ന്യൂഡൽഹി: ഇതായിരുന്നു കേരളം കാത്തിരുന്ന നിമിഷം. ഗാലറികളിൽ നിന്ന് ഗാലറികളിലേക്ക് പടരുന്ന മഞ്ഞപ്പടയുടെ ആരവങ്ങൾ നെഞ്ചോട് ചേർത്ത ആരാധകർ കൊതിച്ച മത്സരഫലം. ഇഷ്ടതാരം ഇയാൻ ഹ്യൂം കളംനിറഞ്ഞൊഴുകിയപ്പോൾ ഇന്ത്യൻ സൂപ്പർ ലീഗിൽ കേരള ബ്ലാസ്റ്റേഴ്സിന് തകർപ്പൻ ജയത്തോടെ തിരിച്ചുവരവ്. ഡൽഹിയുടെ മണ്ണിൽ ഡൈനാമോസിനെ 3^1ന് തരിപ്പണമാക്കി ഹാട്രിക് ഗോളുമായി പ്രിയ താരം ഹ്യൂമേട്ടൻ നിറഞ്ഞാടി. പതിവ് മഞ്ഞയഴിച്ച് കറുപ്പിലിറങ്ങിയ ബ്ലാസ്റ്റേഴ്സിനായി ചോരചിന്തി പോരാടിയ ഹ്യൂം ഇഷ്ടംനൽകിയ പിന്തുടർന്ന ആരാധകർക്ക് ഹാട്രിക് ഗോൾകൊണ്ട് തുലാഭാരം സമർപ്പിച്ചു.
കളിയുടെ 12ാം മിനിറ്റിൽ കറേജ് പെകൂസെൻറ അസാമാന്യ ക്രോസ് വലയിലെത്തിച്ച് തുടങ്ങിയ ഗോൾവേട്ടയിലേക്ക് 78, 83 മിനിറ്റുകളിൽ എണ്ണംപറഞ്ഞ സ്കോറിലൂടെ പട്ടികയ തികച്ചു. ബോക്സ് ടു ബോക്സ് ഒാടിക്കളിച്ച ഇയാൻ ഹ്യൂം മഞ്ഞപ്പടയുടെ പോർമുഖംഏറ്റെടുത്തതോടെ എതിരാളികൾ തരിപ്പണമായി. െഎ.എസ്.എൽ നാലു സീസണുകളിലായി ഹ്യൂമിെൻറ മൂന്നാം ഹാട്രിക്കായിരുന്നു ഡൽഹിയിൽ പിറന്നത്.
ഹ്യൂം റീലോഡഡ്
പുകമഞ്ഞും തണുപ്പും നിറഞ്ഞ ഡൽഹിയിലെ രാത്രിയിൽ ഇയാൻ ഹ്യൂം ആരോടൊക്കെയോ കണക്കു തീർക്കുകയായിരുന്നു. ഏറെ പ്രതീക്ഷയോടെ പഴയ താവളത്തിലേക്ക് തിരിച്ചെത്തിയിട്ടും ഫോമിലേക്കുയരാൻ കഴിയാത്തതിന് കേട്ട പഴികൾക്കുള്ള പകതീർക്കൽ. രാജിവെച്ച് പോയ മുൻ കോച്ച് റെനെ മ്യൂലൻസ്റ്റീൻ 90ാം മിനിറ്റിൽ പകരക്കാരനായിറക്കി പരിഹസിക്കുേമ്പാൾ പുഞ്ചിരികൊണ്ടായിരുന്നു മറുപടി. ഗോളുകളോ ശ്രദ്ധേയമായ നീക്കങ്ങളോ നടത്താനാവാതെ ഒരു താരത്തിെൻറ ആത്മവിശ്വാസം ഞെരിച്ചു തീർത്ത നാളുകളിൽ ആരാധകർപോലും വിമർശന മുന്നയിച്ചു. മ്യൂലൻസ്റ്റീൻ രാജിവെച്ച് നാട്ടിലേക്ക് പോയപ്പോൾ പഴയ സഹതാരം ഡേവിഡ് ജെയിംസ് കോച്ചായെത്തിയത് ഇയാൻ ഹ്യൂമിനും പുതുജന്മമായിരുന്നു. കോച്ചിെൻറ വിശ്വാസമെത്തിയപ്പോൾ ആത്മവിശ്വാസം വീണ്ടെടുത്ത ഹ്യൂമിനെ കളത്തിൽ കാണാനായി. പുണെക്കെതിരായ മത്സരത്തിൽ മുഴുസമയവും കളിച്ച് ആ പഴയ ഇയാൻ ഹ്യൂമിനെ ആരാധകർക്ക് സമ്മാനിച്ചു.
ഡേവിഡ് ജെയിംസിനു കീഴിലെ രണ്ടാം മത്സരത്തിലും െപ്ലയിങ് ഇലവനിൽ അറ്റാക്കറായെത്തിയപ്പോൾ ആരാധകരും ചിലത് പ്രതീക്ഷിച്ചിരുന്നു. മധ്യനിരയിൽ കിസിറ്റോ കെസറോണും ഫോർവേഡായി ബെർബറ്റോവുമെത്തി. വിങ്ങുകളിൽ ജാകിചന്ദ് സിങും കറേജ് പെകൂസനും. മുന്നേറ്റത്തിലേക്ക് നിർബാധം പന്തെത്തിയപ്പോൾ ഹ്യൂമും അവസരത്തിനൊത്തുയർന്നു. സി.കെ. വിനീതിെൻറ അഭാവം സങ്കടപ്പെടുത്തിയ ആരാധകർക്ക് ഹ്യൂം മറുപടി നൽകി. കൂട്ടിയിടിയിൽ ചോരവാർന്നശേഷം തലയിൽ കെട്ടുമായി കളത്തിലെത്തിയിട്ടും കടിഞ്ഞാണില്ലാത്ത കുതിപ്പിന് കൂച്ചുവിലങ്ങിടാൻ ഡൽഹിക്കായില്ല.
പന്തുരുണ്ടു തുടങ്ങി ആദ്യ മിനിറ്റുകളിൽ നിറഞ്ഞുകളിച്ച ഡൽഹിയാണ് കൈയടി നേടിയത്. 10 മിനിറ്റിനുള്ളിൽ അപകടകരമായ രണ്ട് ആക്രമണങ്ങളിലൂടെ ആതിഥേയർ ബ്ലാസ്റ്റേഴ്സ് ഗോൾ മുഖത്ത് അങ്കലാപ്പ് തീർത്തു. 12ാം മിനിറ്റിൽ പെകൂസൻ മുന്നേറ്റം ഹ്യൂം ഗോളാക്കിയതോടെ തിരക്കഥ മാറി. എങ്കിലും ഡൽഹി ഒന്നാം പകുതി പിരിയും മുേമ്പ പ്രീതംകോട്ടലിെൻറ ഹെഡ്ഡർ ഗോളിലൂടെ തിരിച്ചടിച്ചു. രണ്ടാം പകുതിയിൽ ഡൽഹി കൂടുതൽ ഏകോപനവും ആക്രമണവും നടത്തിയെങ്കിലും രണ്ട് മിന്നും അവസരങ്ങൾ ഗോളാക്കിയ ഇയാൻഹ്യും ഡൽഹിയുടെ ചിറകരിഞ്ഞു. ആതിഥേയർക്ക് സീസണിലെ ഏഴാം തോൽവി.
0-1: ഗോൾ ഹ്യൂമേട്ടൻ 12’’
12ാം മിനിറ്റിൽ സുഭാഷിശ് റോയ് ചൗധരിയുടെ ഗോൾ കിക്ക് മധ്യവരക്ക് മുന്നിൽ പതിച്ചപ്പോൾ തലവെച്ച ഇയാൻ ഹ്യൂമിലൂടെ ഇടതുവിങ്ങിൽ കറേജ് പെകൂസന്. പന്തുമായി ഒാടിയ പെകൂസൻ പ്രതിരോധെമാഴിഞ്ഞ ഡൽഹി പോസ്റ്റിൽ ഒാടിയെത്തുന്ന ഹ്യൂമിനായി കാത്തിരുന്നു. മിന്നൽ വേഗത്തിലെത്തിയ ഹ്യൂം ബോക്സിലേക്ക് ഒഴുകിവീണപ്പോൾ പെകൂസെൻറ ക്രോസ് കിറുകൃത്യം. പന്ത് വലയിൽ. കളമുണരും മുമ്പ് ബ്ലാസ്റ്റേഴ്സ് വലകുലുക്കി.
1-1: കോട്ടാൽ ഹെഡർ 44’
ഒന്നാം പകുതിയിൽ തന്നെ മറുപടിക്കായി പൊരുതിയ ഡൽഹി ഫലംകണ്ടു. ഗോളിന് നിരന്തരം ആക്രമിച്ച ഡൽഹിക്ക് അനുകൂലമായ ഫ്രീകിക്ക്. റോമിയോ ഫെർണാണ്ടസ് ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തിന് മുകളിലൂടെ തൊടുത്തുവിട്ട ഷോട്ട് ഉയർന്നുചാടിയ ക്യാപ്റ്റൻ പ്രീതംകോട്ടാലിെൻറ തലയിരുമ്മി വലയിൽ. ബ്ലാസ്റ്റേഴ്സ് പ്രതിേരാധവും ഗോളിയും നിസ്സഹായർ.
1-2: ഡബ്ൾ ഹ്യൂം 78’
വിജയഗോളിനായി പോരാട്ടം കനക്കുന്നതിനിടെ ബ്ലാസ്റ്റേഴ്സിെൻറ രണ്ടാം ഗോൾ. ത്രോബാളിലൂടെ ലഭിച്ച പന്തുമായി കുതിച്ച ഇയാൻ ഹ്യൂം ഇടതു വിങ്ങിൽ നിന്നും ഡ്രിബ്ൾ ചെയ്ത് മുന്നേറിയപ്പോൾ രണ്ട് ഡൽഹി പ്രതിരോധക്കാർക്കും നിലതെറ്റി. വകഞ്ഞുമാറി ബോക്സിന് മുന്നിൽ െതാടുത്ത ഉജ്ജ്വല ഷോട്ട് വലയിൽ.
1-3: ഹാട്രിക് ഹ്യൂം, 83’
കേരളം കാത്തിരുന്ന നിമിഷം. തിരിച്ചടിക്കാൻ െപാരുതിയ ഡൽഹിക്കാർ പ്രതിരോധം മറന്നപ്പോൾ ഗോൾകിക്കിലൂടെയെത്തിയ പന്ത് സിഫ്നിയോസിെൻറ തലയിൽ ഉരുമ്മി ബോക്സിന് മുന്നിൽ ഇയാൻ ഹ്യൂമിൽ. മാർക്കിങ് മറന്ന ഡൽഹിക്കാരെ കാഴ്ചക്കാരാക്കി ഹ്യൂം കുതിച്ചുപാഞ്ഞപ്പോൾ അനായാസ ഫിനിഷിങ്ങിലൂടെ ഹാട്രിക് ഗോൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.