കോഴിക്കോട്: റഫറിയുടെ തുടർച്ചയായ പിഴവുകൾക്കൊടുവിൽ ഐ ലീഗിൽ ഗോകുലം കേരള എഫ്.സി ക്ക് തുടർച്ചയായ രണ്ടാം സമനില.
കൊൽക്കത്ത കരുത്തരായ ഈസ്റ്റ് ബംഗാളുമായാണ് 1-1ന് തു ല്യത പാലിച്ചത്. എട്ടാം മിനിറ്റിൽ മാർക്കസ് ജോസഫാണ് ഗോകുലത്തിെൻറ ഗോൾ നേടിയത്. 23ാം മിനിറ്റിൽ വിക്ടർ പെരസിെൻറ പെനാൽറ്റി ഗോളിലൂടെ ഈസ്റ്റ് ബംഗാൾ തിരിച്ചടിച്ചു. 49ാം മിനിറ്റിൽ ഗോകുലത്തിെൻറ നവോച്ച സിങ്ങും കളി തീരാൻ രണ്ട് മിനിറ്റ് ശേഷിക്കേ ഹാറൂൺ അംരിയും രണ്ടാം മഞ്ഞക്കാർഡ് കണ്ട് പുറത്തായി.
ഞായറാഴ്ച ഗോവയിൽ ചർച്ചിൽ ബ്രദേഴ്സിനെതിരെയാണ് ഗോകുലത്തിെൻറ അടുത്ത മത്സരം. ഈസ്റ്റ് ബംഗാൾ (20പോയൻറ്) നാലും, ഗോകുലം (19) ഏഴും സ്ഥാനത്താണ്. ഈസ്റ്റ് ബംഗാളിനെ തുടക്കം മുതൽ വിറപ്പിച്ച ആതിഥേയർക്ക് എട്ടാം മിനിറ്റിൽ തന്നെ ഗോൾ പിറന്നു. ആദ്യമായി ആദ്യ ഇലവനിൽ ഇടം നേടിയ യുവതാരം രാഹുൽ കെ.പിയുടെ പാസിലായിരുന്നു ഗോകുലം ഗോൾവേട്ടക്കാരനായ മാർക്കസ് ബോക്സിന് പുറത്തുനിന്ന് വലയിലേക്ക് പന്ത് കയറ്റിയത്. പിന്നീട് മാർകസ് പലവട്ടം ഷോട്ടുതിർത്തെങ്കിലും ഈസ്റ്റ് ബംഗാളിെൻറ വലകാക്കുന്ന കാസർക്കോട്ടുകാരൻ മിർഷാദിലും ചിലത് പോസ്റ്റിലും തട്ടിത്തെറിച്ചു.
ഗോകുലത്തിെൻറ കുതിപ്പിനിടയിൽ റഫറി ‘ദാനം’ നൽകിയ പെനാൽറ്റി കിക്കിലൂടെ 23ാം മിനിറ്റിൽ കൊൽക്കത്ത തിരിച്ചടിച്ചു. സ്പാനിഷ് മിഡ്ഫീൽഡർ യുവാൻ മെറ ഗോൺസാലസിനെ മാർക്ക് ചെയ്ത ഗോകുലം ഡിഫൻഡർ നവോച്ച സിങ് ബോക്സിനുള്ളിൽ വീഴ്ത്തിയെന്നായിരുന്നു റഫറി തേജസ് നാഗ്വേക്കറുടെ കണ്ടെത്തൽ. മറ്റൊരു സ്പാനിഷ് മിഡ്ഫീൽഡറായ വിക്ടർ പെരസ് അലോൻസോ കിക്ക് ലക്ഷ്യത്തിലെത്തിച്ചു.
ആദ്യ പകുതിയിൽ റഫറിയുടെ പിഴവായിരുന്നെങ്കിൽ രണ്ടാം പകുതിയുടെ തുടക്കത്തിൽ ഗോകുലത്തിെൻറ നവോച്ച എതിർതാരം ഗോൺസാലസിനെ ശരിക്കും വീഴ്ത്തി. 49ാം മിനിറ്റിൽ ബോക്സിന് തൊട്ട് മുന്നിൽ നിന്നായിരുന്നു നവോച്ചയുടെ ഫൗൾ. റഫറി ഉടൻ നവോച്ചക്ക് റെഡ് കാർഡ് സമ്മാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.