ചെന്നൈ: തുടർ തോൽവികളിൽ മനംമടുത്ത ഡൽഹിക്ക് വിജയത്തോളം എത്തുന്ന സമനില. ആവേശകരമായ മത്സരത്തിനൊടുവിൽ കരുത്തരായ ചെന്നൈയിനെ അവരുടെ തട്ടകത്തിൽ 2-2ന് ഡൽഹി സമനിലയിൽ തളച്ചു. തുടർച്ചയായ ഏഴു തോൽവികൾക്കു ശേഷമാണ് ഡൽഹിയുടെ ആശ്വാസ സമനില. തോൽവിയുടെ പടുകുഴിയിലകപ്പെട്ട ഡൽഹിയായിരുന്നില്ല ചെന്നൈയുടെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ കണ്ടത്.
പന്തിൽ എതിരാളികേളക്കാൾ ഏറെ മേധാവിത്വം പുലർത്തി ഡൽഹി(58 ശതമാനം) നടത്തിയത് ലോകോത്തര നീക്കങ്ങളായിരുന്നു. 24ാം മിനിറ്റിൽ ഡൽഹി സ്ട്രൈക്കർ ഡേവിഡ് എൻഗായ്തെ നേടിയ ഹെഡർ ഗോൾകണ്ട് ചെന്നൈ ആരാധകർ അമ്പരന്നു. ഇടതുവിങ്ങിൽ നിന്ന് നന്ദകുമാർ സ്വീകാർ നൽകിയ മഴവില്ലുകണക്കെയുള്ള ക്രോസിന് പറന്നു ചാടി ഹെഡറിലൂടെയാണ് മണിപ്പൂരി താരം പന്ത് വലയിലാക്കിയത്.
ബുള്ളറ്റ് വേഗതയിൽ പന്ത് വലതുളച്ച് കയറുേമ്പാൾ ചെന്നൈ േഗാളി കർജിത് സിങ് നിസ്സഹായനായി നോക്കിനിന്നു. എന്നാൽ, പിന്നീട് കണ്ടത് ചെന്നൈയുടെ സൂപ്പർ താരം ജെജെയുടെ അഭ്യാസങ്ങളായിരുന്നു. 42ാം മിനിറ്റിൽ റിനെ മിഹലിച്ചിെൻറ ഫ്രീകിക്കിന് തലവെച്ച് ജെജെയുടെ മനോഹര ഫിനിഷിങ്. നീലജഴ്സയിൽ തിങ്ങിറിഞ്ഞ സ്റ്റേഡിയം ആരവങ്ങളിൽ മുഴങ്ങി. രണ്ടാം പകുതിയിലും ജെജെയുടെ മാന്ത്രികത തുടർന്നു. ഇത്തവണ ഗർമൻപ്രീത് സിങ്ങിൽ നിന്ന് പന്ത് സ്വീകരിച്ച ബുള്ളറ്റ് ഷോട്ടിലാണ് ജെജെ വലകുലുക്കിയത്.
എന്നാൽ, ഡൽഹി തളരാൻ ഒരുക്കമായിരുന്നില്ല. ആക്രമണങ്ങളുടെ മൂർച്ച കൂട്ടിക്കൊണ്ടിരുന്നു. ഒടുവിൽ കളി ജയിക്കുമെന്ന് പ്രതീക്ഷിച്ച ആരാധകരെ നിശ്ശബ്ദമാക്കി ഡൽഹി 90ാം മിനിറ്റിൽ സമനില പിടിച്ചു. കാലു ഉച്ചെ നൽകിയ പാസിലായിരുന്നു ഗോൾ.
ജയത്തോളം പോന്ന സമനില നേടിയെങ്കിലും എട്ട് കളികളിൽ നാല് പോയിൻറുമായി അവസാന സ്ഥാനത്താണ് ഡൽഹി. ഒമ്പത് കളികളിൽ 17 പോയിൻറുമായി ചെന്നൈയിൻ ഒന്നാം സ്ഥാനത്ത് തന്നെ തുടരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.