ഇംഫാൽ: ഐ ലീഗിൽ ഗോകുലത്തിന് വെള്ളിയാഴ്ച നിർണായക പോരാട്ടം. തരംതാഴ്ത്തൽ ഭീഷണ ിയിലുള്ള നെരോക എഫ്.സിക്കെതിരെ ഇംഫാലിലെ അവരുടെ മൈതാനത്താണ് മത്സരം. 17 പോയൻറുള്ള ഗോകുലം പട്ടികയിൽ നാലാം സ്ഥാനത്താണ്.
രണ്ടാഴ്ച മുമ്പ് ട്രാവു എഫ്.സിക്കെതിരെ ഏകപക്ഷീയമായ അഞ്ചു ഗോളുകൾക്ക് ജയിച്ച് വലിയ പ്രതീക്ഷ നൽകിയ നെരോക പിന്നീട് ഇന്ത്യൻ ആരോസിനെതിരെ ഗോൾരഹിത സമനില വഴങ്ങുകയും കരുത്തരായ മോഹൻ ബഗാനോട് രണ്ടിെനതിരെ ആറു ഗോളുകൾക്ക് തോൽക്കുകയും ചെയ്തിരുന്നു. കനത്ത തോൽവിയുടെ സമ്മർദം മറികടക്കാൻ ഇന്ന് താരതമ്യേന കരുത്തരായ എതിരാളികളെ വീഴ്ത്താനാകണം.
മറുവശത്ത്, അവസാന മത്സരത്തിൽ ചെന്നൈ സിറ്റിയെ ഏകപക്ഷീയമായ ഒരു ഗോളിന് വീഴ്ത്തിയാണ് ഗോകുലം ഇറങ്ങുന്നത്. വെള്ളിയാഴ്ച ജയിക്കാനായില്ലെങ്കിൽ ആദ്യ നാലിൽനിന്ന് പുറത്താകുമെന്ന ആശങ്ക ഗോകുലത്തെ തുറിച്ചുനോക്കുന്നുണ്ട്.
അടുത്ത മൂന്നു കളികളിൽ കരുത്തരായ പഞ്ചാബ്, ഈസ്റ്റ് ബംഗാൾ, ചർച്ചിൽ ബ്രദേഴ്സ് എന്നിവരാണ് മലബാറിയൻസിെൻറ എതിരാളികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.