റഷ്യൻ ലോകകപ്പിനുള്ള സുവർണ ബൂട്ട് ഫിഫ പുറത്തിറക്കിക്കഴിഞ്ഞു. ഇനി അറിയേണ്ടത് എതിർവലയിൽ പന്തെത്തിച്ച് അപൂർവമായ ആ ബഹുമതി സ്വന്തമാക്കാൻ പോവുന്ന ഭാഗ്യവാനാരാണെന്നാണ്. കിക്കോഫിന് ആറുദിവസം മാത്രം ബാക്കിയിരിക്കെ ആരാധകരുടെ ലിസ്റ്റിലുള്ളത് ഇവരൊക്കയാണ്- ബ്രസീൽ ലോകകപ്പിൽ ഒരു ഗോൾ വ്യത്യാസത്തിൽ ഇൗ നേട്ടം കൈവിട്ട സൂപ്പർ താരം ലയണൽ മെസ്സി, സന്നാഹത്തിൽതന്നെ മിന്നും ഗോേളാടെ പരിക്കുമാറി പൂർണ ഫിറ്റാണെന്നറിയിച്ച ബ്രസീൽ താരം നെയ്മർ, നിലവിലെ ഗോൾഡൻ ബൂട്ടുകാരനായ കൊളംബിയയുടെ ഹാമിഷ് റോഡ്രിഗസ്, യുവതാരങ്ങളുടെ നേതാവായെത്തുന്ന ക്രിസ്റ്റ്യാനോ റൊണാൾഡോ, ലോകകപ്പിലെ ഭാഗ്യവാൻ ജർമനിയുടെ തോമസ് മ്യൂളർ. ഇവരിൽ ആരാവും ആ മഹാഭാഗ്യവാനെന്ന് കാത്തിരുന്നു കാണണം. ഇവർക്കുപുറമെ അേൻറായിൻ ഗ്രീസ്മാൻ, ഹാരി കെയ്ൻ, ഗബ്രിയേൽ ജീസസ്, തിമോ വെർണർ, റൊമേലു ലുക്കാക്കു, ഡീഗോ കോസ്റ്റ, ലൂയിസ് സുവാരസ് എന്നിവർക്കും ഫുട്ബാൾ പണ്ഡിറ്റുകൾ സാധ്യത കൽപിക്കുന്നുണ്ട്. ഇനി താരപരിവേഷം ഒട്ടുമില്ലാതെ ഇൗ ലോകകപ്പോടെ അത്ഭുതം സൃഷ്ടിക്കുന്ന പുതിയ താരം പിറക്കുമോയെന്നും കണ്ടറിയണം.
1930ൽ ലോകകപ്പ് ആരംഭിച്ചതു മുതൽ ടൂർണമെൻറിലെ ടോപ് സ്കോറർക്ക് പ്രത്യേക പരിഗണന നൽകിയിരുന്നെങ്കിലും അവർഡ് രൂപത്തിൽ നൽകുന്നത് 1982 സ്പെയിൻ ലോകകപ്പ് മുതലാണ്. ഗോൾഡൻ ഷൂ എന്ന പേരിലായിരുന്നു അന്ന് നൽകിയത്. വെസ്റ്റ് ജർമനിയെ തോൽപിച്ച് ഇറ്റലി ജേതാക്കളായപ്പോൾ, കലാശപ്പോരിലെ ഒരു ഗോൾ സഹിതം ആറു ഗോളുമായി ഇറ്റലിക്കാരൻ പൗലോ റോസിയായിരുന്നു ഇൗ നേട്ടം കൈവരിച്ചത്. 2010ൽ ഗോൾഡൻ ഷൂവിന് പകരം ഗോൾഡൻ ബൂട്ട് എന്ന പേരിലാണ് ഫിഫ ഇൗ അവാർഡ് നൽകിക്കൊണ്ടിരിക്കുന്നത്. സ്കോറിങ്ങിൽ ഒന്നിലധികം താരങ്ങൾ ഒപ്പമുണ്ടെങ്കിൽ ടൂർണമെൻറിൽ അവസാനംവരെ കളിച്ച കളിക്കാരന് ബൂട്ട് ലഭിക്കും. മത്സരവും ഒന്നാവുകയാണെങ്കിൽ ഏറ്റവും കൂടുതൽ സമയം കളിച്ചതിനനുസരിച്ചാണ് ജേതാവിനെ നിശ്ചയിക്കുക. ഗോൾഡൻ ബൂട്ടിനു പുറമെ ടൂർണമെൻറിലെ ഏറ്റവും മികച്ച താരത്തിന് ഗോൾഡൻ ബാളും ഫിഫ നൽകുന്നുണ്ട്. കഴിഞ്ഞ ലോകകപ്പിൽ ലയണൽ മെസ്സിക്കായിരുന്നു ഗോൾഡൻ ബാൾ.
1930
ലില്ലേർമോ സ്റ്റാബിലെ
അർജൻറീന -8 ഗോൾ
1934
ഒാൾഡ്രിച്ച് നെയ്ഡ്ലി
ചെക്ക് റിപ്പബ്ലിക് -5 ഗോൾ
1938
ലിയോണിഡാസ്
ബ്രസീൽ -7 ഗോൾ
1950
അഡ്മിർ
ബ്രസീൽ -8 ഗോൾ
1954
സാൻഡോർ കോക്സിസ്
ഹംഗറി -11 ഗോൾ
1958
ജസ്റ്റ് ഫോണ്ടെയ്ൻ
ഫ്രാൻസ് -13 ഗോൾ
1962
ആറുപേർ -4 ഗോൾ
1966
യുസേബിയോ
േപാർചുഗൽ -9 ഗോൾ
1970
ജറാഡ് മ്യൂളർ
ജർമനി -10 ഗോൾ
1978
മരിയോ കെംപസ്
അർജൻറീന -6 ഗോൾ
1982
പൗലോ റോസി
ഇറ്റലി -6 ഗോൾ
1986
ഗാരി ലിനേക്കർ
ഇംഗ്ലണ്ട് -6 ഗോൾ
1990
സാൽവതോർ ഷില്ലാച്ചി
ഇറ്റലി -6 ഗോൾ
1994
ഒലേഗ് സാലെേങ്കാ -റഷ്യ
ഹാരിസ്റ്റോ
ബൾഗേറിയ -6 ഗോൾ
1998
ഡാവോർ സൂക്കർ
ക്രൊയേഷ്യ -6 ഗോൾ
2002
റൊണാൾഡോ
ബ്രസീൽ -8 ഗോൾ
2006
മിറോസ്ലോവ് ക്ലോസെ
ജർമനി -5 ഗോൾ
2010
തോമസ് മ്യൂളർ
ജർമനി -5 ഗോൾ
2014
ഹാമിഷ് റോഡ്രിഗസ്
കൊളംബിയ -6 ഗോൾ
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.