കൊച്ചി: കേരളാ ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകനായി മുൻ ഇംഗ്ലണ്ട് താരം ഡേവിഡ് ജെയിംസ് സ്ഥാനം ഏറ്റെടുത്തു. ഐ.എസ്,എല്ലിന്റെ ആദ്യ സീസണില്‍ ബ്ലാസ്റ്റേഴ്സ് കോച്ചായിരുന്ന ജെയിംസ് അന്ന് ടീമിനെ ഫൈനലിലെത്തിച്ചിരുന്നു. ടീമിന്റെ ആദ്യ മാര്‍ക്വീ താരം കൂടിയായിരുന്നു ഡേവിഡ് ജെയിംസ്. ബ്ലാസ്റ്റേഴ്സ് മാനേജ്മെൻറുമായി നടത്തിയ ചർച്ചയിൽ ടീമിൻെറ കോച്ചാവാൻ ഇംഗ്ലീഷ് താരം സമ്മതം മൂളി.
ടൂർണമെൻറിൽ താളംകിട്ടാതെ ടീം ഉഴലുന്നതിനിടെ കോച്ച് റെനെ മ്യൂലെൻസ്റ്റീൻ സ്ഥാനമൊഴിഞ്ഞതോടെ ബ്ലാസ്റ്റേഴ്സ് പ്രതിസന്ധിയിലായിരുന്നു. ലീഗിൽ പതിനൊന്ന് മത്സരങ്ങളാണ് ബ്ലാസ്റ്റേഴ്സിന് ഇനി ബാക്കിയുള്ളത്. സീസണിൽ ഏഴ് മത്സരങ്ങളിൽ ഒന്നു മാത്രമാണ് ബ്ലാസ്റ്റേഴ്സിന് ജയിക്കാനായത്. പത്തംഗ പട്ടികയിൽ എട്ടാം സ്ഥാനത്താണ് കഴിഞ്ഞ സീസണിലെ റണ്ണേഴ്സ് അപ്പ് ടീമിെൻറ സ്ഥാനം. വ്യാഴാഴ്ച പുണെ സിറ്റിയുമായാണ് ബ്ലാസ്റ്റേഴ്സിൻെറ മത്സരം.
2015നു സമാനമാണ് ബ്ലാസ്റ്റേഴ്സിെൻറ ഇപ്പോഴത്തെ സ്ഥിതി. ഇംഗ്ലണ്ട് അണ്ടർ 20 ടീം കോച്ചായിരുന്ന പീറ്റർ ടെയ്്ലറിനെയാണ് അന്ന് ബ്ലാസ്റ്റേഴ്സ് മാനേജ്മെൻറ് നിയമിച്ചത്. ആദ്യ രണ്ട് മത്സരങ്ങൾ വിജയിച്ചശേഷം തുടർച്ചയായ നാല് തോൽവികളിൽ ബ്ലാസ്റ്റേഴ്സ് കൂപ്പുകുത്തിയപ്പോഴാണ് പീറ്റർ ടെയ്്ലറുടെ സ്ഥാനം തെറിച്ചത്. അസിസ്റ്റൻറ് കോച്ച് ട്രെവൻ മോർഗനായിരുന്നു അടുത്ത മത്സരത്തിൽ കോച്ചിെൻറ താൽക്കാലിക ചുമതല. തുടർന്ന് ബ്ലാസ്റ്റേഴ്സ് ഗ്രാസ്റൂട്ട് പരിശീലകനായിരുന്ന ടെറി ഫെലാനെ പരിശീലക സ്ഥാനത്തേക്ക് അവരോധിച്ചെങ്കിലും ബ്ലാസ്റ്റേഴ്സിെൻറ വിധി മാറ്റിയെഴുതാൻ കഴിഞ്ഞില്ല. രണ്ടാം സീസണിൽ അവസാനസ്ഥാനക്കാരായി ടൂർണമെൻറ് അവസാനിപ്പിക്കാനായിരുന്നു അവരുടെ വിധി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.