വിനീതിന്‍െറ ഹാട്രിക്കില്‍ ബംഗളൂരു എഫ്.സി

ബംഗളൂരു: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ളാസ്റ്റേഴ്സിനായി ഗോളടിച്ച് കൂട്ടിയ സി.കെ വിനീതിന്‍െറ ബൂട്ടുകളില്‍നിന്നും വീണ്ടും ഗോളുകള്‍. ഇക്കുറി ഐ ലീഗില്‍ ചാമ്പ്യന്‍ ക്ളബ് ബംഗളൂരു എഫ്.സിക്കാണെന്നുമാത്രം. അതാവട്ടെ ക്ളബിന്‍െറ ചരിത്രത്തിലെ ആദ്യ ഹാട്രിക്കുമായി. സ്വന്തം ഗ്രൗണ്ടില്‍ മുംബൈ സിറ്റിക്കെതിരായിരുന്നു വിനീത് ഹാട്രിക് നേടി 3-0ന്‍െറ തകര്‍പ്പന്‍ ജയം സമ്മാനിച്ചത്. സീസണില്‍ മൂന്നു മത്സരത്തിനിടെ വിനീതിന്‍െറ ഗോള്‍ നേട്ടം നാലായി.
കണ്ഠീരവ സ്റ്റേഡിയത്തിലെ നിറഞ്ഞ ഗാലറിക്കു മുന്നില്‍ നായകന്‍ സുനില്‍ ഛെത്രിക്കൊപ്പം വിനീതിനായിരുന്നു മുന്നേറ്റത്തിന്‍െറ നിയന്ത്രണം. മലയാളി താരം സ്റ്റീവന്‍ ഡയസ് നായകനായ മുംബൈയെ ആദ്യ മിനിറ്റില്‍തന്നെ വരിഞ്ഞുകെട്ടിയായിരുന്നു ചാമ്പ്യന്മാരുടെ പോരാട്ടം. ആദ്യ പകുതി പിരിയും മുമ്പ് 45ാം മിനിറ്റില്‍ വിനീത് സ്കോര്‍ ചെയ്തു. പിന്നെ രണ്ടാം പകുതിയില്‍ രണ്ട് ഗോളുകള്‍ കൂടി (57, 65). സ്വന്തം കാണികള്‍ക്കുമുമ്പില്‍ പൂര്‍ണ ആത്മവിശ്വാസത്തോടെ കളത്തിലിറങ്ങിയ നിലവിലെ ചാമ്പ്യന്മാരോട് കാര്യമായി എതിരിടാന്‍ മുംബൈക്കായില്ല. ആദ്യ പകുതി ഗോള്‍രഹിത സമനിലയോടെ അവസാനിക്കുമെന്ന് തോന്നിച്ചഘട്ടത്തില്‍ 45ാം മിനിറ്റില്‍ വിനീത് വലകുലുക്കി ടീമിനെ മുന്നിലത്തെിക്കുകയായിരുന്നു.
പിന്നീട് രണ്ടാം പകുതിയില്‍ സമനില പിടിക്കാനായി കിതച്ച മുംബൈയെ പ്രഹരമേല്‍പിച്ച് കേരള ബ്ളാസ്റ്റേഴ്സ് താരം വീണ്ടും ഗോള്‍നേടി. എട്ടുമിനിറ്റ് കഴിയുന്നതിനിടക്ക് മൂന്നാം ഗോളും നേടി ഹാട്രിക് പൂര്‍ത്തീകരിച്ചു. ജയത്തോടെ മൂന്നുകളികളില്‍ മൂന്നും വിജയിച്ച് ഒമ്പതുപോയന്‍േറാടെ ബംഗളൂരു ഒന്നാം സ്ഥാനം നിലനിര്‍ത്തി.
മൂന്നു വര്‍ഷത്തിനിടെ രണ്ടു തവണ ഐ ലീഗ് ജേതാക്കളായ ബംഗളൂരുവിന്‍െറ ചരിത്രത്തിലെ ആദ്യ ഹാട്രിക്ക് കൂടിയാണ് മലയാളി താരത്തിലൂടെ പിറന്നത്.
മറ്റൊരു മത്സരത്തില്‍ ശക്തരായ ചര്‍ച്ചില്‍ ബ്രദേഴ്സിനെ ഈസ്റ്റ് ബംഗാള്‍ രണ്ടു ഗോളുകള്‍ക്ക് തോല്‍പിച്ചു. 31ാം മിനിറ്റില്‍ തൊങ്കോസീമ് ഹോക്കിപ്പും 45ാം മിനിറ്റില്‍  ലാല്‍റിന്‍ഡികാ റാള്‍ട്ടെയും നേടിയ ഗോളുകള്‍ക്കാണ് ബംഗാള്‍ ജയിച്ചത്. ഏഴു പോയന്‍റുമായി നിലവില്‍ ബംഗാള്‍ മൂന്നാം സ്ഥാനത്താണ്.

 

Tags:    
News Summary - i league: banguru fc

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.