സൂറിച്: വനിത താരത്തെ പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന പരാതിയിൽ ഹെയ്തി ഫുട്ബാൾ ഫെഡറേഷൻ അധ്യക്ഷൻ യുസ് ജീൻ ബാർടിനെതിരെ ഫിഫ നടപടി. 90 ദിവസത്തേക്കാണ് അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തത്. പോർട് ഓഫ് പ്രിൻസിലെ ട്രെയ്നിങ് സെൻററിലെ നിരവധി വനിത താരങ്ങളെ ഇയാൾ പീഡിപ്പിച്ചതായും പരാതിയുണ്ട്.
കഴിഞ്ഞ മാസം അവസാനമാണ് ദേശീയ പരിശീലന കേന്ദ്രത്തിലെ കൗമാര താരം ആരോപണവുമായി രംഗത്തെത്തിയത്. തനിക്ക് വഴങ്ങിയില്ലെങ്കിൽ പരിശീലന കേന്ദ്രത്തിൽ നിന്ന് പുറത്താക്കും, ടീമിൽ ഇടം ലഭിക്കില്ല തുടങ്ങിയ ഭീഷണികളുമായാണ് ഇയാൾ വനിത താരങ്ങളെ പീഡിപ്പിക്കുന്നത്. ഭയംകാരണം ഇവരാരും പരാതിപ്പെടാറുമില്ല. അഞ്ചുവർഷമായി ബാർട് പീഡനം തുടരുന്നുവെന്ന് ഒരു താരത്തെ ഉദ്ധരിച്ച് ‘ഗാർഡിയൻ’ റിപ്പോർട്ട് ചെയ്തു. 2000 മുതൽ ബാർടാണ് ഹെയ്തി ഫുട്ബാൾ ഫെഡറേഷൻ പ്രസിഡൻറ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.