ന്യൂഡൽഹി: ഇന്ത്യൻ ഫുട്ബാൾ ടീമിെൻറ പുതിയ പരിശീലകൻ ഇഗോർ സ്റ്റിമാകിെൻറ വിളിയി ൽ വിരമിക്കൽ തീരുമാനം മാറ്റി മലയാളി ഡിഫൻഡർ അനസ് എടത്തൊടിക മടങ്ങിയെത്തുന്നു. ജൂ ലൈ ഏഴു മുതൽ 18 വരെ അഹ്മദാബാദിൽ നടക്കുന്ന ഇൻറർ കോണ്ടിനെൻറൽ കപ്പിനുള്ള 35 അംഗ സാധ്യത ടീമിലാണ് അനസ് ഇടംപിടിച്ചത്.
ജനുവരിയിൽ ഏഷ്യൻ കപ്പിന് പിന്നാലെയാണ് 32കാരൻ ദേ ശീയ ജഴ്സിയിലേക്ക് ഇനിയില്ലെന്ന് പ്രഖ്യാപിച്ചിരുന്നത്. രണ്ടു വർഷത്തിനിടെ 19 മത് സരങ്ങളിൽ ഇന്ത്യക്കായി പ്രതിരോധക്കോട്ട കെട്ടിയ അനസിെൻറ വിരമിക്കൽ തീരുമാനം പൊടുന്നനെയായിരുന്നു. അതുപോലെ അപ്രതീക്ഷിതമായി തിരിച്ചുവരവും. അനസിനെ കൂടാതെ മൂന്നു മലയാളി താരങ്ങൾകൂടി ക്യാമ്പിലുണ്ട്. കിങ്സ് കപ്പിലൂടെ ഇന്ത്യൻ ജഴ്സിയിൽ അരങ്ങേറിയ മിഡ്ഫീൽഡർ സഹൽ അബ്ദുസ്സമദ്, കിങ്സ് കപ്പിനുള്ള സാധ്യത ടീമിലുണ്ടായിരുന്ന സ്ട്രൈക്കർ ജോബി ജസ്റ്റിൻ, പരിക്കുമാറിയെത്തുന്ന മിഡ്ഫീൽഡർ ആഷിഖ് കുരുണിയൻ എന്നിവർ.
ഡിഫൻഡർമാരായ സർതക് ഗൊലൂയി, നരേന്ദർ ഗെഹ്ലോട്, നിഷു കുമാർ, മിഡ്ഫീൽഡർമാരായ മന്ദർ റാവു ദേശായി, നിഖിൽ പൂജാരി എന്നിവരും പുതുതായി ടീമിൽ ഇടംപിടിച്ചപ്പോൾ കിങ്സ് കപ്പിനുള്ള സാധ്യത സംഘത്തിലുണ്ടായിരുന്ന കോമൾ തട്ടാൽ, ബിക്രംജീത് സിങ്, ധൻപാൽ ഗണേഷ്, സുമീത് പാസി, റെഡീം തലാങ്, നന്ദകുമാർ, നാരായൺ ദാസ് എന്നിവർക്ക് അവസരം ലഭിച്ചില്ല. ജൂൺ 25 മുതൽ മുംബൈ ഫുട്ബാൾ അറീനയിലാണ് ക്യാമ്പ്. ക്യാമ്പിലെ പ്രകടനം വിലയിരുത്തി കോച്ച് 23 അംഗ ടീമിനെ തെരഞ്ഞെടുക്കും.
@anasedathodika: "The respect I earned while playing for the #BlueTigers is something which has pushed me to challenge myself again. I'm equally passionate and focused like what I was one year back. I'm ready to push myself more.” #IndianFootball #BackTheBlue pic.twitter.com/J0XxpolFB8
— Indian Football Team (@IndianFootball) June 11, 2019
ക്യാമ്പിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവർ: ഗോൾകീപ്പർമാർ: ഗുർപ്രീത് സിങ് സന്ധു, അമരീന്ദർ സിങ്, കമൽജീത് സിങ്, വിശാൽ കെയ്ത്. ഡിഫൻഡർമാർ: പ്രീതം കോട്ടാൽ, നിഷു കുമാർ, രാഹുൽ ഭെക്കെ, സലാം രഞ്ജൻ സിങ്, സന്ദേശ് ജിങ്കാൻ, ആദിൽ ഖാൻ, അനസ് എടത്തൊടിക, അൻവർ അലി, സർതക് ഗൊലൂയി, സുഭാശിഷ് ബോസ്, നരേന്ദർ ഗെഹ്ലോട്ട്. മിഡ്ഫീൽഡർമാർ: ഉദാന്ത സിങ്, ജാക്കിചന്ദ് സിങ്, ബ്രൻഡൻ ഫെർണാണ്ടസ്, അനിരുദ്ധ ഥാപ്പ, റായ്നർ ഫെർണാണ്ടസ്, പ്രണോയ് ഹൽദാർ, റൗളിൻ ബോർജസ്, വിനീത് റായ്, സഹൽ അബ്ദുസ്സമദ്, അമർജീത് സിങ്, ലാലിയൻസുവാല ചാങ്തെ, മന്ദർ റാവു ദേശായ്, ആഷിഖ് കുരുണിയൻ, നിഖിൽ പൂജാരി, മൈക്കൽ സൂസൈരാജ്. ഫോർവേഡുകൾ: സുനിൽ ഛേത്രി, ബൽവന്ത് സിങ്, ജോബി ജസ്റ്റിൻ, ഫാറൂഖ് ചൗധരി, മൻവീർ സിങ്.
എെൻറ തിരിച്ചുവരവിെനക്കാൾ
സന്തോഷം നൽകുന്നത് –ആഷിഖ്
മലപ്പുറം: ചെറിയ ഇടവേളക്ക് ശേഷം തനിക്ക് ഇന്ത്യൻ ക്യാമ്പിലേക്ക് വിളിയെത്തിയതനൈക്കാൾ സന്തോഷം നൽകുന്നത് അനസ് എടത്തൊടികയുടെ തിരിച്ചുവരവാണെന്ന് ആഷിഖ് കുരുണിയൻ. വിരമിക്കൽ തീരുമാനം പിൻവലിക്കണമെന്ന് അദ്ദേഹത്തോട് പലപ്പോഴും പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തെപ്പോലൊരു ഡിഫൻഡർ ഇന്ത്യയിൽ വേറെയില്ല. അനസ് എത്തുന്നതോടെ ടീമിെൻറ പ്രതിരോധം കൂടുതൽ കരുത്തുറ്റതാവുമെന്ന് ആഷിഖ് ‘മാധ്യമ’ത്തോട് പറഞ്ഞു. പരിക്ക് കാരണം താൻ മൂന്ന് മാസത്തോളം വിശ്രമത്തിലായിരുന്നു. ഇപ്പോൾ ഏറക്കുറെ ഫിറ്റാണ്. പുതിയ കോച്ചിന് കീഴിൽ നന്നായി കളിക്കുന്നുണ്ട് ടീം. ഇനിയും മെച്ചപ്പെടും. ഇൻറർ കോണ്ടിനെൻറൽ കപ്പിൽ മികച്ച ടീമുകളാണ് കളിക്കുന്നത്. എങ്കിലും വലിയ പ്രതീക്ഷയുണ്ടെന്നും ആഷിഖ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.