ഇംഫാൽ: ഐ-ലീഗിൽ ഗോകുലം കേരളയെ കീഴടക്കിയ നെരോക എഫ്.സിക്ക് തരംതാഴ്ത്തൽ സോണിൽനിന ്ന് താൽകാലിക രക്ഷ. അവസാന സ്ഥാനക്കാരിൽ ഒരാളായിരുന്ന ഇംഫാലുകാർ പിന്നിൽ നിന്ന ശേഷം ക ുതിച്ചുകയറിയാണ് (3-2) ഗോകുലം കേരളയെ തോൽപിച്ചത്. ഇതോടെ മൂന്നാംസ്ഥാനത്തേക്ക് തിരി കെയെത്താനുള്ള ഗോകുല മോഹങ്ങൾക്ക് തിരിച്ചടിയായി.
കളിയുടെ രണ്ടാം മിനിറ്റിൽ പ്രിതം സിങ്ങിെൻറ ഗോളിലൂടെ നെറോകയാണ് ആദ്യം ലീഡ് നേടിയത്. എന്നാൽ, ആദ്യപകുതി പിരിയും മുേമ്പ ഗോകുലം രണ്ടടിച്ച് ലീഡ് പിടിച്ചു. നായകൻ മാർകസ് ജോസഫ് ഒരുക്കിയ വഴിയിലൂടെ ഷിബിൽ മുഹമ്മദും (25), നതാനിയേൽ ഗാർഷ്യയുമാണ് (40) സ്കോർ ചെയ്തത്.
രണ്ടാം പകുതിയിൽ കളി മുറുകി. ഗോകുലം പ്രതിരോധത്തെ കുലുക്കിക്കൊണ്ട് പ്രിതം സിങ്ങും ഫിലിപ് അദ്ജായും ആക്രമിച്ചു കളിച്ചു. വൈകാതെ അവർ ലക്ഷ്യം കാണുകയും ചെയ്തു. ഫിലിപ് അദ്ജാ (48), റൊണാൾഡ് സിങ് (81) എന്നിവരിലൂടെ ഇഫാലുകാരുടെ സീസണിലെ നാലം ജയം പിറന്നു. കിസേക, മായക്കണ്ണൻ, എറ്റിനെ എന്നിവരില്ലാതെയാണ് വലേര ഗോകുലം ഇലവനെ ഇറക്കിയത്. കിസേകയും എസ്. രാജേഷും രണ്ടാം പകുതിയിൽ വന്നെങ്കിലും ഫലമുണ്ടായില്ല.
15 പോയൻറുമായി നെറോക പത്തിൽനിന്ന് എട്ടിലേക്ക് മുന്നേറി. 17 പോയൻറുമായി നാലാമതാണ് ഗോകുലം. കോഴിക്കോട് നടന്ന ആദ്യപാദത്തിൽ ഗോകുലം നെരോകയെ തോൽപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.