കോഴിക്കോട്: ഐ ലീഗിെൻറ മറ്റൊരു സീസണ് തുടക്കം കുറിക്കുേമ്പാൾ െകാൽക്കത്തൻ ക്ലബു കളുടെ കിരീടസാധ്യതകളല്ല ഫുട്ബാൾപ്രേമികൾക്കിടയിലെ വർത്തമാനം. കോഴിക്കോടുനി ന്ന് തുടർച്ചയായ മൂന്നാം ലീഗ് പോരിനിറങ്ങുന്ന ഗോകുലം കേരള എഫ്.സിയാണ് ഇത്തവണത്തെ കരുത്തരിലൊരാൾ. ശനിയാഴ്ച സ്വന്തം തട്ടകമായ കോർപറേഷൻ സ്േറ്റഡിയത്തിൽ മണിപ്പൂരിൽനിന്നുള്ള നെറോക എഫ്.സിയെ നേരിടാനൊരുങ്ങുന്ന ഗോകുലം തുടക്കം ഗംഭീരമാക്കാനുള്ള ഒരുക്കത്തിലാണ്.
കഴിഞ്ഞ സീസണിൽ ഒമ്പതാം സ്ഥാനേത്തക്ക് പിന്തള്ളപ്പെട്ടതിെൻറ ഖേദം തീർക്കാനുമുണ്ട് ടീമിന്. രാത്രി ഏഴുമണിക്കാണ് ഐ ലീഗിൽ ഗോകുലത്തിെൻറ ആദ്യമത്സരം. 11 ടീമുകളുള്ള ലീഗിൽ 110 മത്സരങ്ങളാണുള്ളത്. രാത്രി ഏഴുമണി മുതൽ ഡി സ്പോർട്സിലും ജിയോ ടി.വിയിലും ലൈവുണ്ടാകും.
മൂർച്ചയേറിയ മുന്നേറ്റം
ഏത് പരിശീലകനും െകാതിക്കുന്ന മുന്നേറ്റനിരയാണ് ഗോകുലത്തെ ഇത്തവണ വ്യത്യസ്തമാക്കുന്നത്. മുൻ സീസണുകളിൽ ഗോളടിക്കുന്ന ഫോർവേഡുകളുെട അഭാവമായിരുന്നു കോച്ചുമാരുടെ തലവേദന. ഫെർണാേണ്ടാ വരേലയെന്ന അർജൻറീനക്കാരൻ പരിശീലകന് ഇത്തവണ കാര്യങ്ങൾ എളുപ്പമാണ്. ഡ്യൂറൻഡ് കപ്പിൽ മിന്നിയ ട്രിനിടാഡ് ആൻഡ് ടൊബാഗോയുെട അന്താരാഷ്ട്ര താരം മാർക്കസ് ജോസഫ്തന്നെ ടീമിലെ പ്രധാനി. ടീമിനെ നയിക്കുന്നതും മാർക്കസാണ്. ചില്ലറ ഗോളുകളല്ല മാർക്കസ് സീസണിൽ ആഗ്രഹിക്കുന്നത്. 30നും 40നും ഇടയിൽ ഗോളടിച്ച് ടോപ് സ്കോററാവുകയാണ് ലക്ഷ്യം. ഉഗാണ്ടയുടെ ഹെൻറി കിസേക്ക മാർക്കസിന് നല്ല കൂട്ടാകും.
അർജുൻ ജയരാജ് കേരള ബ്ലാസ്റ്റേഴ്സിലേക്ക് കൂടുമാറിയതിെൻ വിടവ് നികത്തുന്ന താരങ്ങൾ മധ്യനിരയിലുണ്ട്. മുഹമ്മദ് റാഷിദും മായക്കണ്ണനും നതാനിയൽ ഗാർഷ്യയുമടക്കമുള്ള താരങ്ങൾ മധ്യനിരയിലേക്ക് കോച്ചിെൻറ സാധ്യതകളാണ്. സന്തോഷ് ട്രോഫിയിൽ തിളങ്ങിയ വിങ്ങർ എം.എസ് ജിതിനും മികച്ച ആയുധമാണ്. മുൻ സീസണുകളിൽ അനാവശ്യമായി ഗോളുകൾ വഴങ്ങിയ പ്രതിരോധ നിരയായിരുന്നു. ഇത്തവണ കളി മാറും.
വൈസ് ക്യാപ്റ്റൻ മുഹമ്മദ് ഇർഷാദും മാർക്കസ് ജോസഫിെൻറ നാട്ടുകാരൻ ആന്ദ്രെ എറ്റിയെന്നയും ധർമരാജ് രാവണനും ‘രാവണൻ കോട്ട’ െകട്ടും. വിവിധ ഐ ലീഗ് ക്ലബുകളിലും ഐ.എസ്.എല്ലിലും കളിച്ച അഫ്ഗാനിസ്താൻ ദേശീയ ടീം മുൻ ക്യാപ്റ്റൻ ഹാറൂൺ അമിരിയുടെ സാന്നിധ്യവും ഗോകുലത്തിന് പ്ലസ്പോയൻറാണ്. ഡിഫൻസീവ് മിഡ്ഫീൽഡറായും സെൻറർബാക്കായും ഹാറൂണിനെ കോച്ചിന് ഉപയോഗിക്കാം. ബാറിനുകീഴിൽ കണ്ണൂരുകാരൻ സി.കെ. ഉബൈദുതന്നെയാകും.
ഗിഫ്റ്റിെൻറ കുട്ടികൾ
കഴിഞ്ഞ സീസണിലെ അവസാന പാദത്തിൽ ഗോകുലത്തിൽ പരിശീലകനായിരുന്ന ഗിഫ്റ്റ് റെയ്ഗൻ നെറോകയിൽ തിരിച്ചെത്തിയിരിക്കുകയാണ്. കഴിഞ്ഞ വർഷം റെയ്ഗെൻറ ഗോകുലം കോർപറേഷൻ സ്േറ്റഡിയത്തിൽ നെറോകയെ തോൽപിച്ചിട്ടുണ്ട്. ടോഗേയിൽ നിന്നുള്ള സെക്ലെ യാവോ സീകോയെന്ന സ്ട്രൈക്കർ ഗോകുലം പ്രതിരോധത്തിന് ഭീഷണിയാകും. മറ്റൊരു ആഫ്രിക്കൻ രാജ്യമായ മാലിയുടെ വിങ്ങർ ബൗബാക്കർ ദിയാറയും ട്രിനിഡാഡിനായി 75 അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ച പരിചയമുള്ള ഗോൾ കീപ്പർ മാർവിൻ ഡവൺ ഫിലിപ്പുമാണ് റെയ്ഗെൻറ തുരുപ്പുചീട്ടുകൾ. ഈ വിദേശികളുടെ പ്രകടനമാകും നിർണായകമാവുക. രണ്ടുവർഷം മുമ്പ് കേരള ബ്ലാസ്റ്റേഴ്സിൽ കളിച്ച മണിപ്പൂരുകാരൻ ഡിഫൻഡർ സിയാം ഹാൻഗലാണ് സ്വദേശി താരങ്ങളിൽ പ്രമുഖൻ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.