പരിശീലകൻമാർക്ക് എന്നും പഴി കേൾക്കേണ്ടി വരുന്ന ടീമാണ് കേരളാ ബ്ലാസ്റ്റേഴ്സ്. മഞ്ഞ ജഴ്സിക്കാരെ കളി പഠിപ്പിക്കാൻ ഇതുവരെ വന്നത് എത്ര പരിശീലകൻമാർ. ആർക്കും ഒരു സീസണിൽ കൂടുതൽ ടീമിെൻറ കോച്ചായി ഇരിപ്പുറപ്പിക്കാനായില്ല. ചിലരെ ടീം മാനേജ്മെൻറ് തന്നെ പുറത്താക്കിയപ്പോൾ കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിനെ ഫൈനലിലെത്തിച്ച കോപ്പലാശാൻ, പല കാരണങ്ങളാൽ ടീം വിട്ട് പോവുകയാണുണ്ടായത്.
ഡേവിഡ് ജെയിംസ് 2021 വരെ ബ്ലാസ്റ്റേഴ്സിൽ
കൊച്ചി: കേരള ബ്ലാസ്റ്റേഴ്സിെൻറ മുഖ്യ പരിശീലകനായി ഡേവിഡ് ജെയിംസ് തുടരും. െജയിംസുമായുള്ള കരാർ 2021വരെയാണ് ടീം മാനേജ്മെൻറ് ദീർഘിപ്പിച്ചത്. പുതുക്കിയ കരാറിൽ ജെയിംസ് ഒപ്പുവെച്ചു. റെനെ മ്യൂലെൻസ്റ്റീനെ പുറത്താക്കിയതിനെത്തുടർന്ന് ജനുവരിയിലാണ് ജെയിംസ് പരിശീലക സ്ഥാനം ഏറ്റെടുത്തത്.
ആദ്യ സീസണിൽ ടീമിെൻറ മാർക്വീ താരവും പരിശീലകനുമായിരുന്നു. സഹ പരിശീലകൻ ഹെർമൻ ഹ്രിഡാർസണ്ണിെൻറ കാലാവധിയും നീട്ടിക്കൊണ്ട് കരാർ പുതുക്കിയിട്ടുണ്ട്.
ആരാധകരുടെ പിന്തുണയോടെ ബ്ലാസ്റ്റേഴ്സിെൻറ പ്രകടനം മികച്ചതാക്കാൻ ഊന്നൽ നൽകുമെന്ന് െജയിംസ് പറഞ്ഞു. െജയിംസുമായുള്ള കരാർ നീട്ടിയതിൽ സന്തോഷമുണ്ടെന്ന് ടീം സി.ഇ.ഒ വരുൺ ത്രിപുരനേനിയും അഭിപ്രായപ്പെട്ടു.
ഡേവിഡ് ജെയിംസ് ഏറ്റവും മോശം കോച്ചെന്ന് ബെർബ; മറുപടിയുമായി ഇയാൻ ഹ്യൂം
ക്വാർട്ടർ കാണാതെ നാലാം സീസണിൽ പുറത്തായ ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഡേവിഡ് ജെയിംസിനെതിരെ സൂപ്പർതാരം ബെർബറ്റോവ് രംഗത്ത് വന്നതാണ് ഇപ്പോൾ ചർച്ചാ വിഷയം. താൻ ജീവിതത്തിൽ കണ്ട ഏറ്റവും മോശം കോച്ചാണെന്നാണ് ജെയിംസിനെ ബെർബ വിശേഷിപ്പിച്ചത്. നിലവാരമില്ലാത്ത തന്ത്രങ്ങളാണ് അദ്ദേഹത്തിെൻറതെന്നും ബെർബ പറയുന്നു. കോച്ചിെൻറ പേര് വെളിപ്പെടുത്താതെയാണ് വിമർശനം. മുന്നേറ്റ താരങ്ങൾക്ക് പന്ത് നൽകുന്ന രീതിയെയും അദ്ദേഹം വിമർശിച്ചു. സീസൺ അവസാനിച്ചെന്നും നാട്ടിലേക്ക് തിരിക്കുകയാണെന്നും ബെർബ തെൻറ ഇൻസ്റ്റാഗ്രാമിൽ കുറിച്ചിട്ടുണ്ട്. അതോടെ സൂപ്പർ കപ്പിന് ബൾഗേറിയൻ ഇതിഹാസം ഉണ്ടാവില്ലെന്നുറപ്പായി.
ബെർബയെ പിന്തുണച്ച് മുൻ താരം മൈക്കൽ ചോപ്രയും രംഗത്ത് വന്നിരുന്നു. അന്താരാഷ്ട്ര നിലവാരത്തിലുള്ള പരിശീലകൻമാർക്ക് കീഴിൽ കളിച്ച താരമായ ബെർബറ്റോവ് ഡേവിഡ് ജെയിംസിനെ കുറിച്ച് പറയുന്നത് കൗതുകമാണെന്നും ഒരു താരത്തിെൻറ കഴിവുകൾക്കനുസരിച്ച് കളിപ്പിച്ചാൽ മാത്രമേ ആ താരത്തിൽ നിന്നും മികച്ച കളി പ്രതീക്ഷിക്കാൻ കഴിയൂവെന്ന് ചോപ്ര തുറന്നടിച്ചു.
Very interesting news from Dimitar Berbatov about David James this is a player that has been managed by some of the best managers in the world if you want to get the best out of a player play to their strengths pic.twitter.com/TRiMNv51ow
— Michael Chopra (@MichaelChopra) March 4, 2018
എന്നാൽ ബെർബറ്റോവിനും ചോപ്രക്കും മറുപടിയുമായി ബ്ലാസ്റ്റേഴ്സിെൻറ തുറുപ്പ് ചീട്ട് ഇയാൻ ഹ്യൂം രംഗത്ത് വന്നു. നല്ലത് ഒന്നും പറയാനില്ലെങ്കിൽ മിണ്ടാതിരിക്കുന്നതാണ് നല്ലതെന്ന് ഹ്യൂം ട്വീറ്റ് ചെയ്തു. പരോക്ഷമായാണ് ഹ്യൂമിെൻറ മറുപടി.
If you have nothing good to say, say nothing at all, as some things are better left unsaid! #ThoughtOfTheDay
— Iain Hume (@Humey_7) March 4, 2018
No dig at anybody! Just something I live by. Reading quite a lot of needless comments the last few days that are only gonna create controversy and for some, become relevant again! #NotNeeded
— Iain Hume (@Humey_7) March 4, 2018
രണ്ടാമത്തെ ട്വീറ്റിൽ ഒരാളെയും ആഴത്തിൽ പരിശോധിക്കുന്നില്ലെന്നും വിവാദങ്ങൾക്ക് വേണ്ടിയുള്ള നിരവധി അനാവശ്യ കമൻറുകൾ വായിക്കേണ്ടി വരുന്നുണ്ടെന്നും അതൊക്കെ അനാവശ്യമാണെന്നും ഹ്യൂം ട്വീറ്റ് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.