ബംഗളൂരു: ആവേശവും ഉദ്വേഗവും അവസാന നിമിഷങ്ങളോളം നീണ്ട മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് ഡൽഹി ഡൈനാമോസിനെ തോൽപ്പിച്ച് ബംഗളൂരു എഫ്.സി പോയൻറ് പട്ടികയിൽ മൂന്നു പോയൻറിെൻറ ലീഡുമായി ഒന്നാംസ്ഥാനത്ത്.
അവസരം തുറക്കുന്നതിലും കളയുന്നതിലും ഇരുടീമുകളും ഒരുപോലെ മത്സരിച്ച പോരാട്ടത്തിൽ ഗോൾരഹിത സമനില ഉറപ്പിച്ച 87ാം മിനിറ്റിലാണ് ഉദാന്ത കുമം സിങ്ങിെൻറ മനോഹര ഷോട്ട് ഡൽഹി ഡിഫെൻഡറുടെ കാലിൽ തട്ടി പോസ്റ്റിൽ തട്ടി വലയിൽ മുത്തമിട്ടത്.
െഎ.എസ്.എൽ അഞ്ചാം സീസണിൽ ഇത്തിരിക്കുഞ്ഞന്മാരായിട്ടും അതിവേഗവും ചടുല നീക്കങ്ങളുമായി ഇന്നലെ മൈതാനം നിറഞ്ഞുനിന്ന ഡൽഹിയുടെ നെഞ്ചു പിളർത്തിയായിരുന്നു ബംഗളൂരു വിജയം. ഏഴു കളികളിൽനിന്ന് 19 പോയൻറുമായി ബംഗളൂരു ഒന്നാമതും എട്ടു കളികളിൽ 16 പോയൻറുമായി ഗോവ രണ്ടാമതുമാണ്. അവസാനമുള്ള ഡൽഹിക്ക് നാലു പോയൻറാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.