????????????????????? ????? ???????? ??????????? ???????????? ?????????? ??????????????????? ????????? ????? ??????? ?????????????? ?

നൂറു രൂപക്ക് വേണ്ടി ആശുപത്രിക്കോലായിൽ അലഞ്ഞ ആ ഉമ്മ എന്നെ കരയിച്ചു - അനസ് VIDEO

ഞായറാഴ്ച വൈകുന്നേരം മലപ്പുറം മേൽമുറി അധികാരത്തൊടിയിൽ കൂട്ടായ്മ ഫോർ സോഷ്യൽ ആർട്സ് ആൻഡ് സ്പോർട്സി​​െൻറ ഓഫിസ് ഉദ്ഘാടനച്ചടങ്ങിൽ ഇന്ത്യൻ താരം അനസ് എടത്തൊടിക പ്രസംഗിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ പാറിനടക്കുന്നുണ്ട്. പൊള്ളുന്ന ജീവിതാനുഭവങ്ങൾ ഒരുപാടുണ്ടായിട്ടും സംസാരത്തിനിടെ അനസ് വിതുമ്പുന്നത് അധികമാരും കണ്ടിട്ടില്ല. ''ഒരു കീമോ ഇഞ്ചക്ഷന് വേണ്ട 2700 രൂപക്കായി മറ്റുള്ളവരോട് കൈ നീട്ടുന്നവരെ ഞാനെന്‍റെ കൺമുന്നിൽ കണ്ടിട്ടുണ്ട്. അതിലേക്ക് നൂറു രൂപ പോലും ചേർക്കാനില്ലാതെ ഓടുന്ന എത്രയോ പേർ...''.

കുടുംബം പുലർത്താൻ കൊണ്ടോട്ടി അങ്ങാടിയിൽ ഓട്ടോ റിക്ഷ ഓടിക്കുകയും കണ്ടക്ടർ കുപ്പായമിടുകയും ചെയ്ത അനസിന് പ്രസംഗം അത്ര വഴങ്ങില്ല. പരിപാടികൾക്ക് ക്ഷണിച്ചാൽ കഴിയുന്നതും ഒഴിഞ്ഞുമാറും. ചാനലുകൾക്കും കാര്യമായി മുഖം കൊടുക്കാറില്ല. പരിപാടികളിൽ പങ്കെടുക്കുന്നത് തന്നെ മെറിറ്റ് നോക്കിയാണ്. പാവങ്ങളെ സഹായിക്കുന്ന സംരംഭമാണെന്ന് കേട്ടപ്പോൾ സമ്മതംമൂളി. എന്ത് സംസാരിക്കണമെന്നുപോലും തീരുമാനിക്കാതെയാണ് വന്നത്. ഔപചാരികതകൾ തെല്ലുമില്ലാതെ സംസാരം തുടങ്ങിയപ്പോൾ മനസ്സിലേക്ക് ഓടിയെത്തിയത് വർഷങ്ങൾക്ക് രക്താർബുദം ബാധിച്ച് മരണത്തിന് കീഴടങ്ങിയ ജ്യേഷ്ഠന്‍റെ മുഖമായിരുന്നുവെന്ന് അനസ്.

''കുഞ്ഞാക്ക‍യായിരുന്നു ഞങ്ങളുടെ ശക്തി. അദ്ദേഹത്തിന് രോഗം വന്നപ്പോൾ കുടുംബമാകെ തളർന്നു. പലരുടെയും സഹായം കൊണ്ടാണ് ഉമ്മയും കുഞ്ഞാക്കയും തിരുവനന്തപുരം ആർ.സി.സിയിൽ പോയി വന്നത്. സ്കൂൾ കുട്ടിയായിരുന്ന എനിക്കെന്ത് ചെയ്യാനാവും. അന്ന് കുടുംബം അനുഭവിച്ച പ്രയാസം എന്തായിരിക്കുമെന്ന് ഓർക്കുമ്പോൾ മനസ്സ് പിടയും. പടച്ചവൻ കുഞ്ഞാക്കയെ നേരത്തെ കൊണ്ടുപോയി. ഒരു കുടുംബത്തെ സാമ്പത്തികമായും മാനസികമായും തകർക്കുകയും തളർത്തുകയും ചെയ്യുന്ന രോഗമാണ് കാൻസർ. പിന്നീട് ഐ ലീഗിലും ഐ.എസ്.എല്ലിലും ഇന്ത്യൻ ടീമിലുമൊക്കെ കളിക്കാൻ എനിക്ക് ഭാഗ്യമുണ്ടായി. ഇടക്ക് ഉപ്പയും വിട്ടുപിരിഞ്ഞു. ആകെയുള്ള തണൽ ഉമ്മയാണ്. ഉമ്മക്കും അസുഖമാണെന്ന് അറിഞ്ഞപ്പോൾ ഞങ്ങൾ വീണ്ടും തളർന്നു. പടച്ചവൻ കൂടെയുണ്ടെന്ന ഉമ്മയുടെ വാക്കുകളാണ് ഇപ്പോഴത്തെ ശക്തി''.

ഉമ്മയുമൊത്തുള്ള ആശുപത്രി യാത്രകൾ അനസിന് ഓരോ അനുഭവങ്ങളാണ് നൽകുന്നത്. പല കുടുംബങ്ങളുടെയും ഏക പ്രതീക്ഷയായ വ്യക്തിക്കായിരിക്കും കാൻസർ ബാധിച്ചിട്ടുണ്ടാവുക. ബില്ലടക്കാൻ ക്യൂ നിൽക്കുന്നവരുടെ മുഖത്ത് നിന്ന് എല്ലാം വായിച്ചെടുക്കാം. ആത്മഗതമായി അവരിൽ നിന്ന് പുറത്തുവരുന്ന ഒന്നോ രണ്ടോ വാക്കുകൾ മതി. സ്വന്തം മകളുടെ അസുഖം മാറാൻ ആരോ പറഞ്ഞുകൊടുത്തതനുസരിച്ച് നഗരത്തിലെ വലിയ ആശുപത്രിയിൽ അവളെ കൊണ്ടുവന്ന സ്ത്രീയെയാണ് ഏറ്റവും അവസാനം കണ്ടത്. ''കീമോ ഇഞ്ചക്ഷന് വേണ്ട പണം തികക്കാൻ ആശുപത്രിയിലെത്തുന്ന ഓരോരുത്തരോടായി മനസ്സില്ലാ മനസ്സോടെ കൈനീട്ടുകയാണവർ. 2,600 രൂപ കൈയിലുണ്ട്. അവസാനം ഒരു നൂറു രൂപക്ക് കൂടി അലയുമ്പോഴാണ് ഞാനവരെ കാണുന്നത്. അവരിൽ ഞാൻ കണ്ടത് എന്‍റെ ഉമ്മയെ തന്നെയാണ്''-അനസ് പറയുന്നു.

''അന്ന് കുഞ്ഞാക്കയുമായി ഓടി നടന്ന ഉമ്മയുടെ മുഖം ഇപ്പോഴും മനസ്സിൽ നിന്ന് മായുന്നില്ല. പടച്ചവൻ സഹായിച്ച് ഉമ്മയെ ചികിത്സിക്കാനുള്ളത് ഇപ്പോൾ എന്‍റെ കൈയിലുണ്ട്. പക്ഷെ പ്രിയ്യപ്പെട്ടവർ രോഗികളാവുമ്പോഴുള്ള മാനസിക സംഘർഷം ഒരുപാട് അനുഭവിച്ചിതാണ് ഞാൻ. ചികിത്സാചെലവ് കൂടിയില്ലാത്തവരുടെ കാര്യമെന്താവും. ആർക്കും ഇങ്ങനെയൊരവസ്ഥ വരരുതെയെന്നാണ് പ്രാർഥന''. കിടപ്പിലായവരെയും രോഗബാധിതരെയും സഹായിക്കാൻ ധാരാളം സംരംഭങ്ങൾ ഉയർന്നുവരണം. കൊണ്ടോട്ടിയിൽ അനസി​​െൻറ ക്ലബ്ബായ യുനൈറ്റഡ് മുണ്ടപ്പലം മുൻകയ്യെടുത്ത് ട്രസ്റ്റ് രൂപവത്ക്കരിച്ചിട്ടുണ്ട്. ജീവകാരുണ്യപ്രവർത്തനങ്ങളോളം വലിയ പുണ്യം വേറൊന്നില്ലെന്ന് ഇന്ത്യൻ താരം പറയുന്നു.

Full View
Tags:    
News Summary - ISL Player and Malayali Football Player Anas Edathodika Memories -Sports News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.