ഒരൊറ്റച്ചാട്ടം. ക്രോസ്ബാറിനു താഴെ കൈകൾ ചേർത്തുപിടിച്ച് വലതുഭാഗത്തേക്കുള്ള നെടുനീളൻ ഡൈവിങ്ങിലൂടെ ലോകമെങ്ങുമുള്ള ഫുട്ബാൾ ആരാധകരുടെ മനസ്സിലേക്കാണ് െഎസ്ലൻഡിെൻറ ഗോൾകീപ്പർ ഹാൻസ് ഹാൾഡോർസൺ ലാൻഡ് ചെയ്തത്. ചിലർക്ക് അവൻ ഹീറോ ആയി, അർജൻറീനയുടെയും മെസ്സിയുടെയും ജയംകൊതിച്ചവർക്ക് അവൻ വില്ലനായി.
എന്തായാലും റഷ്യൻ ലോകകപ്പിെൻറ ആദ്യ താരങ്ങളിൽ ഒരാൾ ഇൗ 34കാരനാണ്. ലോകതാരം സാക്ഷാൽ ലയണൽ മെസ്സി പന്തുമായി പെനാൽറ്റി സ്േപാട്ടിൽ കാത്തിരിക്കുേമ്പാഴും ഇളകാത്ത ആത്മവിശ്വാസവും കണക്കുകൂട്ടലുമായി അവരുടെ വിജയം നിഷേധിച്ച സൂപ്പർഹീറോ. അർജൻറീനയും മെസ്സിയും തോൽവിക്ക് തുല്യമായ സമനിലയുമായി തലതാഴ്ത്തി മടങ്ങിയപ്പോൾ ലോകമെങ്ങും ആരാധകരെ സൃഷ്ടിച്ചിരിക്കുകയാണ് ഹാൾഡോർസൺ.
ഇരുടീമും 1-1ന് സമനിലയിൽ നിൽക്കെയാണ് 64ാം മിനിറ്റിൽ അർജൻറീനക്ക് പെനാൽറ്റി ലഭിക്കുന്നത്. കിക്കെടുക്കാനെത്തിയത് മെസ്സി. വലയുടെ നാലുദിക്കിലേക്കും മനോഹരമായി ഷോട്ടുതിർക്കാൻ മിടുക്കനായ സൂപ്പർതാരം എങ്ങോട്ടും പന്ത് പറത്തിയേക്കാം. ലോകത്തെ മുൻനിര ഗോളിമാർക്കുപോലും തീർത്താൽതീരാത്ത കൺഫ്യൂഷെൻറ നിമിഷം. വിസിലിനു പിന്നാലെ മെസ്സിയുടെ ബൂട്ട് ചലിച്ചു. ഒരുരാജ്യത്തിെൻറ പ്രതീക്ഷകൾ നിറച്ച കരുത്തുറ്റ കിക്കിൽ പന്ത് വലയുടെ ഇടതുമൂലയിലേക്ക്. ഒപ്പം, കൂട്ടിപ്പിടിച്ച കൈകളുമായി ഗോളി ഹാൾഡോർസണും അതേ ഭാഗത്തേക്ക് പറന്നു. ഉജ്ജ്വല സേവിൽ മെസ്സിയുടെ ഷോട്ട് വഴിമാറി. മെസ്സി വീണ്ടും ‘മിസ്സ് പെനാൽറ്റി’ ആയി മാറിയപ്പോൾ െഎസ്ലൻഡുകാരൻ വീരപുത്രനായി.
പരിശീലിച്ചു നേടിയ ജയം
ലോട്ടറി പോലെയൊരു സേവായിരുന്നില്ല ഇതെന്ന് വെളിപ്പെടുത്തുകയാണ് ഹാൾഡോർസൺ. ‘ഇതുപോലൊരു നിമിഷം പ്രതീക്ഷിച്ച് തയാറെടുപ്പ് നടത്തിയാണ് വന്നത്. മെസ്സിയുടെ കുറെ പെനാൽറ്റി കിക്കുകളുടെ വിഡിയോ കണ്ടു പഠിച്ചിരുന്നു. അദ്ദേഹത്തിെൻറ സമീപകാലത്തെ പെനാൽറ്റികളും പ്രാക്ടീസ് ചെയ്തു. കിക്കെടുക്കുേമ്പാൾ മനസ്സിൽ വന്നതനുസരിച്ച് പ്രവർത്തിച്ചു. ഞങ്ങൾ രണ്ടുപേരുടെ ചിന്തയും ഒന്നായി മാറുകയായിരുന്നു. ജീവിതത്തിലെ മികച്ച മുഹൂർത്തം. ഒരു സ്വപ്ന സാക്ഷാത്കാരമാണിത്. പ്രത്യേകിച്ചും ഇൗ സേവ് ടീമിന് ഒരു പോയൻറ് സമ്മാനിച്ചപ്പോൾ. ഗ്രൂപ് റൗണ്ട് കടക്കാനുള്ള പോരാട്ടത്തിന് ഉൗർജമാവും’’ -ഹാൾഡോർസൺ പറഞ്ഞു.
മിസ്റ്റർ ഡയറക്ടർ
While @Masters_JamesD and I were doing our Iceland mini-doc, we ran across Hannes Halldórsson doing his "day job." Here he is directing a Coca Cola ad in Reykjavik two days before his World Cup camp started. From directing a crew to directing a defense against Messi. #ISL pic.twitter.com/roJ9kgd603
— Patrick SC (@PSungCuadrado) June 16, 2018
ഫുട്ബാളറായിരുന്നില്ലെങ്കിൽ െഎസ്ലൻഡിലെ മികച്ചൊരു സംവിധായകനാവുമായിരുന്നു ഹാൾഡോർസൺ. നിരവധി ആൽബങ്ങൾ സംവിധാനം ചെയ്യുകയും വിഡിയോ എഡിറ്ററായി പ്രവർത്തിക്കുകയും ചെയ്തശേഷമാണ് മുഴുസമയ ഫുട്ബാളറുടെ വേഷമണിയുന്നത്. 2011ൽ ദേശീയ ടീമിൽ ഇടംപിടിച്ച താരം 2016 യൂറോകപ്പിൽ െഎസ്ലൻഡിെൻറ വിസ്മയ സംഘത്തിൽ അംഗമായിരുന്നു. പിന്നീട്, ലോകകപ്പ് യോഗ്യത പോരാട്ടത്തിലും ഇപ്പോൾ റഷ്യയിലും െഎസ്ലൻഡിെൻറ നമ്പർവൺ ഗോൾ കീപ്പറും. ഫുട്ബാൾ മതിയാക്കി നാട്ടിൽ തിരിച്ചെത്തിയാലും ഹാൾഡോർസണെ കാത്ത് വിഡിയോ ഡയറക്ടർ ജോലിയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.