മുംബൈ: ഇന്ത്യൻ സൂപ്പർ ലീഗ് കിരീടത്തിൽ ബംഗളൂരു എഫ്.സിയുടെ കന്നിമുത്തം. അധികസമയം വരെ നീണ്ടുനിന്ന ആവേശപ്പോര ിൽ രാഹുൽ ഭേെക്കയുടെ തകർപ്പൻ ഹെഡർ എഫ്.സി ഗോവയുടെ ഹൃദയം പിളർത്തി. 1-0ത്തിെൻറ ജയത്തോടെ ഇന്ത്യൻ ഫുട്ബാളിലെ ര ാജാക്കന്മാർക്ക് കാത്തിരുന്ന കിരീടം. 117ാം മിനിറ്റിലാണ് രാഹുൽ ഭേെക്ക വിധിനിർണയ ഗോൾ നേടി നീലപ്പടയുടെ സുവർണ ത ാരമായത്. ഇതോടെ രണ്ടാം തവണയും ഫൈനലിൽ തോൽക്കാനായി ഗോവയുടെ വിധി. 2015 സീസൺ ഫൈനലിൽ ചെന്നൈയിന് മുന്നിൽ ഗോവ തോറ് റിരുന്നു.
മനോഹരം, ഗോൾരഹിതം
ഒരേ ശൈലിയിലാണ് ഇരു ടീമുകളും കളത്തിലിറങ്ങിയത് (4-2-3-1). ഗോവയിൽ കൊറാമിനാസ് ഏക സ്ട്രൈക്കറായി മുന്നിൽനിന്ന് നയിച്ചപ്പോൾ, ബംഗളൂരുവിന് മിക്കു മുന്നേറ്റത്തിലെ അമരക്കാരനായി. ഗോവയുടെ പ്രതിരോധത്തിലെ പോരായ്മകൾ മനസ്സിലാക്കിയ ബംഗളൂരു തുടക്കംമുതലേ പൊരുതിക്കളിച്ചു. ആദ്യ 10 മിനിറ്റിനിടെതന്നെ ഗോവയുടെ ഗോൾമുഖം പലതവണ വിറച്ചു. മിക്കുവും ഛേത്രിയുമാണ് നവീൻകുമാറിനെ ഇടവിട്ട് പരീക്ഷിച്ചത്. ഗോളി മാത്രമുള്ള സുവർണാവസരവും വെനിേസ്വലൻ താരത്തിന് ലഭിച്ചിരുന്നു. പക്ഷേ, ഗോൾകീപ്പറുടെ ഇടപെടലിൽ അപകടം ഒഴിവായി. ഹെഡറും ലോങ് റേഞ്ച് ഷോട്ടുകളുമായി ബംഗളൂരു കളംനിറഞ്ഞുകളിക്കുേമ്പാൾ കൗണ്ടർ അറ്റാക്കായിരുന്നു ഗോവയുടെ തന്ത്രം.
എഡൂ ബഡിയയിൽനിന്നു പന്ത് കൊറാമിനാസിന് കൈമാറുന്നത് ബംഗളൂരു ഡിഫൻറർമാർ തടഞ്ഞതോടെ, ഗോവയുടെ നേരിട്ടുള്ള ആക്രമണത്തിന് മൂർച്ച കുറഞ്ഞു. ഇത് മുൻകൂട്ടി കണ്ട കോച്ച് ലൊബേറ ‘പ്ലാൻ ബി’യെന്നേണം കണ്ടത് ജാക്കിചന്ദിെൻറ നെടുനീളൻ േക്രാസുകളാണ്. വലതു വിങ്ങിൽ അതിവേഗ നീക്കങ്ങളുമായി ജാക്കിചന്ദും ഇടതുവിങ്ങിൽ ബ്രെണ്ടൻ െഫർണാണ്ടസും അവസരങ്ങളൊരുക്കിക്കൊടുത്തെങ്കിലും ഫലംകണ്ടില്ല. ആദ്യ പകുതി തീർത്തും ബംഗളൂരുവിനൊപ്പമായിരുന്നു. പാസിങ് കൃത്യതയിലും ഷോട്ടിലും പന്തടക്കത്തിലും ഒരുപടി ബംഗളൂരു മുന്നിട്ടുനിന്നു.
രണ്ടാം പകുതി പക്ഷേ കളിയുടെ ഗതി മാറി. കോച്ച് ലൊബേറ തന്ത്രം മാറ്റിപ്പിടിച്ചതോടെ മത്സരത്തിൽ ഗോവക്കായി മേധാവിത്വം. മിക്കുവിന് പന്തെത്താതിരിക്കാനുള്ള അടവ് പഠിപ്പിച്ചായിരുന്നു ഗോവൻ മധ്യനിരയിറങ്ങിയത്. ഒപ്പം നീക്കങ്ങൾക്ക് ഇരു വിങ്ങിലും വേഗം കൂട്ടിയപ്പോൾ, കളി നിയന്ത്രണം ഗോവ ഏറ്റെടുത്തു. അതിനിടക്ക് മിക്കുവിന് ലഭിച്ച സുവർണാവസരം നഷ്ടമായി. ഗോളിമാത്രം മുന്നിലുണ്ടായിരിക്കെ ഇടങ്കാലുകൊണ്ട് ചെത്തിയിെട്ടങ്കിലും പന്ത് പോസ്റ്റിൽ തട്ടി മടങ്ങി. കൗണ്ടർ അറ്റാക്കുമായി പിന്നെയും കളംവാണത് ഗോവ തന്നെ. നിശ്ചിത സമയം കഴിയുംവരെ ഇരു ടീമുകളും പൊരുതിക്കളിച്ചെങ്കിലും ഇരു വലകളും കുലുങ്ങിയില്ല. ഇതോടെ മത്സരം അധികസമയത്തേക്ക് നീങ്ങി.
ഭേക്കെ ദ ഹീറോ
അധിക സമയത്ത് ഗോവക്ക്് തിരിച്ചടിയായി ഡിഫെൻസീവ് മിഡ്ഫീൽഡർ അഹ്മദ് ജാഹുവു രണ്ടാം മഞ്ഞക്കാർഡ് കണ്ട് പുറത്തായി. എതിർ ടീം പത്തുപേരായി ചുരുങ്ങിയത് ബംഗളൂരു മുതലെടുത്തു. അരഡസൻ നിർണായക ഷോട്ടുകൾ ഗോവ ഗോൾമുഖം ലക്ഷ്യമാക്കി പറന്നു. എണ്ണം ചുരുങ്ങിയതോടെ ജാക്കിചന്ദിനെ പിൻവലിച്ച് മൻവീർ സിങ്ങിനെ ഇറക്കിയാണ് ഗോവൻ കോച്ച് പ്രതിരോധം കാത്തത്. തലങ്ങും വിലങ്ങും ബംഗളൂരു എഫ്.സി ആക്രമിച്ചുകൊണ്ടിരുന്നു. ഒടുവിൽ കാത്തിരുന്ന ഗോളെത്തി. 117ാം മിനിറ്റിൽ രാഹുൽ ഭേെക്കയുടെ തകർപ്പൻ ഹെഡർ ഗോവൻ ഗോളിക്ക് പിടികൊടുക്കാെത വലയിലെത്തി. നിർണായക ഗോളിൽ ബംഗളൂരുവിന് െഎ.എസ്.എൽ അഞ്ചാം സീസൺ കിരീടം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.