ന്യൂഡൽഹി: പോയിൻറ് പട്ടികയിൽ ഏറ്റവും പുറകിലുള്ള ഡൽഹി ഇൗ സീസണിലെ വമ്പൻ ടീമായ ബംഗളൂരു എഫ്സിയെ സ്വന്തം നാട്ടിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്തു. സീസണിൽ മികച്ച പ്രകടനം കാഴ്ചവെക്കുന്ന നവാഗതരായ ബംഗളൂരുവിനെ നാണം കെടുത്തിയ രണ്ട് എണ്ണം പറഞ്ഞ ഗോളുകളടിച്ചത് 72ാം മിനിറ്റിൽ ലാലിയൻസുല ചാങ്തേയും അനുവദിച്ച അധിക സമയത്തിൽ ഗുയോൺ ഫെർണാണ്ടസും.
ജയിച്ചാൽ ഒന്നാം സ്ഥാനത്ത് എത്തുമായിരുന്ന ബംഗളൂരുവിെൻറ കുതിപ്പിന് തടയിട്ടാണ് ഡൽഹിയുടെ ആശ്വാസ ജയം. തുടർച്ചയായി തോൽവി നേരിടുന്ന ഡൽഹി കഴിഞ്ഞ കളിയിൽ ബ്ലാസ്റ്റേഴ്സുമായി എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തോറ്റിരുന്നു. കളിയുടെ ഇരുപാതത്തിലും ഭേദപ്പെട്ട ആധിപത്യം പുലർത്തിയ ഡൽഹി മികച്ച പല അവസരങ്ങളും തുലച്ചെങ്കിലും ബംഗളൂരുവിനെ സ്കോർ ചെയ്യാൻ അനുവദിച്ചിരുന്നില്ല. അതേ സമയം അതിഥികളും കുറേ അവസരങ്ങൾ പാഴാക്കിയിരുന്നു. മുൻ മത്സരങ്ങളിലെ പ്രകടനത്തിെൻറ മൂന്നിലൊന്ന് പോലും പുറത്തെടുക്കാൻ ബംഗളൂരുവിനായില്ല.
ബംഗളൂരുവിെൻറ തോൽവി പോയിൻറ് പട്ടികയിൽ താഴെയുള്ള ബ്ലാസ്റ്റേഴ്സിനും മറ്റ് ടീമുകൾക്കും പ്രതീക്ഷ നൽകുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.