കൊച്ചി: െഎ.എസ്.എൽ അഞ്ചാം സീസണിൽ ഹോം ഗ്രൗണ്ടിലെ ആദ്യ ജയം തേടിയിറങ്ങിയ കേരള ബ്ലാസ്റ്റേഴ്സിന് വീണ്ടും സമനില (1-1). സൂപ്പർതാരം സി.കെ. വിനീതിെൻറ തകർപ്പനൊരു ഗോളിലൂടെ 48ാം മിനിറ്റിൽ 1-0ന് ബ്ലാസ്റ്റേഴ്സ് മുന്നിട്ട് നിന്നിരുന്നു. സ്റ്റൊജാനോവിച്ചിെൻറ കോർണറായിരുന്നു വിനീത് ഗോളാക്കിമാറ്റിയത്. എന്നാൽ 85ാം മിനിറ്റിൽ ഡൽഹിയുടെ സെർബിയൻ താരം ആൻഡ്രിയ കാലുദെറോവിച്ച് ഹെഡറിലൂടെ തിരിച്ചടി നൽകുകയായിരുന്നു.
മുംബൈക്കെതിരായ രണ്ടാം മത്സരത്തിൽ ഇഞ്ച്വറി ടൈമിൽ വഴങ്ങിയ ഗോളിലൂടെ സമനില കൊണ്ട് തൃപ്തിപ്പെടേണ്ടി വന്ന ബ്ലാസ്റ്റേഴ്സിന് ഇന്നത്തെ മത്സരവും സമാന അനുഭവമായി. ഇന്ന് ഡൽഹിയുടെ കഠിന പരീക്ഷയായിരുന്നു ബ്ലാസ്റ്റേഴ്സിന്. ആക്രമിച്ച് കളിച്ച ഡൽഹിക്ക് തന്നെയായിരുന്ന മത്സരത്തിൽ മുൻതൂക്കം.
ഇരുടീമുകളും ഗോൾ രഹിത സമനിലയിൽ പിരിഞ്ഞ ആദ്യ പകുതിയിൽ പന്തടക്കത്തിലും മുന്നേറ്റത്തിലും മുന്നിട്ട് നിന്നത് ഡൽഹിയായിരുന്നു. കഴിഞ്ഞ രണ്ട് മത്സരങ്ങളിലെ പ്രകടനം ബ്ലാസ്റ്റേഴ്സിന് പുറത്തെടുക്കാനായില്ല.
67 ശതമാനം പന്ത് കയ്യിൽവെച്ച ഡൽഹിക്ക് മുന്നിൽ ബ്ലാസ്റ്റേഴ്സ് പലപ്പോഴായി രക്ഷപ്പെട്ടത് തലനാരിഴക്ക്. 28ാം മിനിറ്റിൽ ലഭിച്ച ഒരു കോർണർ കിക്ക് കേരളത്തിെൻറ വലക്കുള്ളിലേക്ക് പോകുമെന്ന് തോന്നിച്ചെങ്കിലും നായകൻ ജിങ്കൻ രക്ഷപ്പെടുത്തുകയായിരുന്നു. തുടർച്ചയായി മിസ്പാസുകൾ വരുത്തിയതും ടീമിന് വിനയായി.
18ാം മിനിറ്റിൽ ഹോളിചരൺ നൽസാരിയും 21ാം മിനിറ്റിൽ മലയാളി താരം സഹലിെൻറ സഹായത്തോടെ സ്റ്റൊജനോവിച്ചും 33ാം മിനിറ്റിൽ സി.കെ. വിനീതും ഗോളടി ശ്രമം നടത്തിയെങ്കിലും എല്ലാ വിഫലമാവുന്ന കാഴ്ചയായിരുന്നു. 40ാം മിനിറ്റിൽ മികച്ചൊരു ഗോളവസരം ഡൽഹിക്ക് ലഭിച്ചെങ്കിലും അത് പുറത്തടിച്ച് കളഞ്ഞത് കൊണ്ട് മാത്രം ആദ്യ പകുതിയിൽ ബ്ലാസ്റ്റേഴ്സ് രക്ഷപ്പെട്ടു.
രണ്ട് മത്സരങ്ങളിൽ ഒാരോ ജയവും സമനിലയുമായി നാല് പോയൻറാണ് ഡേവിഡ് ജെയിംസിെൻറ പടക്കുള്ളത്. ഇതുവരെ ജയം രുചിച്ചിട്ടില്ലാത്ത ഡൽഹിക്ക് ഇന്ന് ജയം അനിവാര്യവുമായിരുന്നു. മലയാളി താരങ്ങളായ സഹൽ അബ്ദുസമദും സി.കെ. വിനീതും ആദ്യ ഇലവനിലുണ്ടായിരുന്നു. ധീരജ് സിങ്ങിന് പകരം നവീൻ കുമാർ ഗോൾകീപ്പറായപ്പോൾ ജിംഗാൻ, ലാൽറുവാത്താര, പെസിച്, റാകിപ്പ് എന്നിവരാണ് പ്രതിരോധം കാത്തത്. ഉദ്ഘാടന മത്സരത്തിൽ എ.ടി.കെ തോൽപിച്ച ബ്ലാസ്റ്റേഴ്സ് രണ്ടാം മത്സരത്തിൽ മുംബൈയോട് അപ്രതീക്ഷിത സമനില വഴങ്ങിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.