​െഎ ലീഗ്​: ചർച്ചിലിനോട്​ തോറ്റു; ചെന്നൈക്ക്​ കാത്തിരിക്കണം

മഡ്​ഗാവ്​: ജയിച്ചാൽ കിരീടമുറപ്പിക്കാമായിരുന്ന ചെന്നൈ എഫ്​.സി ചർച്ചിൽ ബ്രദേഴ്​സിനോട്​ തോറ്റതോടെ ​െഎ ലീഗ്​ ഫുട്​ബാളിൽ കിരീടധാരണം നീളുന്നു. സ്വന്തം മൈതാനത്ത്​ 3-2നായിരുന്നു ചർച്ചിലി​​െൻറ ജയം. 19 കളികളിൽ 40 പോയൻറുള്ള ചെന്നൈക്ക്​ അവസാന മത്സരത്തിൽ ജയിച്ചാലും ജേതാക്കളാവാം.

ചർച്ചിലിനെതിരെ ജയിച്ചിരുന്നെങ്കിൽ 43 പോയൻറുമായി വെള്ളിയാഴ്​ചതന്നെ കിരീടം സ്വ​ന്തമാക്കാമായിരുന്നു. ചെന്നൈ തോറ്റ​േതാടെ രണ്ടാമതുള്ള ഇൗസ്​റ്റ്​ ബംഗാളിന്​ (18 കളികളിൽ 36 പോയൻറ്​) നേരിയ പ്രതീക്ഷയായി. അടുത്ത രണ്ടു​ മത്സരങ്ങളിൽ ഇൗസ്​റ്റ്​ ബംഗാൾ ജയിക്കുകയും ചെന്നൈ അവസാന മത്സരത്തിൽ ജയിക്കാതിരിക്കുകയും ചെയ്​താൽ കിരീടം കൊൽക്കത്തയിലേക്കു​ പറക്കും.

ഒരു ഗോളിന്​ ലീഡ്​ നേടിയശേഷമായിരുന്നു ​ചെന്നൈയുടെ തോൽവി. 29ാം മിനിറ്റിൽ സാ​ൻഡ്രോ റോഡ്രിഗ്വസിലൂടെ മുന്നിൽ കടന്ന ചെന്നൈക്കെതിരെ ആദ്യം വില്ലിസ്​ പ്ലാസ (38), പിന്നീട്​ ലോറൗങ്​നോൻ ​ക്രൈസ്​റ്റ്​ റെമി (49) എന്നിവർ ചർച്ചിലിനായി ലക്ഷ്യം കണ്ടു.

69ാം മിനിറ്റിൽ പെനാൽറ്റിയിലൂടെ പെഡ്രോ മാൻസി ചെന്നൈക്ക്​ സമനില നൽകിയെങ്കിലും തൊട്ടടുത്ത മിനിറ്റിൽ ത​​െൻറ രണ്ടാം ഗോളിലൂടെ പ്ലാസ ചർച്ചിലിന്​ വിജയം സമ്മാനിച്ചു. ശനിയാഴ്​ച കളിയില്ല. ഞായറാഴ്​ച ഇൗസ്​റ്റ്​ ബംഗാൾ മിനർവയെയും ഗോകുലം കേരള നെറോകയെയും നേരിടും.

Tags:    
News Summary - i league football- Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.