ചാമ്പ്യൻ ചെന്നൈയിനെ വീഴ്​ത്തി ബംഗളൂരുവി​െൻറ പ്രതികാരം

ബംഗളൂരു: ശ്രീ കണ്ഠീരവ സ്​റ്റേഡിയം നിറഞ്ഞ സൂപ്പർ സൺഡെയിലെ കാവേരി ഡർബിയിൽ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈയിൻ എഫ്.സിയെ എതിരില്ലാത്ത ഒരു ഗോളിന് വീഴ്ത്തി ബംഗളൂരു എഫ്.സി കണക്കുതീർത്തു. കഴിഞ്ഞ സീസണിലെ ഫൈനലിസ്​റ്റുകളായ ഇരുടീമുകളുടെയും പോരാട്ടം ആദ്യവസാനം ആവേശത്തിലായിരുന്നു. കളിയുെട 41ാം മിനിറ്റിൽ ർ മിക്കു നേടിയ ഗോളാണ് ചാമ്പ്യന്മാരെ തറപറ്റിച്ചത്.

ആക്രമണത്തിന് പ്രാധാന്യം നൽകിയുള്ള തങ്ങളുടെ സ്ഥിരം ശൈലിയായ 4-4-2 ലാണ് ബംഗളൂരു കളത്തിലിറങ്ങിയത്. പുതിയ താരങ്ങളായ ആൽബർട്ട് സെറാനെ പ്രതിരോധത്തിലും ഫ്രാൻസിസ്കോ ഹെർണാണ്ടസിനെ മധ്യനിരയിലും ഇറക്കിയ കോച്ച് കാൾസ് കൊഡ്രാറ്റ് ടീമിലെ പരിചയസമ്പന്നർക്കാണ് ആദ്യ ഇലവനിൽ മുൻതൂക്കം നൽകിയത്. ചെന്നൈയാക​െട്ട ജെജെയെ മാത്രം മുന്നേറ്റത്തിന് നിയോഗിച്ച് 4-3-1 ശൈലിയിലാണ് കളിമെനഞ്ഞത്.

വിട്ടുവീഴ്ചയില്ലാത്ത ആക്രമണമാണ് ലക്ഷ്യമെന്ന് വ്യക്തമാക്കുന്ന തുടക്കമായിരുന്നു ബംഗളൂരുവിേൻറത്. മൂന്നാം മിനിറ്റിൽതന്നെ എറിക് പാർത്താലു ഉതിർത്ത ഷോട്ടും പിന്നാലെ നിഷുകുമാറി​​െൻറ ഇടങ്കാലൻ ഗ്രൗണ്ടറും ചെന്നൈ ഗോളി കരൺജിത്തിനെ പരീക്ഷിക്കാൻ പോന്നതായിരുന്നില്ല. 17ാം മിനിറ്റിൽ ചെന്നൈക്ക് മുന്നിൽ ആദ്യ അവസരം തുറന്നു. ബംഗളൂരു പ്രതിരോധത്തിൽ രാഹുൽബേക്കെ തുടർച്ചയായി രണ്ടുവട്ടം വരുത്തിയ പിഴവ് മുതലെടുത്ത് എതിർതാരം ഫ്രാൻസിസ്കോ ഫെർണാണ്ടസ് ബോക്സിന് മുന്നിൽ പന്ത് ജെജെക്ക് ൈകമാറിയെങ്കിലും ലക്ഷ്യം കണ്ടില്ല.

ഭെകെയുടെ പിഴവിൽ ചെന്നൈ തുടർച്ചയായി ആ​​ക്രമണം നടുത്തുന്നതിനിടെ കളി മാറ്റിയ ഗോൾ പിറന്നു. 41ാം മിനിറ്റിൽ സൂപ്പർ മച്ചാൻസിനെ ഞെട്ടിച്ച് ബംഗളൂരു വെടി പൊട്ടിച്ചു. ഒാഫ്ൈസഡ് കെണിയിൽനിന്ന് കുതറിമാറിയ മിക്കു തൊടുത്ത ഒന്നാന്തരം ഷോട്ട് ഗോളി കരൺജിതിന് ഒരവസരവും നൽകാതെ വലയുടെ മോന്തായത്തിൽ പതിച്ചു. ആദ്യ പകുതി അവസാനിക്കാൻ നാലു മിനിറ്റ് ശേഷിക്കെയായിരുന്നു ബംഗളൂരുവി​​െൻറ ഗോൾ.

ബംഗളൂരുവി​​െൻറ മിന്നലാക്രമണങ്ങൾ, ഗുർപ്രീതി​​െൻറ കിടിലൻ ൈഡവിങ് സേവ്, കട്ടപ്രതിരോധം തീർത്ത കാൽഡറോണും മെയ്ൽസണും. സംഭവബുലമായിരുന്നു രണ്ടാം പകുതി. ഇരു ടീമും ആക്രമണം കനപ്പിക്കാൻ തീരുമാനിച്ചതോടെ ചെന്നൈ നിരയിൽ െഎസകിന് പകരം താപ്പയും മെയ്ൽസണ് പകരം മുന്നേറ്റത്തിൽ കാർലോസ് അ​േൻറാണിയോ സലോമും ഇറങ്ങി. ബംഗളൂരുവാക​െട്ട അറ്റാക്കിങ് മിഡ്ഫീൽഡർ ചെഞ്ചോയെയും ഹൊയ്കിപ്പിനെയും കളത്തിലിറക്കി.

Tags:    
News Summary - indian super league 2018- Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.