മിലാൻ: ലോകത്ത് 9000ത്തോളം ആളുകളുടെ ജീവനെടുത്ത കോവിഡ് 19 വൈറസിെൻറ ഭീതിപ്പെടുത്തുന്ന അനുഭവം പങ്കുവെച്ചിരിക്കുകയാണ് യുവൻറസ് താരം പൗലോ ഡിബാല. കഴിഞ്ഞ ശനിയാഴ്ചയാണ് താരത്തിനും ഭാവിവധു ഒറിയാന സബോട്ടിനിക്കും കൊറോണ വൈറസ് സ്ഥിരീകരിച്ചത്.
വൈറസ് ബാധയയേറ്റതിന് പിന്നാലെ ശ്വാസമെടുക്കാൻ ഏറെ ബുദ്ധിമുട്ടിയിരുന്നതായി താരം സാക്ഷ്യപ്പെടുത്തുന്നു. കാഠിന്യമേറിയ രോഗലക്ഷണക്ക് ശേഷം ഇപ്പോൾ താൻ സുഖം പ്രാപിച്ചുവെന്നും ഒരാഴ്ച്ച മുൻപ് വരെ ആരോഗ്യപരമായി വളരെ മോശം അവസ്ഥയിലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
നടക്കുേമ്പാഴും മറ്റെന്ത് കാര്യങ്ങൾ ചെയ്യുേമ്പാഴും ശരീരത്തിന് ഭാരം തോന്നിയിരുന്നു. കഠിനമായ ശരീരവേദനയോടൊപ്പം ശ്വാസമെടുക്കാനും നന്നായി ബുദ്ധിമുട്ടുകയായിരുന്നു. പ്രതിശ്രുതവധു ഒറിയാനയും രോഗലക്ഷണങ്ങൾ അതിജീവിച്ചെന്ന് ഡിബാല ജെ.ടി.വി ചാനലിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി.
ഡിബാലക്കൊപ്പം യുവൻറസ് താരങ്ങളായ ഡാനിയേൽ റുഗാനി, ബ്ലെയ്സെ മറ്റുയ്ഡി എന്നിവർക്കും കോവഡ് രോഗലക്ഷണമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.