ലെസ്റ്റർ സിറ്റി: ഹാരി കെയ്നും ടോട്ടൻഹാമും ചേർന്ന് ലെസ്റ്റർ സിറ്റിയെ നാട്ടുകാർക്കു മുന്നിൽ നാണംകെടുത്തി. ലെസ്റ്ററിെൻറ പോസ്റ്റിലേക്ക് നാലു ഗോളുകൾ തൊടുത്ത് പ്രീമിയർ ലീഗ് ടോപ് സ്കോറർ പട്ടികയുടെ തലപ്പത്തെത്തിയ ഹാരി കെയ്നിെൻറ കളിമികവിൽ ഒന്നിനെതിരെ ആറു ഗോളുകൾക്ക് പഴയ ചാമ്പ്യന്മാരെ ടോട്ടൻഹാം തകർത്തുകളഞ്ഞു. 29 മത്സരം മാത്രം കളിച്ച് 26 ഗോളുകൾ സ്വന്തമാക്കിയ കെയ്നിനു പിന്നിൽ 36 മത്സരത്തിൽ 24 ഗോൾ നേടിയ ലുകാകുവാണ് രണ്ടാം സ്ഥാനത്ത്. ഇതോടെ, ലീഗിൽ ഒരു മത്സരം മാത്രം ബാക്കിനിൽക്കെ ഗോൾഡൻ ബൂട്ടിനു വേണ്ടിയുള്ള മത്സരം കടുത്തു. ടോട്ടൻഹാമിനായി കൊറിയൻ താരം സൺ ഹുവാങ് മിൻ രണ്ടു ഗോളുകൾ നേടിയപ്പോൾ ലെസ്റ്ററിെൻറ ആശ്വാസഗോൾ ബെൻ ചിൽവെലിെൻറ വകയായിരുന്നു.
25ാം മിനിറ്റിലാണ് ഹാരി കെയ്ൻ ആക്രമണം തുടങ്ങിയത്. ഹുയാങ് മിൻ സണിെൻറ പാസിൽ പ്രതിരോധ നിരയെ ഭേദിച്ച േപ്ലസിങ്ങിലൂടെ കെയ്ൻ ലെസ്റ്ററിെൻറ വലകുലുക്കി. 36ാം മിനിറ്റിൽ ഹുയാങ് മിൻ സണിെൻറ വക രണ്ടാം ഗോൾ എത്തി. മത്സരം ഒരു മണിക്കൂറിലെത്തിയപ്പോഴാണ് െലസ്റ്ററിെൻറ പ്രതീക്ഷയുണർത്തി ആദ്യ ഗോളെത്തിയത്. സ്ഥാനംതെറ്റി പെനാൽറ്റി ബോക്സിന് പുറത്തുകൂടി അലഞ്ഞുനടന്ന ഗോളിയെ കാഴ്ചക്കാരനാക്കി നിർത്തി ബെൻ ചിൽവെൽ ആശ്വാസ ഗോൾ നേടി. നാലു മിനിറ്റിനപ്പുറം ലെസ്റ്ററിെൻറ മൂന്നാം ഗോൾ നേടി ഹാരി കെയ്ൻ ലുകാകുവിെൻറ ഒപ്പമെത്തി. ലെസ്റ്റർ പ്രതിരോധത്തിൽ തട്ടി ചിതറിത്തെറിച്ച പന്ത് കെയ്നിെൻറ തലയിലൂടെ ഗോൾവലയിലെത്തി. 88ാം മിനിറ്റിൽ പെനാൽറ്റി ബോക്സിന് പുറത്തുനിന്ന് തൊടുത്ത ഷോട്ടിലൂടെ 23കാരനായ കെയ്ൻ പ്രീമിയർ ലീഗ് ഗോളടിക്കാരുടെ തലപ്പത്തെത്തി. ഇൻജുറി ടൈമിെൻറ അവസാന മിനിറ്റിൽ സമാനമായ ഗോൾ നേടി കെയ്ൻ ഒന്നാം സ്ഥാനം അരക്കിട്ടുറപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.