ഇ​ന്ത്യ x ക്രൊ​യേ​ഷ്യ: ച​രി​ത്ര പോ​രാ​ട്ട​ത്തി​ന്​ വ​​​ഴി​യൊ​രു​ങ്ങു​ന്നു

പ​നാ​ജി: ലോ​ക​ക​പ്പ്​ റ​ണ്ണേ​ഴ്​​സ്അ​പ്പാ​യ ക്രൊ​യേ​ഷ്യ​ക്കെ​തി​രെ സു​നി​ൽ ഛേത്രി​യും അ​ന​സും അ​ണി​നി​ ര​ക്കു​ന്ന ഇ​ന്ത്യ ബൂ​ട്ടു​​കെ​ട്ടി​യാ​ലോ​​? അ​വി​ശ്വ​സ​നീ​യ പോ​രാ​ട്ട​ത്തി​ന്​ വ​ഴി​യൊ​രു​ങ്ങു​ന്നു​ വെ​ന്നാ​ണ്​ അ​ഖി​ലേ​ന്ത്യ ഫു​ട്​​ബാ​ൾ ഫെ​ഡ​റേ​ഷ​ൻ വൃ​ത്ത​ങ്ങ​ൾ ന​ൽ​കു​ന്ന സൂ​ച​ന. ക്രൊ​യേ​ഷ്യ​യി​ലു​ള്ള എ.​െ​എ.​എ​ഫ്.​എ​ഫ്​ സെ​ക്ര​ട്ട​റി കു​ശാ​ൽ ദാ​സ്​ ഇ​തു​സം​ബ​ന്ധി​ച്ച ച​ർ​ച്ച ന​ട​ത്തി​യ​താ​യി സൂ​ച​ന.

ഇ​ന്ത്യ​ൻ ഫു​ട്​​ബാ​ൾ ​വി​ക​സ​ന​ത്തി​ന്​ സ​ഹാ​യം ന​ൽ​കു​ന്ന​ത്​ സം​ബ​ന്ധി​ച്ച്​ ക്രൊ​യേ​ഷ്യ​ൻ ഫു​ട്​​ബാ​ൾ പ്ര​സി​ഡ​ൻ​റ്​ ഡേ​വി​ഡ്​ സൂ​ക​റും കു​ശാ​ൽ ദാ​സും ക​ഴി​ഞ്ഞ ദി​വ​സം ധാ​ര​ണ​പ​ത്രം ഒ​പ്പു​െ​വ​ച്ചു. സൂ​ക​റു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഉ​ന്ന​ത സം​ഘം ന​വം​ബ​റി​ൽ ഇ​ന്ത്യ​യി​ലെ​ത്തും. അ​ടു​ത്ത മാ​ർ​ച്ചി​ൽ സൗ​ഹൃ​ദ​മ​ത്സ​രം സം​ഘ​ടി​പ്പി​ക്കാ​നാ​ണ്​ നീ​ക്കം. ലോ​ക റാ​ങ്കി​ങ്ങി​ൽ ക്രൊ​യേ​ഷ്യ എ​ട്ടും ഇ​ന്ത്യ 104ഉം ​സ്​​ഥാ​ന​ത്താ​ണ്.

Tags:    
News Summary - India -Croatia Football Meet -Sports News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.