ദുബൈ: ജനുവരി 14 ഇന്ത്യൻ ഫുട്ബാളിന് ഇനി കറുത്ത ദിനമാണ്; കളിക്കാർക്ക് അല്ലെങ്കിൽ കാണിക ൾക്ക്. ഷാർജ സ്റ്റേഡിയത്തിൽ എട്ടു മിനിറ്റുകൂടി ഗോൾവല കാത്തിരുെന്നങ്കിൽ ആധുനിക ഫ ുട്ബാൾ ചരിത്രത്തിലെ എക്കാലത്തെയും മികച്ച നേട്ടം ഇൗ ടീമിന് ലഭിക്കുമായിരുന്നു. എന്നാ ൽ, ആ നേട്ടം ബുദ്ധിശൂന്യതകൊണ്ട് കളിക്കാർ അടിയറവെച്ചു. എതിരാളികളായ ബഹ്റൈന് ജയംകൊണ്ടു മാത്രമേ എന്തെങ്കിലും നേടാനാവുമായിരുന്നുള്ളൂ. എന്നാൽ, സമനിലപോലും ഇന്ത്യക്ക് പ്രീക്വാർട്ടറിലേക്ക് പ്രവേശനം നൽകിയേനെ. ഇൗ സാഹചര്യത്തിൽ ഒന്നും നഷ്ടപ്പെടാനില്ലാതെ വെറും ഭാഗ്യപരീക്ഷണത്തിനിറങ്ങുന്ന ബഹ്റൈൻ മരണക്കളി കളിക്കുമെന്ന് മനസ്സിലാക്കാനായില്ല.
ഏഷ്യൻ കപ്പിലെ ആദ്യ കളിയിൽ തായ്ലൻഡിനെതിരെ ആദ്യ പകുതിയിൽ പ്രതിരോധവും രണ്ടാം പകുതിയിൽ ആക്രമണവും നടത്തിയ ഇന്ത്യ യു.എ.ഇക്കെതിരായ രണ്ടാം കളിയിൽ മുഴുവൻ സമയവും ആക്രമണംതന്നെയായിരുന്നു. എന്നാൽ, ഇതെല്ലാം മറന്ന് ബഹ്റൈനെതിരെ ഉറക്കംതൂങ്ങിനിന്നു ഛേത്രിയും സംഘവും. ഉദാസീനമായ കളി തോറ്റയുടൻ കോച്ച് രാജി െവച്ചത് കഴിവുണ്ടായിട്ടും കളി മറന്നതിനാലാണ്. 95 ശതമാനം നന്നായി കളിച്ചിട്ട് അഞ്ചു ശതമാനം വിട്ടുകൊടുത്തതുകൊണ്ട് കാര്യമില്ലെന്നാണ് തോൽവിക്കുശേഷം സുനിൽ ഛേത്രി പ്രതികരിച്ചത്. പന്ത് പരമാവധി പിടിച്ചുവെച്ച് പ്രതിരോധിക്കാനാണ് ഇന്ത്യ ശ്രമിച്ചത്. ഇൗ തോൽവി വലിയ പാഠമാണെന്നും ഇവിടെ നിന്ന് കൂടുതൽ കരുത്താർജിക്കുമെന്നും ഛേത്രി പറയുന്നു.
ഗോൾരഹിത സമനിലക്കുവേണ്ടി ശ്രമിക്കുേമ്പാഴും പന്ത് ഭൂരിപക്ഷം സമയവും ഇന്ത്യയുടെ ഗോൾമുഖത്ത് എത്തുന്നത് അവസാനിപ്പിക്കാൻ കഴിഞ്ഞിരുന്നില്ല. മിക്കപ്പോഴും ഗോൾകീപ്പർ ഗുർപ്രീത് സിങ് സന്ധുവിെൻറ മാത്രം കഴിവിലാണ് ഗോൾ വീഴാതിരുന്നത്. രണ്ടാം പകുതിയിൽ ജെജെ വന്നിട്ടും മാറ്റമുണ്ടായില്ല. ക്യാപ്റ്റൻ പ്രണോയ് ഹൽഡറിെൻറ പരുക്കൻ കളി ചർച്ചയാവുകയും ചെയ്തു. മികച്ച കളിയായിരുന്നുവെങ്കിലും പലതവണ എതിർകളിക്കാരെ ഫൗൾ ചെയ്തതിെൻറ തുടർച്ചയാണ് പെനാൽറ്റി ബോക്സിലും സംഭവിച്ചത്. അനസിന് പകരം ഇറങ്ങിയ സലാം രഞ്ജൻ സിങ്ങിന് ആദ്യം അമ്പരപ്പായിരുന്നു. ഇത് സന്ദേശ് ജിങ്കാെൻറ േജാലിഭാരവും കൂട്ടി. വിധിയെന്ന് പഴിക്കുകപോലും െചയ്യാതെയാണ് ഛേത്രിയടക്കം ഇൗ പരാജയത്തെ കണ്ടത്. ഷാർജയിലെ തോൽവി മറക്കാൻ ശ്രമിക്കുകയാണ്. ഇനി 2023 ആണ് ലക്ഷ്യം. തീർച്ചയായും ഇന്ത്യ ഏഷ്യൻ കപ്പിൽ കാണുമെന്ന പ്രതീക്ഷയാണ് കളിക്കാർ പങ്കുവെച്ചത്. ഇൗ വിശ്വാസം മാത്രമാണ് കളികൾ കഴിഞ്ഞപ്പോൾ ആരാധകരിൽ ബാക്കിയുണ്ടായ ഏക ആശ്വാസം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.