വാഷിങ്ടൺ: ഇൻറർനാഷനൽ ചാമ്പ്യൻസ് കപ്പിൽ റയൽ മഡ്രിഡ്, യുവൻറസ്, അത്ലറ്റികോ മഡ ്രിഡ് എന്നീ മുൻനിര ടീമുകൾക്ക് ജയം. ഇറ്റാലിയൻ പോരാട്ടത്തിൽ ഇൻർമിലാനെ പെനാൽറ്റി ഷൂട്ടൗട്ടിൽ മറികടന്ന് യുവൻറസ് ടൂർണമെൻറിലെ ആദ്യ ജയം സ്വന്തമാക്കി (4-3). യുവതാരം മാത്യു ഡിലിറ്റിെൻറ െസൽഫ് ഗോളിൽ (10) ആദ്യ പകുതിയിൽ ഒരുഗോളിന് പിന്നിട്ട് നിന്നു.
68ാം മിനിറ്റിൽ യുവൻറസിെൻറ രക്ഷകനായി സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ വീണ്ടും അവതരിച്ചു. മുഴുവൻ സമയത്ത് 1-1ന് സമനിലയിലായതോടെയാണ് മത്സരം പെനാൽറ്റിയിലേക്ക് നീങ്ങിയത്.കൂടുമാറ്റ അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടെ ആഴ്സനലിനെതിരായ നിർണായക ഗോളുമായി ഗാരത് ബെയ്ൽ റയൽ മഡ്രിഡിനെ സഹായിച്ചു.
പെനാൽറ്റിയിൽ 3-2നായിരുന്നു റയലിെൻറ വിജയം. ജർമൻ ചാമ്പ്യൻമാരായ ബയേൺ മൂണിക് ഏകപക്ഷീയമായ ഒരുഗോളിന് എ.സി. മിലാനെ തോൽപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.