ന്യൂഡൽഹി: ഇൗ വർഷം ജൂൺ ഒന്ന് മുതൽ മുംബൈയിൽ നടക്കുന്ന ഇൻറർ കോണ്ടിനെൻറൽ കപ്പ് ഫുട്ബാൾ ടൂർണമെൻറിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിക്കുന്നതിന് മുന്നോടിയായി നടത്തുന്ന പരിശീലന ക്യാമ്പിലേക്കുള്ള 30 അംഗ സാധ്യത പട്ടികയിൽ മലയാളി താരങ്ങളായ അനസ് എടത്തൊടികയും ആശിഖ് കുരുണിയനും ഇടംപിടിച്ചു.
മേയ് 16ന് ക്യാമ്പ് ആരംഭിക്കും. അടുത്തവർഷം യു.എ.ഇയിൽ നടക്കുന്ന എ.എഫ്.സി കപ്പിന് മുന്നോടിയായി ദേശീയ ടീമിന് പരമാവധി മത്സരപരിചയം നൽകുക എന്ന ഉദ്ദേശ്യത്തോടെ സംഘടിപ്പിക്കുന്ന ഇൻറർ കോണ്ടിനെൻറൽ കപ്പിൽ കെനിയ, ന്യൂസിലൻഡ്, ചൈനീസ് തായ്പേയി എന്നീ ടീമുകളാണ് ഇന്ത്യക്കൊപ്പം പന്തുതട്ടുക.
സാധ്യത ടീം: ഗോൾ കീപ്പർമാർ: ഗുർപ്രീത് സിങ് സന്ധു, വിശാൽ കെയ്ത്, അമരീന്ദർ സിങ്, സഞ്ജിബൻ ഘോഷ്. ഡിഫൻഡർമാർ: ലാൽറുവതാര, ദേവീന്ദർ സിങ്, പ്രീതം കോട്ടാൽ, അനസ് എടത്തൊടിക, സന്ദേശ് ജിങ്കാൻ, സലാം രഞ്ജൻ സിങ്, ജെറി ലാൽറിൻസുവാല, നാരായൺ ദാസ്, സുഭാശിഷ് ബോസ്.
മിഡ്ഫീൽഡർമാർ: ഉദാന്ത സിങ്, ലാൽദൻമാവിയ റാൽതെ, സൈമിൻലൻ ഡങ്കൽ, ധൻപാൽ ഗണേഷ്, സൗവിക് ചക്രവർത്തി, മുഹമ്മദ് റഫീഖ്, റൗളിൻ ബോർഗസ്, പ്രണോയ് ഹൽദാർ, അനിരുദ്ധ് ഥാപ, ബികാശ് ജെയ്റു, ഹാളിചരൺ സർസരി. സ്ട്രൈക്കർമാർ: സുനിൽ ഛേത്രി, ബൽവന്ത് സിങ്, ജെജെ ലാൽപെഖ്ലുവ, മൻവീർ സിങ്, അലൻ ദിയോറി, ആശിഖ് കുരുണിയൻ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.