റോം: സീരി ‘എ’ ചാമ്പ്യന്മാരായ യുവൻറസിനു പിന്നാലെ കുതിച്ച നാപോളിക്ക് അപ്രതീക്ഷിത തിരിച്ചടി. സമനിലയിൽ കുരുങ്ങിയ യുവൻറസുമായുള്ള പോയൻറ് വ്യത്യാസം കുറക്കാനിറങ് ങിയ നാപോളിയെ ഇൻറർ മിലാൻ 1-0ത്തിന് തോൽപിച്ചു. 83ാം മിനിറ്റിൽ പകരക്കാരനായിറങ്ങിയ ലൊടാറോ മാർടിനസാണ് ഇഞ്ചുറി ടൈം ഗോളിൽ (90ാം മിനിറ്റ്) ഇൻററിന് വിലപ്പെട്ട വിജയം നൽകിയത്.
ഡിഫൻഡർ കാലിദോ കൊലീബാലി, സ്ട്രൈക്കർ ലോറെൻസോ ഇൻസൈൻ എന്നിവർക്ക് ചുവപ്പുകാർഡ് കണ്ട് പുറത്തുപോവേണ്ടിവന്നത് നാപോളിക്ക് തിരിച്ചടിയായി. ഒരു മത്സരംപോലും തോൽക്കാത്ത യുവൻറസ് (50) തന്നെ ഒന്നാമൻ.
ബുധനാഴ്ച നടന്ന മത്സരത്തിൽ അറ്റ്ലാൻറയോട് യുവൻറസ് 2-2ന് സമനില വഴങ്ങിയിരുന്നു. തോൽവി മുന്നിലിരിക്കെ അവസാന നിമിഷം ക്രിസ്റ്റ്യാനോ റൊണാൾഡോ ഹെഡറിലൂടെ യുവൻറസിനെ രക്ഷപ്പെടുത്തി. ലീഗ് സീസണിൽ താരത്തിെൻറ 12ാം ഗോളാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.