???????? ?????????????? ?????? ????????????? ????? ??????????????? ?????? ?????? ?????? ?????. ??? ????? ??????? ???????? ????????? ???? ?????? ????????? ?????

ഗോകുലം സി.ഇ.ഒയെ ​ൈകയേറ്റം ചെയ്​തു; കോർപറേഷൻ സ്റ്റേഡിയത്തിൽ കശ്മീരി ടീമിന്‍റെ അതിക്രമം

കോഴിക്കോട്​: ​െഎ ലീഗ്​ ഫുട്​ബാളിൽ ഗോകുലം കേരള എഫ്​.സിയെ മത്സരത്തലേന്നുതന്നെ ​‘നേരിട്ട്​’ റിയൽ കശ്​മീർ എഫ ്.സി ടീം കോച്ചും ഒഫീഷ്യലുകളും. ​വെള്ളിയാഴ​്​ച രാവിലെ പരിശീലനത്തിനായി അനുവദിച്ച മെഡിക്കൽ കോളജ്​ ഗ്രൗണ്ടിൽ പ ോകാതെ മത്സരവേദിയായ കോഴിക്കോട്​ ​േകാർപറേഷൻ സ്​റ്റേഡിയത്തിലെത്തിയ റിയൽ കശ്​മീർ സംഘം ഗോകുലം സി.ഇ.ഒയും ചെന് നൈ സ്വദേശിയുമായ അശോക്​ കുമാറിനെ ​ൈകയേറ്റം ചെയ്തു. ​ൈകയേറ്റം മൊബൈൽ കാമറയിൽ പകർത്താൻ ശ്രമിച്ച ഗ്രൗണ്ട്​ കോഒാഡിനേറ്റർ ഹമീദി​​​െൻറ ഫോൺ എറിഞ്ഞു പൊട്ടിക്കുകയും പരസ്യബോർഡുകൾ (റണ്ണർ ബോർഡ്​) തകർക്കുകയും ചെയ്​തു. പരിശീലന സൗകര്യമൊരുക്കിയില്ലെന്നും പോകാൻ ബസില്ലെന്നും ആരോപിച്ച്​ കശ്​മീർ ടീമധികൃതർ ട്വീറ്റ്​ ചെയ്​തതോടെ കേരളത്തിനെതിരെ പ്രതിഷേധിച്ച്​ നിരവധിപേർ രംഗത്തെത്തി. റിയൽ കശ്​മീർ താരങ്ങൾക്ക്​ ആവശ്യമായ സുരക്ഷയും മറ്റും ഒരുക്കണ​െമന്ന്​ മുൻ കശ്​മീർ മുഖ്യമന്ത്രി ഉമർ അബ്​ദുല്ല ​സംസ്​ഥാന സർക്കാറിനോട്​ ട്വിറ്ററിൽ കുറിച്ചതോടെ സംഭവത്തി​​​െൻറ ഗതിമാറുകയായിരുന്നു.


രാവിലെ 10 മുതൽ 11 വരെ മെഡിക്കൽ കോളജ്​ ഒളിമ്പ്യൻ റഹ്​മാൻ സ്​റ്റേഡിയത്തിലായിരുന്നു ഇരു ടീമുകൾക്ക്​ പരിശീലനസൗകര്യം ഏർപ്പെടുത്തിയത്​. മാച്ച്​ കമീഷണർ സഞ്​ജയ്​ കുമാറി​​​െൻറ നിർ​േദശപ്രകാരമായിരുന്നു ഇത്​. ബി.ജെ.പി പ്രഖ്യാപിച്ച ഹർത്താലായതിനാൽ യാത്രക്കടക്കം ചില ബുദ്ധിമുട്ടുകളുണ്ടാകു​െമന്ന്​ റിയൽ ജനറൽ മാനേജർ ഷൗക്കത്ത്​ അഹമ്മദിനെ ഗോകുലം അധികൃതർ തലേദിവസം തന്നെ അറിയിച്ചിരുന്നു. രാവിലെ മെഡിക്കൽ കോളജ്​ ഗ്രൗണ്ടി​േലക്ക്​ പോകാനുള്ള വണ്ടി ഹർത്താൽ കാരണം വൈകിയതോടെ സമീപത്തെ ഹോട്ടലിൽ നിന്ന്​ കശ്​മീർ ടീം കോർപറേഷൻ സ്​റ്റേഡിയത്തി​േലക്ക്​​ കയറുകയായിരുന്നു.

പരിശീലനം മെഡിക്കൽ കോളജ്​ മൈതാനത്താണെന്ന്​ അറിയിച്ചതോടെ തട്ടിക്കയറിയ കോച്ച്​ ഡേവിഡ്​ റോബർട്​സണും ജനറൽ മാനേജർ ഷൗക്കത്തും മീഡിയ മാനേജർ ഒമറും പ്രകോപിതരായി ഗോകുലം സി.ഇ.ഒയെ ​ൈകയേറ്റം ചെയ്​തു. ഇതിനിടെയാണ്​ ​​ഗ്രൗണ്ട്​ കോഒാഡിനേറ്റർക്ക്​ നേരെയും തിരിഞ്ഞത്​. ഇദ്ദേഹത്തെ കോച്ച്​ തെറിവിളിച്ചതായും ആക്ഷേപമുണ്ട്​. തുടർന്ന്​ മൈതാനത്തിന്​ പുറത്ത്​ തെക്ക്​ ഭാഗത്തായി വാംഅപ്​ ഏരിയയിൽ കശ്​മീർ ടീം പരിശീലനവും തുടങ്ങി. മൈതാനത്തിന്​ പുറത്തുള്ള ഇൗ ഭാഗത്തി​​​െൻറ ചിത്രം പകർത്തി, ഇവി​െട സൗകര്യങ്ങളൊന്നുമി​െല്ലന്ന്​ ​ടീം ട്വീറ്റ്​ ചെയ്​തതോടെയാണ്​ സംഭവം ദേശീയ ശ്രദ്ധ ആകർഷിച്ചതും ഉമർ അബ്​ദുല്ലയടക്കം ഇടപെട്ടതും.

സംഭവങ്ങൾക്കെല്ലാം ദൃക്​സാക്ഷിയായ മാച്ച്​ കമീഷണർ സഞ്​ജയ്​ കുമാർ കശ്​മീർ ടീമധികൃതരുമായി സംസാരിച്ച്​ പ്രശ്​നം തണുപ്പിച്ചു. അഖി​േലന്ത്യ ഫുട്​ബാൾ ഫെഡറേഷന്​ റി​പ്പോർട്ട്​ നൽകു​െമന്ന്​ സ​ഞ്​ജയ്​ കുമാർ പറഞ്ഞു. ഗോകുലം അധികൃതരും സംഭവം ഫെഡറേഷ​​​െൻറ ശ്രദ്ധയിൽ​പെടുത്തി. പൊലീസിൽ പരാതിയി​ല്ലെങ്കിലും കസബ പൊലീസ്​ വിവരങ്ങൾ ശേഖരിച്ചു.അതേസമയം, ഇത്​ കോഴിക്കോടാണ്​ കശ്​മീരല്ലെന്നും പറഞ്ഞ്​ ഗോകുലം ടീമധികൃതർ ഭീഷണി​പ്പെടുത്തിയതായി റിയൽ കശ്​മീർ ജനറൽ മാനേജർ ഷൗക്കത്ത്​ ‘മാധ്യമ’ത്തോട്​ പറഞ്ഞു. ആദ്യമായാണ്​ ഇത്തരമൊരു അനുഭവ​െമന്നും അ​േദ്ദഹം കൂടിച്ചേർത്തു. കോഴിക്കോടി​​​െൻറ ആതിഥ്യമര്യാദയെ ഇവിടെ എത്തിയ എല്ലാ ടീമുകളും പ്രകീർത്തിച്ചതാണെന്നും കശ്​മീർ ടീം തെമ്മാടിത്തരം കാട്ടിയെന്നും ഗോകുലം പ്രസ്​താവനയിൽ വ്യക്തമാക്കി. സംഭവത്തിൽ സി.പി.എം നേതാക്കളും ഇടപെട്ടു. വൈകീട്ട്​ വാർത്തസ​മ്മേളനത്തിനിടെ ഗോകുലം കോച്ച്​​ ബിനോ ജോർജും കശ്​​മീർ കോച്ച്​ ഡേവിഡും കൈകൊടുത്തതോ​െട മഞ്ഞുരുകുകയും ചെയ്​തു.

Tags:    
News Summary - gokulam vs real kashmir conflict i league-sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.