കൊൽക്കത്ത: വിജയവഴിയിലേക്ക് തിരിച്ചെത്താനിറങ്ങിയ ഗോകുലം കേരള എഫ്.സിക്ക് കൊൽ ക്കത്ത മണ്ണിൽ വീഴ്ച. െഎ ലീഗിലെ പ്രതാപകാരികളായ ഇൗസ്റ്റ് ബംഗാൾ കേരള ടീമിനെ 3-1ന് ത ോൽപിച്ചു. സീസണിൽ ഗോകുലത്തിെൻറ രണ്ടാം േതാൽവിയാണിത്. മലയാളിതാരം ജോബി ജസ്റ്റി ൻ, ബ്രണ്ടൻ വാൻലാൽറെമെഡിക്, ലാൽറാംചുല്ലോവ എന്നിവാണ് ആതിഥേർക്കുവേണ്ടി വല കുലുക്കിയത്. ഗോകുലത്തിെൻറ ആശ്വാസഗോൾ ഘാന താരം ക്രിസ്റ്റ്യൻ സാബയുടെതായിരുന്നു.
സ്വന്തം മണ്ണിൽ കൊൽക്കത്തക്കാരുടെ ആദ്യ ജയമാണിത്. മൂന്നാംജയം നേടിയതോടെ ഒമ്പത് പോയൻറുമായി ഇൗസ്റ്റ് ബംഗാൾ ആറാമതെത്തി. ഒമ്പത് പോയൻറ് തന്നെയുള്ള ഗോകുലം മോഹൻ ബാഗാെൻറ തൊട്ടുതാഴെ എട്ടാം സ്ഥാനത്താണ്.
തുടർച്ചയായ മൂന്നുതോൽവി ഏറ്റുവാങ്ങിയ വംഗനാട്ടുകാർക്കെതിരെ കളി ആയാസകരമായിരിക്കുമെന്ന് കരുതിയ ഗോകുലത്തിന് പക്ഷേ, അഞ്ചാം മിനിറ്റിൽ തന്നെ പണി കിട്ടി. ലാൽറാം ചുല്ലോവയും മലയാളി താരം ജോബി ജെസ്റ്റിനും ബ്രണ്ടനും(5) നടത്തിയ നീക്കത്തിലാണ് കളി ചൂടുപിടിക്കും മുെമ്പ കേരള ടീമിെൻറ വല കുലുങ്ങുന്നത്. ഇതോെട ഗോകുലം പ്രതിരോധം അങ്കലാപ്പിലായി. അവസരം മുതലെടുത്ത എതിർ ടീം കേരള ഗോൾമുഖം വീണ്ടു വീണ്ടും വിറപ്പിച്ചു.
അധികം വൈകാതെ ലാൽറിൻഡിക റാൽതെയുടെ ത്രൂപാസ് കാലിലൊതുക്കി മലയാളി താരം ജോബി ജെസ്റ്റിനും(14) ആതിഥേർക്ക് വീണ്ടും ലീഡൊരുക്കി. വിശ്രമം കഴിഞ്ഞ് തിരിച്ചെത്തിയതോെട കേരള ടീം റീചാർജായി. നല്ല മുന്നേറ്റങ്ങളുമായി നീങ്ങുന്നതിനിടയിൽ, 57ാം മിനിറ്റിൽ തിരിച്ചടിച്ചു. ഇൗസ്റ്റ് ബംഗാൾ ഗോൾ കീപ്പർ റക്ഷിത് ദഗറിെൻറ പിഴവിൽനിന്നുള്ള അവസരം ക്രിസ്റ്റ്യൻ സബാ മുതലാക്കുകയായിരുന്നു. ഇതോടെ, സമനില പിടിക്കാൻ ഗോകുലം ആക്രമണം കനപ്പിച്ചെങ്കിലും നടന്നില്ല. 83ാം മിനിറ്റിൽ ആതിഥേയർ മൂന്നാമതും ഗോൾ നേടിയതോടെ മത്സരം കൈവിട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.