ഗുവാഹതി: നോർത്ത് ഇൗസ്റ്റിനെയും തോൽപിച്ച് െഎ.എസ്.എല്ലിൽ മുംബൈ എഫ്.സിയുടെ കുതിപ്പ്. വടക്കുകിഴക്കൻ പോരാളികളെ അവരുടെ തട്ടകത്തിൽ 1-0ത്തിന് തോൽപിച്ചു. നാലാം മിനിറ്റിൽ നേടിയ ഗോളിലാണ് സന്ദർശകരുടെ ജയം. ഇതോടെ മുംബൈക്ക് തുടർച്ചയായ മൂന്നാം ജയമായി. ജയത്തോടെ, 13 പോയൻറുമായി മുംബൈ മൂന്നാം സ്ഥാനത്തെത്തി. ആറു മത്സരങ്ങളിൽ നോർത്ത് ഇൗസ്റ്റിെൻറ ആദ്യ തോൽവിയാണിത്.
നാലാം മിനിറ്റിൽ വിവാദ ഗോളിലൂടെയാണ് മുംബൈ മുന്നിലെത്തുന്നത്്. വലതു വിങ്ങിൽ നിന്നുള്ള ക്രോസ് മുംബൈയുടെ ആഫ്രിക്കൻ താരം അർണോൾഡിെൻറ ദേഹത്തുതട്ടി പന്ത് പോസ്റ്റിലേക്ക് നീങ്ങുകയായിരുന്നു. നോർത്ത് ഇൗസ്റ്റ് ഗോളി പവൻ കുമാർ പന്ത് കൈക്കലാക്കിയെങ്കിലും ഗോൾ ലൈൻ കടന്നിരുന്നു. സംഭവം കാണാതിരുന്ന റഫറി ഗോൾ അനുവദിച്ചിരുന്നില്ല. എന്നാൽ, മുംബൈ താരങ്ങൾ തർക്കിച്ചതോടെ സൈഡ് റഫറിയോട് ചോദിച്ച് റഫറി ഗോൾ വിധിച്ചു.
ഇതോടെ ഉണർന്ന നോർത്ത് ഇൗസ്റ്റ് മുംബൈയുടെ ഗോൾ മുഖം ആക്രമിച്ചുകൊണ്ടോയിരുന്നു. ക്യാപ്റ്റൻ ഒഗ്ബച്ചെയെ കേന്ദ്രീകരിച്ചായിരുന്നു നോർത്ത് ഇൗസ്റ്റിെൻറ മുന്നേറ്റം. 22ാം മിനിറ്റിൽ ഒഗ്ബച്ചെയുടെ ഹെഡർ തലനാരിഴക്കാണ് പുറത്തേക്കുപോയത്. പിന്നാലെ, അപകടകരമായ ഫ്രീകിക്കുകൾ രണ്ടെണ്ണം ലഭിച്ചെങ്കിലും നോർത്ത് ഇൗസ്റ്റിന് ലക്ഷ്യത്തിലെത്തിക്കാനായില്ല. മറുവശത്ത് പ്രതിരോധം കനപ്പിച്ച മുംബൈ സിറ്റിയുേടത് ഒറ്റപ്പെട്ട നീക്കങ്ങളായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.