മഡ്ഗാവ്: പുതിയ രണ്ടു വിദേശതാരങ്ങൾ എത്തിയിട്ടും വിജയവഴിയിലേക്ക് തിരിച്ചെത്താനാവാതെ ഗോകുലം കേരള എഫ്.സി. െഎ ലീഗ് 12ാം മത്സരത്തിൽ ഗോകുലം കേരള എഫ്.സിയെ ചർച്ചിൽ ബ്രദേഴ്സ് 3-1ന് തോൽപിച്ചു. ഒരു ഗോളിന് മുന്നിട്ടുന ിന്നതിനുശേഷമായിരുന്നു ഗോകുലത്തിെൻറ വീഴ്ച. ഗോകുലത്തിെൻറ തുടർച്ചയായ നാലാം തോൽവിയാണിത്. ജയത്തോടെ നെേരാകയെയും റിയൽ കശ്മീരിനെയും കടത്തിവെട്ടി ചർച്ചിൽ 22 പോയൻറുമായി രണ്ടാം സ്ഥാനത്തേക്ക് കയറി. സീസണിൽ ആറാം തോൽവി ഏറ്റുവാങ്ങിയതോടെ 10 പോയൻറുമായി എട്ടാം സ്ഥാനത്താണ് ഗോകുലം. 24 പോയൻറുള്ള ചെെന്നെ സിറ്റിയാണ് പോയൻറ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്.
പുതുതായി ടീമിലെത്തിയ ട്രിനിഡാഡ്-ടുബോഗോ താരം മാർകസ് ജോസഫിനെയും ഘാനക്കാരൻ ചാൾസ് ടീകോയെയും ഇറക്കിയായിരുന്നു ഗോകുലം കോച്ച് ബിനോ ജോർജ് കരുത്തരായ ചർച്ചിലിനെതിരെ കരുക്കൾ നീക്കിയത്. തുടക്കത്തിൽ ഗോകുലം എതിരാളികൾക്കെതിരെ നിറഞ്ഞുകളിച്ചെങ്കിലും പിന്നീട് കളിമാറി. 14ാം മിനിറ്റിലാണ് പുതിയ താരം മാർകസ് ജോസഫ് കേരള സംഘത്തെ മുന്നിലെത്തിച്ചത്. എന്നാൽ ഡാവ്ഡ ചീസെ(37), വില്ലി പ്ലാസ (56, 91) എന്നിവരുടെ ഗോളുകളിൽ ചർച്ചിൽ വിലപ്പെട്ട മൂന്നു പോയൻറ് സ്വന്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.