ഇന്ത്യൻ സൂപ്പർ ലീഗിനെ നിർഭാഗ്യ സംഘമാണ് മുംബൈ സിറ്റി എഫ്.സി. മികച്ച ടീമുകളും താരങ്ങളുമുണ്ടായിട്ടും കാര്യമായ നേട്ടങ്ങളൊന്നുമുണ്ടാക്കാൻ കഴിഞ്ഞിട്ടില്ല. നികോളസ് അനൽക, ഫ്രെഡറിക് ലുങ്ബർഗ്, ഡീഗോ ഫോർലാൻ, സോണി നോർനെ, സുനിൽ േഛത്രി... മുൻ സീസണുകളിൽ മുംബൈനിരയെ നയിച്ചവർ ഇവരൊക്കെയായിരുന്നു. എന്നിട്ടും 2016ലെ സെമി ഫൈനലിനപ്പുറം മികച്ച പ്രകടനമില്ല. ഇക്കുറി സൂപ്പർതാരങ്ങളില്ലെങ്കിലും സന്തുലിത ടീമെന്നാണ് അവകാശവാദം.
ഒരുക്കം രണ്ടു സീസണിൽ പരിശീലകനായിരുന്ന അലക്സാന്ദ്രെ ഗ്വിമറസിനു പകരം മുൻ പോർചുഗൽ താരമായ ജോർജ് കോസ്റ്റയാണ് പുതിയ കോച്ച്. പ്രീസീസൺ മത്സരങ്ങൾ തായ്ലൻഡിൽ കളിച്ചാണ് ‘െഎലാൻഡേഴ്സിെൻറ’ വരവ്. നാല് കളിയിൽ മൂന്ന് ജയം.
ക്യാപ്റ്റൻ ലൂസിയാൻ ഗൊയാൻ മാത്രമാണ് ടീമിൽ നിലനിർത്തിയ വിദേശതാരം. ഗോളടിക്കുന്ന പ്രതിരോധക്കാരനായ ഇൗ റുമാനിയക്കാരൻതന്നെ ടീമിലെ പ്രധാനി. അറ്റാക്കിങ് മിഡ്ഫീൽഡർ മത്യാസ് മിറാബാജെ, ബ്രസീൽ ക്ലബിൽനിന്നു വന്ന റാഫേൽ ബാസ്റ്റോസ്, സെനഗൽ വിങ്ങർ മുദുവി സുഗോ എന്നിവരാണ് ശ്രദ്ധേയ സാന്നിധ്യങ്ങൾ. ഇന്ത്യൻതാരം മുഹമ്മദ് റഫീഖ്, സഞ്ജു പ്രധാൻ, മിലൻസിങ്, സെഹ്നാജ്, അൻവർ അലി തുടങ്ങിയവരും സീസണിൽ ടീമിെൻറ പ്രതീക്ഷയാണ്.
ഗോൾകീപ്പർ: അമരിന്ദർസിങ്, രവികുമാർ, കുനാൽ സാവന്ത്
പ്രതിേരാധം: ലൂയിയാൻ ഗൊയാൻ (റുമാനിയ), മാർകോ ക്ലിസുര (സെർബിയ), അൻവർ അലി, സൗവിക് ഘോഷ്, സുഭാഷിശ് ബോസ്, സൗവിക് ചക്രവർത്തി, ബിക്രംജിത് സിങ്, ദേവീന്ദർ സിങ്
മധ്യനിര: മത്യാസ് മിരാബാജെ (ഉറുഗ്വായ്), പൗലോ മചാഡോ (പോർചുഗൽ), മുഹമ്മദ് റഫീഖ്, മിലൻ സിങ്, ബിപിൻ സിങ്, സഞ്ജു പ്രധാൻ, സെഹ്നാജ് സിങ്, വിഗ്നേശ് ദക്ഷിണമൂർത്തി, റയ്നിയർ ഫെർണാണ്ടസ്.
ഫോർവേഡ്: റാഫേൽ ബസ്റ്റോസ് (ബ്രസീൽ), മൊദുവി സോഗു (സെനഗൽ), അർനോൾഡ് ഇസോകോ (കോംേഗാ), അലൻ ഡിയോറെ, പ്രഞ്ജാൽ ഭുമിജ്.
മുംബൈ സിറ്റി എഫ്.സി
കോച്ച്: ജോർജ് കോസ്റ്റ
ക്യാപ്റ്റൻ:
ലൂസിയാൻ ഗൊയാൻ
ടീം റെക്കോഡ്
െഎ.എസ്.എൽ
2014-ഏഴാമത്,
2015-ആറാമത്
2016-സെമിഫൈനൽ
2017-ഏഴാമത്
റാഫേൽ ബാസ്റ്റോസ് (ഫോർവേഡ്)
മൊദുവവി സോഗു (ഫോർവേഡ്)
സുഭാഷിഷ് ബോസ് (ഫുൾബാക്ക്)
മുഹമ്മദ് റഫീഖ് (സെൻട്രൽ മിഡ്ഫീൽഡർ)
ലൂസിയാൻ ഗൊയാൻ (സെൻട്രൽ ഡിഫൻഡർ)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.