െഎ ലീഗ് ഫുട്ബാളിൽ ഇന്ന് കിരീട ധാരണ ദിനം. അത് കോയമ്പത്തൂരിലോ അതോ കോഴിക്കോേ ട്ടാ എന്ന് ശനിയാഴ്ചത്തെ സായാഹ്നത്തിൽ തീർപ്പാവും. സീസണിെൻറ കൊട്ടിക്കലാശത്തിന ് പന്തുരുളുേമ്പാൾ പോയൻറ് പട്ടികയിൽ ഒന്നാമതുള്ള ചെന്നൈ സിറ്റിക്കാണ് മുൻതൂക്ക ം. 40 പോയൻറുമായി മുന്നിലുള്ളവർക്ക് മിനർവ പഞ്ചാബിനെതിരായ അവസാന മത്സരം ജയിച്ചാൽ അനായാസം കിരീടം നേടാം.
സ്വന്തം ഗ്രൗണ്ടിൽ നാട്ടുകാർക്ക് മുന്നിലാണ് ‘ഫൈനൽ’ പോരാട്ട മെന്നത് ചെന്നൈക്കാണ് ആത്മവിശ്വാസം പകരുന്നത്. ഒരു പോയൻറ് പിന്നിലുള്ള ഇൗസ്റ്റ് ബംഗളിന് കോഴിക്കോട്ടാണ് ‘ഫൈനൽ’ പോരാട്ടം. ആതിഥേയ ടീമായ ഗോകുലത്തിനെതിരെ ജയിച്ചാൽ മാത്രംപോരാ, ചെന്നൈ സിറ്റി ജയിക്കാതിരിക്കുകയും വേണം.
മികച്ച ലീഡിൽ മുന്നിൽ കുതിച്ച ചെന്നൈ സിറ്റിക്ക് അവസാന ആറിൽ രണ്ട് തോൽവിയും ഒരു സമനിലയുമാണ് തിരിച്ചടിയായത്. ഏറ്റവും ഒടുവിൽ ചർച്ചിൽ ബ്രദേഴ്സിനോട് (3-2) തോറ്റതോടെ കിരീടം അവസാന കളിയിലേക്ക് നീണ്ടു.
കിരീട നിർണയം കോഴിക്കോേട്ടാ, കോയമ്പത്തൂരോ?
കോഴിക്കോട്: െഎ ലീഗ് ഫുട്ബാളിെൻറ ക്ലൈമാക്സ് സായാഹ്നത്തിൽ ഫുട്ബാൾ പ്രേമികളുടെ ശ്രദ്ധ കോർപറേഷൻ സ്റ്റേഡിയത്തിലേക്ക്. കിരീടം ലക്ഷ്യമിട്ട് ഇൗസ്റ്റ്ബംഗാൾ ആതിഥേയരായ ഗോകുലം കേരള എഫ്.സിയെ നേരിടുേമ്പാൾ പോരാട്ടം കനക്കും. വൈകീട്ട് അഞ്ചിന് നടക്കുന്ന മത്സരത്തിൽ ഇൗസ്റ്റ് ബംഗാളിന് ജയിച്ചാൽ മാത്രം പോരാ. കോയമ്പത്തൂരിൽ ചെന്നൈ സിറ്റി എഫ്.സി മിനർവ പഞ്ചാബ് എഫ്.സിയോട് ജയിക്കാതിരിക്കുകയും വേണം. ഗോകുലത്തിനാകെട്ട കഴിഞ്ഞ വർഷം സ്വന്തം മൈതാനത്തെ വിജയം ആവർത്തിക്കാനാകുെമന്ന പ്രതീക്ഷയിലാണ്. 19 കളികളിൽനിന്ന് 39 പോയൻറാണ് ഇൗസ്റ്റ്ബംഗാളിനുള്ളത്. പോയൻറ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള ചെന്നൈക്ക് 40 പോയൻറുണ്ട്. ചെന്നൈ കോയമ്പത്തൂരിൽ ജയിച്ചാൽ രാജ്യത്തെ ഒന്നാം ഡിവിഷൻ ലീഗിലെ ആദ്യ കിരീടമെന്ന ഇൗസ്റ്റ് ബംഗാളിെൻറ സ്വപ്നം പൊലിയും.
നട്ടുച്ചക്കൊരു തയാറെടുപ്പ്
കരിപ്പൂർ വിമാനത്താവളത്തിൽ മലയാളികളായ 12 ആരാധകരാണ് ഇൗസ്റ്റ് ബംഗാൾ ടീമംഗങ്ങളെ വരവേറ്റത്. വെള്ളിയാഴ്ച ഉച്ചക്ക് ടീം ഹോട്ടലിലെത്തിയ ബംഗാളുകാർ ഉടൻ പരിശീലനത്തിനായി സ്േറ്റഡിയത്തിലേക്ക് തിരിക്കുകയായിരുന്നു. ഉച്ചക്ക് സംസ്ഥാനത്തെ തൊഴിലാളികൾപോലും ചൂട് കാരണം വിശ്രമിക്കുേമ്പാൾ കത്തുന്ന സൂര്യന് കീഴിലായിരുന്നു ഒരു മണിക്കൂർ പരിശീലനം. യാത്രക്ക് പിന്നാലെ പരിശീലനവും പിന്നീട് ഉച്ചഭക്ഷണവും ഒടുവിൽ വിശ്രമവും എന്നതായിരുന്നു ടീം ലക്ഷ്യമിട്ടതെന്ന് േകാച്ച് അലയാൻദ്രോ മെനൻഡസ് പറഞ്ഞു. തികച്ചും ശാന്തമായ മനസ്സാണ് ടീമിലുള്ളവർക്കെല്ലാം.നിർണായക മത്സരത്തിെൻറ അധികസമ്മർദമില്ലെന്നും കോച്ച് വാർത്ത സമ്മേളനത്തിൽ വ്യക്തമാക്കി. ഗോകുലം മികച്ച ടീമാണെന്നും അവരെ തോൽപിക്കാൻ കഠിനപ്രയത്നം നടത്തണമെന്നും അലയാൻദ്രോ പറഞ്ഞു. മലയാളിതാരം ജോബി ജസ്റ്റിെൻറ അഭാവം തെൻറ ടീമിനെ ബാധിക്കാതെ നോക്കും. എതിർ താരത്തിെൻറ മുഖത്ത് തുപ്പിയ സംഭവത്തിൽ ജോബി തെറ്റ് ഏറ്റുപറഞ്ഞിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലീഗിെൻറ തുടക്കത്തിൽ അഞ്ച് മത്സരങ്ങളിൽനിന്ന് ആറ് പോയൻറ് മാത്രമുണ്ടായിരുന്ന ഇൗസ്റ്റ് ബംഗാൾ പിന്നീട് ഗംഭീര തിരിച്ചുവരവാണ് നടത്തിയത്. എൻറിക്വേ എസ്ക്വേഡ, ജെയ്മി സാേൻറാസ്, ബോർയ ഗോമസ്, ക്യാപ്റ്റൻ ലാൽറിൻഡിക റാൾെട്ട തുടങ്ങിയ താരങ്ങളാണ് ടീമിെൻറ കരുത്ത്. നൂറിലേറെ ആരാധകരും െകാൽക്കത്തയിൽനിന്ന് വൈകീട്ട് കോഴിക്കോെട്ടത്തും. ഒന്നും നഷ്ടപ്പെടാനില്ലാത്തതിനാൽ മികച്ച കളി പുറത്തെടുത്ത് വിജയം സ്വന്തമാക്കുമെന്ന് ഗോകുലം കോച്ച് ഗിഫ്റ്റ് റെയ്ഖാൻ പറഞ്ഞു. നെരോകയെ കഴിഞ്ഞ മത്സരത്തിൽ തോൽപിച്ചതിെൻറ ആവേശവും ഗോകുലത്തിനുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.