പുണെ: ഇന്ത്യൻ സൂപ്പർ ലീഗ് മൂന്നാം സീസണിലെ ടോപ് സ്കോറർ മാഴ്സലീന്യോ പുണെ സിറ്റി എഫ്.സിയിൽ. കഴിഞ്ഞ സീസണിൽ ഡൽഹി ഡൈനാമോസിെൻറ ഗോളടിയന്ത്രമായി മാറിയ ബ്രസീൽ താരത്തെ അവായ് എഫ്.സിയിൽനിന്നാണ് ഒരുവർഷത്തെ കരാറിൽ പുണെ സ്വന്തമാക്കിയത്. മൂന്നം സീസണിൽ ഡൽഹിയെ സെമിവരെ എത്തിച്ചതിൽ വിങ്ങിലെ സൂപ്പർതാരത്തിെൻറ സംഭാവന നിർണായകമായിരുന്നു. 14 കളിയിൽ 10 ഗോൾ നേടുകയും അഞ്ച് ഗോളിന് വഴിയൊരുക്കുയും ചെയ്ത് ഗോൾഡൻ ബൂട്ട് പുരസ്കാരത്തിന് ഉടമയുമായി.
സീസണിൽ പുണെയുടെ ഏറ്റവും ശ്രദ്ധേയ കരാറെന്നാണ് സി.ഇ.ഒ ഗൗരവ് മോഡ്വെൽ വിശേഷിപ്പിച്ചത്. സൂപ്പർ ലീഗിലെ ഏറ്റവും മികച്ച അറ്റാക്കിങ് താരത്തിെൻറ വരവ് പുണെയെ അടിമുടി മാറ്റുമെന്ന് കോച്ച് അേൻറാണിയോ ഹബാസും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.