ബെലോ ഹൊറിസോണ്ടെ: സ്വന്തക്കാരുടെ മുന്നിൽ 7-1ന് ജർമനിയോട് തോൽവിയേറ്റുവാങ്ങിയ ബ്രസീലിെൻറ ദുരന്തകഥ ഫുട്ബാൾ ആരാധകർ ഒരിക്കലും മറക്കാനിടയില്ല. പ്രത്യേകിച്ച് ബ്രസീലുകാർ. എന്താണ് സംഭവിച്ചതെന്നറിയാതെ മിനീറോ സ്റ്റേഡിയത്തിൽ കളിമറന്ന് ഒാടിയ കാനറികളുടെ വലയിൽ അന്ന് പതിച്ചത് ഏഴു ഗോളുകളാണ്.
അന്ന് ആദ്യ പാദത്തിലെ ജർമനിയുടെ അഞ്ചു ഗോളുകളും രണ്ടാം പകുതിയിൽ ഒാസ്കറിെൻറ ഒരു ഗോളിനും കണ്ണിമവെട്ടാതെ നേരിട്ടു സാക്ഷിയായ വല ആരാധകർക്കായി സമർപ്പിക്കാനൊരുങ്ങുകയാണ് മിനീറോ സ്റ്റേഡിയം അധികൃതർ. ദുരിതാശ്വാസ ഫണ്ടിലേക്കുള്ള ധനസമാഹാരണമായാണ് വല വെട്ടിക്കീറി 8150 കഷണങ്ങളാക്കി ലേലത്തിന് വെക്കുന്നത്.
ആരാധകർക്ക് ഒാൺലൈനിൽ വല സ്വന്തമാക്കാം. 83 യു.എസ് ഡോളറാണ് കഷണം വലയുടെ വില (ഏകദേശം 5548 രൂപ). ഇതിലൂടെ 5,86,000 യു.എസ് ഡോളർ (ഏകദേശം 3,91,77,030 രൂപ) സമാഹരിക്കാനാണ് സംഘാടകർ ഉദ്ദേശിക്കുന്നത്. മത്സരത്തിലെ പോസ്റ്റുകൾ ജർമനിയിലെ ഫുട്ബാൾ മ്യൂസിയത്തിനും കൈമാറും. 2014 ജൂൈല എട്ടിനായിരുന്നു മഹാദുരന്തമെന്ന് ബ്രസീലിയൻ മാധ്യമങ്ങൾ വിശേഷിപ്പിച്ച സെമിഫൈനൽ മത്സരം നടന്നത്. ടോണി ക്രൂസ്, ആന്ദ്രെ ഷൂർലെ (രണ്ട്), തോമസ് മ്യൂളർ, മിറാസ്ലോവ് ക്ലോസെ, സമീ ഖദീര എന്നിവരായിരുന്നു മഞ്ഞപ്പടയുടെ സ്വപ്നങ്ങൾ തകർത്ത് വലകുലുക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.