കോഴിക്കോട്: െഎ ലീഗിൽ വിജയപ്രതീക്ഷയിൽ ഗോകുലം കേരള എഫ്.സി ശനിയാഴ്ച രണ്ടാം ഹോംമത്സരത്തിനിറങ്ങും. കോർപറേഷൻ സ്റ്റേഡിയത്തിൽ ഉച്ചക്ക് രണ്ടിന് നെരോക എഫ്.സിയാണ് പൊരിവെയിൽ പോരാട്ടത്തിലെ എതിരാളി. നിലവിൽ രണ്ട് കളികളിൽ നിന്നായി ഒരു പോയൻറ് മാത്രമുള്ള ഗോകുലം കേരള എഫ്.സിക്ക് വിജയം അനിവാര്യമാണ്. എന്നാൽ ആദ്യകളിയിൽ മിനർവ പഞ്ചാബിനോട് പരാജയപ്പെട്ടെങ്കിലും മണിപ്പൂരി ടീമായ നെരോക എഫ്.സി ഗോകുലത്തിന് മികച്ച എതിരാളികളാണ്. കഴിഞ്ഞ സീസണിലെ െഎ ലീഗ് രണ്ടാം ഡിവിഷൻ ചാമ്പ്യന്മാരായാണ് നെരോക എഫ്.സി െഎ ലീഗിലെത്തിയത്.
പ്രതീക്ഷ മലയാളി താരങ്ങളിൽ വിദേശതാരങ്ങളുെട പരിക്കാണ് ഗോകുലത്തിന് പ്രധാന വെല്ലുവിളി. കഴിഞ്ഞ മത്സരത്തിൽ ഗോൾ നേടിയ കാമോ ബായിക്ക് കാലിനേറ്റ പരിക്ക് കാരണം ശനിയാഴ്ചത്തെ മത്സരത്തിനിറങ്ങില്ലെന്നാണ് സൂചന. സ്വന്തം നാട്ടിലെ മത്സരമായതിനാൽ കേരള താരങ്ങൾ മികച്ച പ്രകടനം പുറത്തെടുക്കുമെന്ന പ്രതീക്ഷയാണ് കോച്ച് ബിനോ ജോർജിനുള്ളത്. ഡൽഹി ആരോസും ചെന്നൈ സിറ്റിയും കാര്യമായ വിദേശതാരങ്ങളില്ലാതെ മികച്ച പ്രകടനം കാഴ്ചവെക്കുമ്പോൾ കേരളത്തിന് അത് നൽകുന്ന ആത്്മവിശ്വാസം വലുതാെണന്നും കോച്ച് പറഞ്ഞു.
നാട്ടുകാരുടെ മുന്നിൽ മികച്ച പ്രകടനം പുറത്തെടുക്കാനാകുമെന്ന് ടീം വൈസ് ക്യാപ്റ്റൻ ഇർഷാദും പറഞ്ഞു. കഴിഞ്ഞ മത്സരത്തിൽ ഗോളവസരങ്ങൾ പാഴാക്കിയതാണ് കേരള എഫ്.സിയുടെ വിജയം അകറ്റിയത്.
പ്രവേശനം സൗജന്യം ഗോകുലം x നെരോക മത്സരത്തിൽ കാണികൾക്ക് പ്രവേശനം സൗജന്യം. ഉച്ചക്ക് രണ്ട് മണിക്ക് നടക്കുന്ന കളിയിൽ വി.െഎ.പി ഒഴികെയുള്ള ഗാലറിയിലേക്കാവും സൗജന്യ പ്രവേശനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.