മോസ്കോ: ക്രൊയേഷ്യക്കെതിരായ മൽസരത്തിലെ തോൽവിയോടെ െഎസ്ലൻഡ് ലോകകപ്പിൽ നിന്ന് പുറത്ത്. ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് ക്രൊയേഷ്യ െഎസ്ലൻഡിനെ അട്ടിമറിച്ചു. 53, 90 മിനുട്ടിലാണ് ക്രോയേഷ്യ ഗോൾ നേടിയത്. 76ാം മിനുട്ടിൽ പെനാൽട്ടിയിലുടെയായിരുന്നു െഎസ്ലൻഡിെൻറ ഏക ഗോൾ.
മൽസരത്തിലെ ആദ്യപകുതി ഗോൾരഹിത സമനിലയിലായിരുന്നു. തുടക്കം മുതൽ തന്നെ ക്രൊയേഷ്യയാണ് കളിയിൽ ആധിപത്യം പുലർത്തിയത്. ടീമിൽ അടിമുടി മാറ്റം വരുത്തിയാണ് ക്രൊയേഷ്യ ഇന്ന് മൽസരത്തിനിറങ്ങിയത്. കഴിഞ്ഞ മത്സരത്തിലുണ്ടായിരുന്ന ഒമ്പത് പേര്‍ ഇത്തവണ ആദ്യ ഇലവനില്ല. അര്‍ജന്റീനയ്‌ക്കെതിരെ കളിച്ച മോഡ്രിച്ചിനേയും പെരിസിച്ചിനേയും മാത്രമാണ് ടീമില്‍ നിലനിര്‍ത്തിയത്.
ഈ മത്സരത്തിൻറെ ചങ്കിടിപ്പ് മുഴുവൻ അർജൻറീന ആരാധകർക്കായിരുന്നു. മൽസരത്തിൽ ക്രൊയേഷ്യ തോറ്റാൽ നെജീരിയക്കെതിരെ ജയിച്ചാലും പ്രീക്വാർട്ടർ കടമ്പ കടക്കുക അർജൻറീനക്ക് പ്രയാസമാകുമായിരുന്നു. എന്നാൽ അപകടമൊന്നും കൂടാതെ ക്രൊയേഷ്യ ജയിച്ച് കയറിയപ്പോൾ ഏറ്റവും കൂടുതൽ ആശ്വസിച്ചിരിക്കുക അർജൻറീനയുടെ ആരാധകരാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.