ന്യൂഡൽഹി: കോവിഡ് -19 പശ്ചാത്തലത്തിൽ ഐ ലീഗ് ഉൾപ്പെടെയുള്ള കളികളെല്ലാം നിർത്തിവെച ്ച് അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷൻ. ഐ ലീഗ് മത്സരങ്ങൾ അടച്ചിട്ട സ്റ്റേഡിയങ്ങളിൽ കാണികൾക്ക് പ്രവേശനമില്ലാതെ നടത്തുമെന്ന് ആദ്യം തീരുമാനിച്ച എ.ഐ.എഫ്.എഫ്, ശനിയാഴ്ച റിയൽ കശ്മീർ-ട്രാവു എഫ്.സി മത്സരം ശ്രീനഗറിൽ നടക്കാനിരിക്കെയാണ് തീരുമാനം മാറ്റിയത്. മാർച്ച് 31 വരെയുള്ള മത്സരങ്ങളാണ് നിർത്തിവെച്ചത്.
കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിെൻറയും വിവിധ സംസ്ഥാന സർക്കാറുകളുടെയും നിർദേശത്തെ തുടർന്നാണ് കളികൾ മാറ്റിവെക്കാൻ തീരുമാനിച്ചത്. ഐ ലീഗ് രണ്ടാം ഡിവിഷൻ, യൂത്ത് ലീഗ്, ഗോൾഡൻ ബേബി ലീഗ് തുടങ്ങിയവയും റദ്ദാക്കി. ഐ.എസ്.എൽ ഫൈനൽ ശനിയാഴ്ച ഗോവയിൽ അടച്ചിട്ട സ്റ്റേഡിയത്തിൽ നടന്നിരുന്നു. ഐ ലീഗിൽ ഗോകുലം കേരളയുടെ ഹോം മത്സരം കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയത്തിൽ നടക്കാനിരിക്കെയാണ് റദ്ദാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.