മാഞ്ചസ്റ്റർ: ഫ്രഞ്ച് ദേശീയതാരം പോൾ പൊഗ്ബയും ജ്യേഷ്ഠൻ ഫ്ലോറൻറീൻ പൊഗ്ബയും ജീവിതത്തിലാദ്യമായി ഒരു ഒൗദ്യോഗിക മത്സരത്തിൽ നേർക്കുനേർ ഏറ്റുമുട്ടി കളിയവസാനിച്ചപ്പോൾ, കൂട്ടുകാരൻ ഇബ്രയുടെ ഹാട്രിക്കിൽ വിജയത്തിളക്കവുമായി െകാച്ചനുജൻ സ്നേഹത്തോടെ കൂടപ്പിറപ്പിനുനേരെ കൈനീട്ടി. യുവേഫ യൂറോപ്പ ലീഗിലാണ് മാഞ്ചസ്റ്റർ യുൈനറ്റഡിെൻറ മിന്നും താരം പോൾ പൊഗ്ബക്ക് സ്വന്തം തട്ടകമായ ഒാൾഡ് ട്രാഫോഡിൽ എതിരാളിയായി ബൂട്ടുകെട്ടിയ ജ്യേഷ്ഠൻ ഫ്ലോറൻറീൻ പൊഗ്ബയെ എതിരിടേണ്ടിവന്നത്. ഫ്രഞ്ച് ഫുട്ബാൾ ലീഗിൽ ചാമ്പ്യന്മാരാവാൻ കുതിച്ചുകൊണ്ടിരിക്കുന്ന സെൻറ് എറ്റീനെയായിരുന്നു യുനൈറ്റഡിെൻറ എതിരാളി. പൊഗ്ബ കുടുംബത്തിൽനിന്ന് കളികാണാൻ മറ്റു രണ്ടു അതിഥികൾകൂടിയുണ്ടായിരുന്നു. ഇവരുടെ അമ്മ യോയും ഫ്ലോറൻറീനിെൻറ ഇരട്ട സഹോദരൻ മാത്തിയാസ് പൊഗ്ബയും. മക്കൾ രണ്ടുപേരും ഇരു മുഖങ്ങളിലായി ഏറ്റുമുട്ടുേമ്പാൾ അമ്മക്ക് പക്ഷം പിടിക്കാനാവില്ലല്ലോ. ഗാലറിയിലെത്തിയ അമ്മയുടെ ജഴ്സി കണ്ട് ആരാധകർപോലും ചിരിച്ചുപോയി. യുനൈറ്റഡിെൻറ ചുവന്നനിറം പാതിയിൽ. മറുപാതിയിൽ സെൻറ് എറ്റീനയുടെ പച്ച. കളിതുടങ്ങി ആദ്യം മുതൽ സഹോദരൻ പോൾ പൊഗ്ബയും സംഘവും ഫ്ലോറൻറീെൻറ നേതൃത്വത്തിലുള്ള സെൻറ് എറ്റീനയുടെ പ്രതിരോധനിരയെ പരീക്ഷിച്ചുകൊണ്ടേയിരുന്നു. റഫറി അവസാന വിസിൽ മുഴക്കിയപ്പോൾ േപാൾ പൊഗ്ബ ജ്യേഷ്ഠെൻറ അടുത്തേക്ക് ഒരു ചെറുപുഞ്ചിരിയുമായി കടന്നുവന്നു കെട്ടിപ്പിടിച്ചു. മത്സരശേഷം മാഞ്ചസ്റ്റർ ടി.വിയോട് പോൾ പ്രതികരിച്ചതിങ്ങനെ: ‘‘തീർത്തുമൊരു മാജിക്ക് പോലെയായിരുന്നു എനിക്ക് ഇൗ മത്സരം. അവനെ എതിർനിരയിൽ കണ്ടപ്പോൾ എനിക്ക് വിശ്വസിക്കാനായില്ല’’. കളി കഴിഞ്ഞ് കുടുംബത്തോടൊപ്പമുള്ള 12 മിനിറ്റ് നീളുന്ന വിഡിയോയും താരം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു.
മത്സര ശേഷം പൊഗ്ബ സഹോദരന്മാർ അമ്മയോടൊപ്പം
വാശിയേറിയ റൗണ്ട് 32 ആദ്യ പാദ പോരാട്ടത്തിൽ ‘റെഡ് െഡവിൾസ്’ മൂന്ന് ഗോളുകൾക്ക് ഫ്രഞ്ച് സന്ദർശകരെ കെട്ടുകെട്ടിച്ചേപ്പാൾ പൊന്നുംവിലക്ക് പി.എസ്.ജിയിൽനിന്നും ഇംഗ്ലണ്ടിലേക്ക് പറന്ന ഇബ്രാഹിമോവിച്ചിെൻറ ബൂട്ടിൽ നിന്നായിരുന്ന ഗോളുകളെല്ലാം. യുനൈറ്റഡ് ജഴ്സിയിൽ സ്വീഡൻ താരത്തിെൻറ ആദ്യ ഹാട്രിക് കൂടിയാണ് സ്വന്തം പുൽൈമതാനിയിൽ പിറന്നത്. 15ാം മിനിറ്റിൽ ഫ്രീകിക്കിലായിരുന്നു ഇബ്ര ഗോൾേവട്ടക്ക് തുടക്കമിട്ടത്.
ഗ്രൗണ്ട്ബാൾ ഷോട്ട് ഉതിർത്തതോടെ പന്ത് എതിർതാരത്തിെൻറ കാലിൽതട്ടി വഴിമാറി പോസ്റ്റിൽ പതിക്കുകയായിരുന്നു. 75ാം മിനിറ്റിൽ കൗമാരതാരം റാഷ്ഫോഡിെൻറ ക്രോസിൽ അനായാസം വീണ്ടും ഗോൾ നേടി. അവസാനം 88ാം മിനിറ്റിൽ ഇബ്രയെ ബോക്സിൽ വീഴ്ത്തിയതിന് പെനാൽറ്റിയും. ഇതോെട യുനൈറ്റഡ് ജഴ്സിയിൽ താരത്തിെൻറ ആദ്യ ഹാട്രിക്കും. മറ്റൊരു മത്സരത്തിൽ റോമ, വിയ്യാറയലിനെ 4-0ത്തിന് തോൽപിച്ചു. ബോസ്നിയൻ താരം എഡിൻ സികോ ഹാട്രിക് നേടിയപ്പോൾ എമേഴ്സൺ സാേൻറാസ് മറ്റൊരു ഗോൾ നേടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.