കോഴിക്കോട്: െഎ ലീഗിൽ രണ്ട് മത്സരത്തിലും സമനില വഴങ്ങിയ ‘മലബാറിയൻസ്’ ഗോകുലം േകരള എഫ്.സി വിജയ പ്രതീക്ഷയിൽ ഞായറാഴ്ച വീണ്ടും കളത്തിലിറങ്ങുന്നു. േകാഴിക്കോട് കോർപേറഷൻ സ്റ്റേഡിയത്തിൽ വൈകീട്ട് അഞ്ചിന് ചെന്നൈ സിറ്റിയാണ് ആതിഥേയരുടെ എതിരാളി. കഴിഞ്ഞ മത്സരങ്ങളിൽ നിരവധി അവസരങ്ങൾ നഷ്ടപ്പെടുത്തിയ അേൻറാണിയേ ജർമനെക്കാൾ ആരാധകർക്ക് കൂടുതൽ പ്രതീക്ഷ മലയാളി താരങ്ങളിലാണ്. രാജേഷും അർജുൻ ജയരാജുമെല്ലാം മികച്ച ഫോമിലേക്കുയർന്നിട്ടുണ്ട്്.
ഇൗ സീസണിൽ കൂടുതൽ കരുത്തരായ ടീമാണ് ചെന്നൈക്കുള്ളത്. ക്യാപ്റ്റൻ റെജിന്‍ പരിക്കേറ്റതിനാൽ പുതിയ നായകെൻറ കീഴിലാകും ചെന്നൈ സിറ്റിയുടെ മത്സരം. മൂന്ന് മലയാളികളും ചെന്നൈ നിരയിലുണ്ട്. കഴിഞ്ഞ കേരള പ്രീമിയർ ലീഗിൽ ഗോകുലത്തിനായി ബൂട്ടണിഞ്ഞ മലപ്പുറം സ്വദേശി മഷ്ഹൂർ ഷരീഫ് ചെന്നൈയിെൻറ പ്രതിരോധനിരയിലെ പ്രധാന താരമാണ്.
ഞായറാഴ്ചയിലെ മത്സരത്തിൽ ആർതർ കൊവാസിയെന്ന െഎവറി കോസ്റ്റ് താരത്തെ ഇറക്കാനുള്ള ഒരുക്കത്തിലാണ് ഗോകുലം. വെള്ളിയാഴ്ച ക്ലബിനൊപ്പം ചേര്‍ന്ന താരത്തിെൻറ രജിസ്ട്രേഷന് നടപടികള്‍ പൂർത്തിയായാൽ ഇന്ന് കളിപ്പിക്കുമെന്ന് ഗോകുലം പരിശീലകൻ ബിനോ ജോർജ് പറഞ്ഞു.
മോഹൻബഗാനും നെരോക എഫ്.സിക്കും എതിരെ സമനില നേടിയ ഗോകുലത്തിന് രണ്ട് പോയൻറാണുള്ളത്. െഎ ലീഗിലെ കഴിഞ്ഞ സീസണിൽ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ ഒരു സമനിലയും ഒരു വിജയവുമായി ഗോകുലത്തിനായിരുന്നു മുൻതൂക്കം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.