ചെന്നൈ: ചാമ്പ്യന്മാർക്ക് പുതിയ സീസണിൽ കാര്യങ്ങളൊന്നും ശരിയായിട്ടില്ല. കളിച്ച രണ്ടു മത്സരങ്ങളിലും തോറ്റ് നിലവിൽ അവസാന സ്ഥാനത്തുള്ള ചെന്നൈയിൻ ആദ്യ ജയം തേടി നോർത്ത് ഇൗസ്റ്റിനെതിരെ ഇന്നിറങ്ങും. കഴിഞ്ഞവർഷം ടീമിനെ കിരീടത്തിലെത്തിച്ച ജോൺ ഗ്രിഗറി തന്നെയാണ് ടീമിെൻറ അമരക്കാരനെങ്കിലും താളം കണ്ടെത്താനാവാതെ നിരുപാധികമായിരുന്നു തമിഴ് ടീമിെൻറ തോൽവികൾ. കരുത്തരായ ബംഗളൂരു എഫ്.സിക്കെതിരെ എവേ മത്സരത്തിൽ 1-0ത്തിനായിരുന്നു തോൽവിയെങ്കിൽ രണ്ടാം മത്സരത്തിൽ സ്വന്തം തട്ടകത്തിൽ 3-1ന് എഫ്.സി ഗോവയോടും തോറ്റു. പ്രതിരോധത്തിലെ വമ്പൻ വീഴ്ച അടയാളപ്പെടുത്തുന്നതായിരുന്നു ഗോവക്കെതിരായ മത്സരം.
ഇടവേളക്കുശേഷം മറ്റൊരു ടീമിനെയായിരിക്കും ചെന്നൈ തട്ടകത്തിൽ കാണുകയെന്ന ഗ്രിഗറിയുടെ വാക്കിലാണ് ആരാധകരുടെ പ്രതീക്ഷ. മുന്നേറ്റത്തിലുള്ള ജെജെയും വിദേശ താരം കാർലോസ് സലോമും ഒത്തിണക്കം കണ്ടെത്താനാവാത്തത് ചെന്നൈക്കാരെ വിഷമത്തിലാക്കുന്നു. രണ്ടു മത്സരങ്ങളിലും ഇരുവരും നിരാശപ്പെടുത്തുന്ന പ്രകടനമായിരുന്നു. ബ്രസീലിയൻ താരം റാഫേൽ അഗസ്റ്റോയും ഡച്ച് താരം ഗ്രിഗറി നെൽസണും േഫാമിലെത്തുമെന്നാണ് കോച്ച് പറയുന്നത്.
മറുവശത്ത് നോർത്ത് ഇൗസ്റ്റ് യുനൈറ്റഡ് രണ്ടാംജയം തേടിയാണ് എവേ മത്സരത്തിനെത്തുന്നത്. ആദ്യ മത്സരത്തിൽ ഗോവയെ 2-2ന് പിടിച്ചുകെട്ടിയ വടക്കുകിഴക്കൻ േപാരാളികൾ രണ്ടാം മത്സരത്തിൽ എ.ടി.കെയെ ഒരു ഗോളിന് തോൽപിക്കുകയും ചെയ്തു. മുൻ പി.എസ്.ജി താരം ബ്രാത്ത്ഒലോമീ ഒഗ്ബാച്ചെ, ഉറുഗ്വായ് താരം ഫെഡറികോ ഗലേഗോ, ഇന്ത്യൻ താരം റോളിൻ ബോർഗസ് തുടങ്ങിയവർ കഴിഞ്ഞ രണ്ടു മത്സരങ്ങളിലും മികച്ച മുന്നേറ്റങ്ങൾ നടത്തി. ക്രൊയേഷ്യൻ താരങ്ങളായ മാറ്റോ ഗ്രിക്, മിസ്ലേയ്വ് കൊമോർസ്കി എന്നിവരും നോർത്ത് ഇൗസ്റ്റ് യുനൈറ്റഡിെൻറ ശക്തികളാണ്. കഴിഞ്ഞ സീസണിലെ അവസാന മത്സരത്തിൽ ചെന്നൈയിനെ 3-1ന് തോൽപിച്ചതിെൻറ ആത്മവിശ്വാസവും നോർത്ത് ഇൗസ്റ്റ് യുനൈറ്റഡിനെ തുണക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.