ന്യൂഡൽഹി: ഐ ലീഗ് ഫുട്ബാളിെൻറ 13ാമത് എഡിഷന് നവംബർ 30ന് തുടക്കമാകും. 11 ടീമുകൾ മാറ ്റുരക്കുന്ന ടൂർണമെൻറിെൻറ ഉദ്ഘാടന മത്സരത്തിൽ മോഹൻ ബഗാനും ഐസോൾ എഫ്.സിയും ഏറ്റു മുട്ടും. ഐസോളിലെ രാജീവ് ഗാന്ധി സ്റ്റേഡിയമാണ് ഉദ്ഘാടന മത്സരത്തിന് വേദിയാകുക. കഴിഞ്ഞ വർഷത്തെ േജതാക്കളായ ചെന്നൈ സിറ്റി എഫ്.സി, ഗോകുലം കേരള, ഈസ്റ്റ് ബംഗാൾ, പഞ്ചാബ് എഫ്.സി, നെറോക്ക, ചർച്ചിൽ ബ്രദേഴ്സ്, ഇന്ത്യൻ ആരോസ്, റിയൽ കശ്മീർ എന്നിവയാണ് 13ാം എഡിഷനിൽ മത്സരിക്കുന്ന മറ്റ് ടീമുകൾ. രണ്ടാം ഡിവിഷൻ ഐ ലീഗ് ജേതാക്കളായ മണിപ്പൂരിലെ ഇംഫാലിൽനിന്നുള്ള ടി.ആർ.എ.യു എഫ്.സിയാണ് ഇത്തവണ സ്ഥാനക്കയറ്റം കിട്ടി ഐ ലീഗിൽ എത്തിയത്.
കേരളത്തിെൻറ സ്വന്തം ക്ലബായ ഗോകുലത്തിന് 30ന് കോഴിക്കോട്ടാണ് ആദ്യമത്സരം. നെറോകയാണ് എതിരാളികൾ. ഇത്തവണ രണ്ട് ലോക്കൽ ഡെർബികൾക്കും ഐ ലീഗ് വേദിയാകും. കൊൽക്കത്ത ഡെർബിയിൽ മോഹൻ ബഗാനും ഈസ്റ്റ് ബംഗാളും ഏറ്റുമുട്ടുേമ്പാൾ മണിപ്പൂർ ഡെർബിയിൽ നെറോക്കയും ടി.ആർ.എ.യു എഫ്.സിയും തമ്മിലാകും മുഖാമുഖം. ജേതാക്കൾക്ക് ഒരു കോടി രൂപയും റണ്ണേഴ്സ് അപ്പിന് 60 ലക്ഷവുമാണ് സമ്മാനത്തുക. മൂന്നും നാലും സ്ഥാനങ്ങളിലെത്തുന്നവർക്ക് 40 ലക്ഷം, 25 ലക്ഷം എന്നിങ്ങനെ ലഭിക്കും.
എം.എസ്. ജിതിൻ ഗോകുലത്തിൽ
കോഴിക്കോട്: സന്തോഷ് േട്രാഫിയിൽ കേരളത്തിനായി തിളങ്ങിയ വിങ്ങർ എം.എസ്. ജിതിൻ ഐ ലീഗ് ടീമായ ഗോകുലം കേരള എഫ്.സിയിൽ. നേരത്തേ കേരള ബ്ലാസ്റ്റേഴ്സിെൻറ റിസർവ് ടീമിൽ അംഗമായിരുന്നു ജിതിൻ. ദീർഘകാല കരാറിലാണ് ജിതിനും ഗോകുലവും ഒപ്പുവെച്ചത്. തൃശൂർ സ്വദേശിയായ ജിതിൻ രണ്ടുവർഷം മുമ്പ് സേന്താഷ് ട്രോഫി നേടിയ കേരള ടീമിലെ ഗോൾവേട്ടക്കാരിൽ ഒരാളായിരുന്നു. കോഴിക്കോട്ട് സമാപിച്ച സന്തോഷ് ട്രോഫി ദക്ഷിണമേഖല േയാഗ്യത റൗണ്ടിലും ജിതിേൻറത് ശ്രദ്ധേയമായ പ്രകടനമായിരുന്നു.
ജിതിൻ ടീമിന് കൂടുതൽ കരുത്തേകുമെന്ന് ഗോകുലം മുഖ്യപരിശീലകൻ ഫെർണാണ്ടോ സാൻറിയാഗോ വരേല പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.