പുണെ: ഗോൾ മഴ പെയ്ത രണ്ടാം പകുതിയിലെ എണ്ണംപറഞ്ഞ ഗോളുകളുടെ അകമ്പടിയോടെ ഡൽഹി ഡൈനാമോസിന് ഇന്ത്യൻ സൂപ്പർ ലീഗ ്നാലാം പതിപ്പിൽ വിജയത്തുടക്കം. നാട്ടുകാർക്ക് മുന്നിൽ ആദ്യ മത്സരത്തിനിറങ്ങിയ പുണെ എഫ്.സിയെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് ഡൽഹി മറികടന്നത്. അഞ്ച് ഗോളുകൾ പിറന്ന രണ്ടാം പകുതിയിൽ പൗളോ ഹെൻറിക്വെ ഡയസ് (46), ലല്ലിയാൻസുവാല ചങ്തെ (54), മാറ്റിയാസ് മിറാബാജെ (65) എന്നിവർ തലസ്ഥാന നഗരിക്കായി വലകുലുക്കി. എമിലിയാനോ അൽഫാറോ (67), മാർക്കോസ് ടെബാർ (94) എന്നിവരാണ് പുണെയുടെ സ്കോറർമാർ.
കളം നിറഞ്ഞ് കളിച്ചാണ് ഡൽഹി ജയം സ്വന്തമാക്കിയത്. ആദ്യ പകുതിയിൽ പന്ത് കൈയടക്കം വെക്കുന്നതിൽ ശ്രദ്ധിച്ച വെള്ളപ്പട ഇടവേളക്ക് ശേഷം അതിവേഗ ഫുട്ബാളിെൻറ കെട്ടഴിച്ചു. ആദ്യ മിനിറ്റിൽ തന്നെ ഫലവുമെത്തി. ഇടതുവിങ്ങിൽ നിന്ന് ചങ്തെ നൽകിയ പാസിന് തലവെച്ച ഹെൻറിക്വെ ഡയസ് സന്ദർശകർക്ക് ആദ്യ ലീഡ് നൽകി. എട്ട് മിനിറ്റിനപ്പുറം രണ്ടാം ഗോൾ പിറന്നു. ബോക്സിന് പുറത്തുനിന്ന് കിട്ടിയ പന്തുമായി ഒറ്റക്ക് മുന്നേറിയ ചങ്തെ ഗോളിയെ കബളിപ്പിച്ച് പന്ത് വലയിലേക്ക് തിരിച്ചുവിട്ടു. 65ാം മിനിറ്റിൽ മാറ്റിയാസ് മിറാബാജെയുടെ ഇടങ്കാലൻ ബൂട്ടിൽ നിന്നുയർന്ന മഴവിൽ ഷോട്ട് പുണെ േഗാൾവലയുടെ ഇടതുപാർശ്വത്തിൽ മനോഹരമായി പതിച്ചു. രണ്ട് മിനിറ്റപ്പുറം എമിലിയാനോയിലൂടെ പുണെയുടെ ആദ്യ ഗോൾ പിറന്നു. വിസിൽ മുഴങ്ങുന്നതിന് തൊട്ടുമുൻപ് മാർക്കോസ് ടെബാറിെൻറ ഗോളോടെ പുണെ കളി അവസാനിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.