റോം: അണ്ടർ 17 ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യക്ക് ആത്മവിശ്വാസമായി ഇറ്റലിക്കെതിരെ തകർപ്പൻ ജയം. ലോകഫുട്ബാളിലെ കരുത്തുറ്റ പ്രതിരോധനിരക്കാരുടെ ഇളം തലമുറയെ മറുപടിയില്ലാത്ത രണ്ടു ഗോളിന് വീഴ്ത്തി ഇന്ത്യയുടെ യൂറോപ്യൻ പര്യടനം. ഇറ്റലിയിലെ അറിസോയിൽ നടന്ന സൗഹൃദ മത്സരത്തിൽ എതിരാളിയെ കാഴ്ചക്കാരാക്കി സുന്ദരമായ കളി പുറത്തെടുത്താണ് ഇന്ത്യ കാത്തിരിക്കുന്ന ലോകമാമാങ്കത്തിലേക്ക് ആരാധകർക്ക് പ്രതീക്ഷക്കുള്ള വകയൊരുക്കിയത്.
കളിയുടെ 31ാം മിനിറ്റിൽ അഭിജിത്തിലൂടെ ലീഡ് പിടിച്ച ഇന്ത്യക്ക്, രണ്ടാം പകുതിയിലെ 75ാം മിനിറ്റിൽ മലയാളി താരം രാഹുൽ പ്രവീൺ രണ്ടാം ഗോൾ സമ്മാനിച്ചു. തൃശൂർ സ്വദേശിയാണ് രാഹുൽ. ക്രൊയേഷ്യയിൽ നടക്കുന്ന അണ്ടർ 17 യൂറോ കപ്പ് കഴിഞ്ഞ് മടങ്ങിയെത്തിയതാണ് ഇറ്റാലിയൻ ടീം. പോർചുഗലിലും ഫ്രാൻസിലും കളിച്ചെത്തിയ ഇന്ത്യയുടെ യൂറോ പര്യടനത്തിലെ ആദ്യ ജയമാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.