കോഴിക്കോട്: വിജയകഥ തുടരാൻ ഐ ലീഗിലെ അട്ടിമറി രാജാക്കന്മാർ പോരിനിറങ്ങുന്നു. നിലവിലെ ചാമ്പ്യന്മാരായ മിനർവ പഞ്ചാബിനെ മുട്ടുകുത്തിച്ച ഗോകുലം കേരള എഫ്.സിയും കൊല്‍ക്കത്തന്‍ കരുത്തരായ മോഹൻ ബഗാനെ തറപറ്റിച്ച ചര്‍ച്ചില്‍ ബ്രദേഴ്സുമാണ് വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് കോര്പറേഷന് സ്റ്റേഡിയത്തിൽ കൊമ്പുകോർക്കുന്നത്. കഴിഞ്ഞ മത്സരങ്ങളിലെ രണ്ടു വിജയങ്ങളുടെ ആത്മവിശ്വാസത്തിലാണ് പോയൻറ് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള ഗോവൻ ടീമിനെതിരെ അതിഥേയർ പന്തുതട്ടുന്നത്. രണ്ടു സമനിലക്കും ഒരു തോൽവിക്കും ശേഷം അവസാന രണ്ടു മത്സരങ്ങളിലും ത്രസിപ്പിക്കുന്ന വിജയംകൊയ്ത ഗോകുലം പോയൻറ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ്.
മലയാളി താരങ്ങൾ തന്നെയാണ് ഗോകുലത്തിെൻറ കരുത്ത്. അേൻറാണിയോ ജര്മെനൊപ്പം മലയാളിതാരങ്ങളായ വി.പി. സുഹൈര്‍, ഗനി അഹമ്മദ് നിഗം, എസ്. രാജേഷ് എന്നിവർ മുന്നേറ്റനിരയെ നയിക്കും. കണ്ട് കഴിഞ്ഞ രണ്ടു മത്സരങ്ങള്‍ നഷ്ടമായ ക്യാപ്റ്റന്‍ മുഡ്ഡെ മൂസ ഇന്ന് കളത്തിലിറങ്ങുന്നത് കേരളത്തിന് ആശ്വാസംപകരും.
കഴിഞ്ഞദിവസം രണ്ടു കളിക്കാരുമായി ഗോകുലം കരാറിലൊപ്പിട്ടു. വിംഗര്‍ പൊസിഷനില്‍ കളിക്കുന്ന തൃശൂര്‍ സ്വദേശി പി.എ. നാസര്‍, ഘാന കൗമാരതാരം ക്രിസ്ത്യന്സബ എന്നിവരാണ് ടീമിനൊപ്പം ചേര്‍ന്നത്. മലയാളി ഗോള്‍കീപ്പര്‍ ഷിബിന്‍ലാല്‍ കുനിയിൽ ഉജ്ജ്വല സേവുകളുമായി ടീമിെൻറ വിജയത്തിൽ നിർണായക പങ്കു വഹിക്കുന്നുണ്ട്. പ്രതിരോധത്തിലെയും മുന്നേറ്റനിരയുടെ ഫിനിഷിങ് പോരായ്മയും മറികടക്കാനാകും ഗോകുലത്തിെൻറ ശ്രമം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.