ബിഷ്കെക്: ഇന്ത്യയുടെ തോൽവിയറിയാതെയുള്ള 13 മത്സരങ്ങളുടെ കുതിപ്പിന് കിർഗിസ്താന് മുന്നിൽ അവസാനം. എ.എഫ്.സി കപ്പ് യോഗ്യതമത്സരത്തിലെ അവസാന പോരാട്ടത്തിൽ കിർഗിസ്താനോട് ഇന്ത്യ 2-1ന് തോറ്റു. ഇതോടെ ഗ്രൂപ് ‘എ’യിൽ ഇന്ത്യക്കും കിർഗിസ്താനും 13 പോയൻറായി.
യോഗ്യത നേരേത്ത ഉറപ്പിച്ചിരുന്ന ഇരു ടീമുകൾക്കും മത്സരം നിർണായകമായിരുന്നില്ലെങ്കിലും പൊരുതിയാണ് ആതിഥേയരും സന്ദർശകരും പന്തുതട്ടിയത്.
മത്സരം ചൂടുപിടിക്കുന്നതിനുമുമ്പ് തന്നെ ഇന്ത്യൻ വലയിൽ പന്തെത്തിച്ച് കിർഗിസ്താൻ ഞെട്ടിച്ചു. രണ്ടാം മിനിറ്റിൽ ആൻറൺ സെമ്ലിയാൻകിനാണ് ഇന്ത്യയുടെ കണക്കുകൂട്ടൽ തെറ്റിച്ചത്. സ്വന്തം പകുതിയിൽനിന്ന് ബെയ്മോേട്ടാവ് തൊടുത്തുവിട്ട പന്താണ് ഇൗ ഗോളിന് വഴിയൊരുക്കുന്നത്.
ഒരുങ്ങുന്നതിനുമുേമ്പ വഴങ്ങിയ ഗോൾ തിരിച്ചടിക്കാൻ മുന്നേറ്റത്തിലുള്ള ഭൽവന്ത് സിങ്ങിെൻറയും ജെജെയുടെയും നേതൃത്വത്തിൽ പലതവണ ഇന്ത്യ ശ്രമിച്ചെങ്കിലും വിജയം കണ്ടില്ല.
73ാം മിനിറ്റിൽ ഇടതു വിങ്ങിൽനിന്നുള്ള നീക്കത്തിൽ കിർഗിസ്താൻ വീണ്ടും ഗോളാക്കിയതോടെ ഇന്ത്യ തോൽവി ഉറപ്പിച്ചു. 88ാം മിനിറ്റിൽ ജെജെ തകർപ്പൻ ഹെഡറിലൂടെ ഗോൾ നേടിയെങ്കിലും സമനില പിടിക്കാൻ പിന്നീട് ഇന്ത്യക്ക് സമയമുണ്ടായിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.