ദുഷാൻബെ (താജികിസ്താൻ): നാലാം കളിയിലും ജയമില്ലാതെ ഇന്ത്യ. ദുർബലരായ അഫ്ഗാനിസ്താനെതിരായ ലോകകപ്പ് യോഗ്യത പ ോരാട്ടമാണ് ഇരു പകുതികളുടെ ഇഞ്ചുറി സമയങ്ങളിൽ പിറന്ന ഓരോ ഗോളിന് സമനിലയിൽ കുരുങ്ങിയത്. അഫ്ഗാനുവേണ്ടി ദുൽ ഫുഖാർ നസരിയും ഇന്ത്യക്കായി സീമിൻലെൻ ഡംഗലും വലകുലുക്കി.
അവസരങ്ങൾ ലക്ഷ്യത്തിലെത്തിക്കുന്നതിൽ മുന്നിൽനിന് ന അഫ്ഗാൻ ആദ്യ പകുതിയുടെ തമ്പുരാൻമാരായപ്പോൾ ആവേശത്തോടെ തിരിച്ചടിച്ച് രണ്ടാം പകുതിയിൽ ഇന്ത്യ ഒപ്പം പിടിച്ചു. സ്വന്തം മൈതാനമായി താജികിസ്താനിലെ ദുഷാൻബെ തെരഞ്ഞെടുത്ത അഫ്ഗാൻ ടീം അതിെൻറ ആനുകൂല്യം പ്രയോജനപ്പെടുത്തി.
ഇന്ത്യയാകട്ടെ, കടുത്ത കാലാവസ്ഥയോട് പൊരുത്തപ്പെടാൻ സമയമെടുത്തത് തുടക്കം മോശമാക്കി. ആക്രമണത്തിൽ ശ്രദ്ധയൂന്നിയ ഇന്ത്യയാണ് ആദ്യ അവസരങ്ങൾ തുറന്നതെങ്കിലും പതിയെ അഫ്ഗാൻ കളിപിടിച്ചു. കോട്ട കെട്ടിയ പ്രതിരോധത്തെ കാവൽനിർത്തി ഇടതുവിങ് കേന്ദ്രീകരിച്ച് നടത്തിയ മുന്നേറ്റങ്ങൾക്കൊടുവിൽ ദുൽഫുഖാർ നസരിയിലൂടെ അഫ്ഗാൻ ആദ്യ പകുതി അവരുടേതാക്കുകയും ചെയ്തു. ദാവൂദ് നജീം നൽകിയ ക്രോസിൽ തലവെച്ചായിരുന്നു ഗോൾ.
രണ്ടാം പകുതിയിൽ നിരന്തരം എതിർമുഖം വിറപ്പിച്ച ഇന്ത്യൻ സ്ട്രൈക്കർമാർ പലതവണ ഗോളിനടുത്തെത്തിയെങ്കിലും വിജയിച്ചില്ല. തോൽവി മുന്നിൽകണ്ട അവസാന നിമിഷങ്ങളിൽ, പ്രീതം കോട്ടലിനു പകരക്കാരനായി ഇറങ്ങിയ സീമിൻലെൻ ഡംഗൽ രക്ഷകനായി. 93ാം മിനിറ്റിൽ ലഭിച്ച കോർണർ കിക്ക് ഉയർന്നുചാടി തലവെച്ചാണ് ഡംഗൽ ഇന്ത്യയുടെ മാനം കാത്തത്. ഇതോടെ ഗ്രൂപ്പിൽ നാലുകളികളിൽ മൂന്നു പോയൻറുമായി ഇന്ത്യ നാലാം സ്ഥാനത്ത് തുടരുകയാണ്. അത്ര കളികളിൽ 10 പോയൻറുമായി ഖത്തർ ഒന്നാമതും ഒമ്പത് പോയൻറുമായി ഒമാൻ രണ്ടാമതുമാണ്. ഇന്ത്യക്ക് ഒമാനാണ് അടുത്ത എതിരാളി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.