ന്യൂയോർക്: ലോകത്ത് ഏറ്റവുംകൂടുതൽ വരുമാനമുള്ള അത്ലറ്റ് റയൽ മഡ്രിഡിെൻറ പോർചുഗീസ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ഫോബ്സ് മാഗസിൻ പുറത്തിറക്കിയ വാർഷിക പട്ടികയിലാണ് ചാമ്പ്യൻസ് ലീഗ് ജേതാവ് ഒന്നാമതെത്തിയത്. 9.3 കോടി ഡോളറാണ് റൊണാൾഡോയുടെ വരുമാനം. ഇതിൽ 5.8 കോടി ഡോളർ പ്രതിഫലയിനത്തിലും 3.5 കോടി ഡോളർ പരസ്യം വഴിയുള്ളതുമാണ്.
എൻ.ബി.എ സൂപ്പർസ്റ്റാർ ലിബ്രോൺ ജെയിംസ് (8.6 കോടി ഡോളർ), അർജൻറീനയുടെ ലയണൽ മെസ്സി (8 കോടി ഡോളർ) എന്നിവരാണ് രണ്ടും മൂന്നും സ്ഥാനത്ത്. ടെന്നിസ് ഇതിഹാസം റോജർ ഫെഡറർ (6.4 കോടി ഡോളർ), ബാസ്കറ്റ്ബാൾ താരം കെവിൻ ഡ്യൂറാൻറ് (6 കോടി ഡോളർ) എന്നിവരാണ് നാലും അഞ്ചും സ്ഥാനത്ത്. കഴിഞ്ഞവർഷവും റൊണാൾഡോ തന്നെയായിരുന്നു തലപ്പത്ത്. ആദ്യ അഞ്ചു സ്ഥാനങ്ങളിലുള്ളവർക്ക് ഇത്തവണയും മാറ്റമില്ല. ജെയിംസിെൻറയും മെസ്സിയുടെയും സ്ഥാനങ്ങൾ മാറിയത് മാത്രമാണ് മാറ്റം.
ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ കോഹ്ലി മാത്രമാണ് പട്ടികയിൽ ആദ്യ 100ൽ ഇടംപിടിച്ചത്. പട്ടികയിൽ 89ാം സ്ഥാനത്തുള്ള കോഹ്ലിയുടെ സമ്പാദ്യം 2.2 കോടി ഡോളറാണ്. ഇതിൽ 1.9 കോടി ഡോളറും പരസ്യത്തിൽനിന്നുള്ള വരുമാനമാണ്. 30 ലക്ഷം ഡോളർ മാത്രമാണ് പ്രതിഫലത്തിൽനിന്നുള്ള സമ്പാദ്യം. ഇന്ത്യൻ ക്രിക്കറ്റിലെ പ്രതിഭാസം എന്നാണ് കോഹ്ലിയെ ഫോബ്സ് വിശേഷിപ്പിച്ചത്.
ക്രിക്കറ്റ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.