പ്രതാപ കാലത്തേക്കുള്ള തിരിച്ചു പോക്കിന്​ ഒാസീസിന്​ ഹർഭജ​െൻറ ഉപദേശം

സ്വന്തം മണ്ണിൽ ഇന്ത്യക്കെതിരെ ചരിത്ര തോൽവി ഏറ്റുവാങ്ങിയ ക്രിക്കറ്റി​െല പ്രതാപശാലികളായ ആസ്​ട്രേലിയൻ ടീമി ന്​ മുൻ ഇന്ത്യൻ സ്​പിൻ ബൗളർ ഹർഭജൻ സിങ്ങി​​​െൻറ ഉപദേശം. സ്വന്തം മണ്ണിലും വിദേശ മണ്ണിലും വിജയങ്ങൾ ശീലമാക്കി എതിർ ടീമുകളുടെ പേടി സ്വപ്​നമായിരുന്ന ഒാസീസിന്​ പഴയ സുവർണ കാലഘട്ടത്തിലേക്ക്​ പോവാനുള്ള ഉപദേശമാണ്​ ഹർഭജൻ നൽകിയത് ​​.

പരന്ന പിച്ച്​ കാരണമാണ്​ തങ്ങൾ പരമ്പരയിൽ പരാജയപ്പെട്ടതെന്ന ഒാസീസ്​ ബാറ്റ്​സ്​മാൻ ടിം പെയ്​നി​​​െൻറ ​പ്രസ്​താവനയെ പരിഹസിച്ച്​ മുൻ ഇംഗ്ലണ്ട്​ താരം മൈഖൽ വോൻ ഇട്ട ട്വീറ്റിനെ അനുകൂലിച്ചായിരുന്നു ഹർഭജ​​​െൻറ ഉപദേശം.

‘‘പരന്ന പിച്ചിനോട്​ ഒാസീസ്​ നന്ദി പറയണം, അതില്ലായിരുന്നുവെങ്കിൽ എല്ലാ തവണയും ഇന്ത്യൻ ബൗളർമാർ അവരെ 175/200 റൺസിനകത്ത്​ പുറത്താക്കുമായിരുന്നു’’ ആസ്​ട്രേലിയൻ ക്രിക്കറ്റിന്​ ഒരു പുനർവിചിന്തനത്തിനുള്ള സമയമാണിത്​. അവർ, അവരുടെ ആഭ്യന്തര മത്സരങ്ങളിലും അടിസ്ഥാന സൗകര്യങ്ങളിലും ശ്രദ്ധ ചെലുത്തേണ്ടിയിരിക്കുന്നു. എന്നാൽ മാത്രമേ ആസ്​ട്രേലിയൻ ക്രിക്കറ്റിലെ സുവർണ കാലഘട്ടം തിരിച്ചു പിടിക്കാൻ സാധിക്കുകയുള്ളൂ -ഹർഭജൻ പറഞ്ഞു.

ഇന്ത്യക്കെതിരായ ടെസ്റ്റ്​ പരമ്പര പരാജയത്തിന്​ കാരണം പരന്ന പിച്ച് കാരണമാണെന്ന്​ പറയരുതെന്ന് മുൻ ഇംഗ്ലണ്ട്​ താരം മൈഖൽ വോൻ ഒാസീസ്​ ടീമിനെ കളിയാക്കി ട്വിറ്ററിൽ കുറിച്ചിരുന്നു. സിഡ്​നിയിലും മെൽബണിലുമുള്ള പരന്ന പിച്ച്​ ബൗളർമാരേക്കാൾ തുണച്ചത്​ ബാറ്റ്​സ്മാൻമാരെയാണെന്ന്​ ഒാസീസ്​ താരം ടിം പെയ്​ൻ ഇന്ത്യ 600 റൺസ്​ നേടിയതിനെ ഉദ്ധരിച്ച്​ പരാതിപ്പെട്ടതായിരുന്നു പരിഹാസത്തിന്​ കാരണം. ഇൗ കളികളിൽ ഒാസീസിന്​ 300 റൺസിലധികം സ്​കോർ ചെയ്യാനായില്ലെന്ന് വോൻ​ ചൂണ്ടിക്കാട്ടുകയും ചെയ്​തു.

ബാൾ ചുരണ്ടൽ വിവാദത്തിന്​ ശേഷം ആസ്​ട്രേലിയൻ ക്രിക്കറ്റിന്​ ശനിദശയാണ്​. സമീപ കാലത്തായി ചെറുതും വലുതുമായി പല ടീമുകളോടും പരാജയം രുചിച്ച ടീം വൻ വിമർശനങ്ങളുടെ നടുവിലൂടെയാണ്​ കടന്നുപോകുന്നത്​. അഞ്ച്​ ക്രിക്കറ്റ്​ ലോകകപ്പ്​ സ്വന്തം പേരിലുള്ള ഒാസീസി​​​െൻറ ക്രിക്കറ്റിലെ ഭാവി ഉറ്റുനോക്കുകയാണ്​ ലോകം.

Tags:    
News Summary - Harbhajan Singh Has An Advice For "Australian Cricket-sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.