ബാഴ്സലോണ: ബാലൺ ഡി ഒാർ-ലോക ഫുട്ബാളർ പുരസ്കാര പോരാട്ടത്തിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയുടെയും ലയണൽ മെസ്സിയുടെയും നിഴലാകാൻ വിധിക്കപ്പെട്ട നെയ്മറിനുമുണ്ട് ഒരു സ്വപ്നം. ഇരുവരെയും മറികടന്ന് ലോക ഫുട്ബാളറാകണം. പക്ഷേ, തിരക്കൊന്നുമില്ല. കളിയും മികവുംകൊണ്ട് താൻ യോഗ്യനാവുന്ന കാലത്ത് ആ അംഗീകാരം മതിയെന്ന് ബാഴ്സലോണയുടെ ബ്രസീൽ സൂപ്പർതാരം. 2008 മുതൽ മെസ്സിയും ക്രിസ്റ്റ്യാനോയുമല്ലാതെ മറ്റൊരു അവകാശി ലോക ഫുട്ബാളർ പുരസ്കാരത്തിനില്ല. ഇത് തിരുത്താൻ തെൻറ സമയമാവുന്നതും കാത്തിരിപ്പാണ് നെയ്മർ. ‘‘വ്യക്തിഗത നേട്ടങ്ങൾക്ക് ഫുട്ബാളിൽ സ്ഥാനമില്ല. എെൻറ ടീമിനും സഹതാരങ്ങൾക്കുമായി കളിക്കുന്നതിൽ ആനന്ദിക്കുന്നു. എല്ലാം സുഖമമായി നടന്നാൽ വ്യക്തിഗത അവാർഡുകളും പിന്നാലെ വരും’’ -നെയ്മർ പറഞ്ഞു. ബാഴ്സലോണക്ക് യുവേഫ ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ ബർത്തും ബ്രസീലിന് ലോകകപ്പ് യോഗ്യതയും നൽകുന്നതിൽ നിർണായക പങ്കുവഹിച്ച നെയ്മർ കഴിഞ്ഞ ദിവസം സ്പെയിനിലെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.